ഇന്ത്യന്‍ വാഹനമാമാങ്കം എന്ന് അറിയപ്പെടുന്ന 2018 ദില്ലി ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി ഏഴിന് ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് തുടക്കമാകും. 37 നിര്‍മ്മാതാക്കള്‍ പങ്കെടുക്കുന്ന ഓട്ടോ എക്സോയില്‍ വാഹനപ്രേമികൾക്ക് ഹരം പകർന്ന് പുതിയ കാറുകളും ബൈക്കുകളും ബസുകളും ട്രക്കുകളും ഇലക്ട്രോണിക് കോണ്‍സെപ്റ്റുകളും വന്നെത്തും. 2018 ഫെബ്രുവരി 14 നാണ് ഓട്ടോ എക്സ്പോയുടെ സമാപനം.
SHOW FULL CONTENT വൈദ്യുത വാഹനങ്ങളിലേക്ക് ഇന്ത്യ ഒന്നടങ്കം ചേക്കേറാന്‍ കാത്തുനില്ക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുത വാഹനങ്ങളുമായാകും മുന്‍നിര നിര്‍മ്മാതാക്കള്‍ എല്ലാം എക്സ്പോയില്‍ കളം നിറയുക. അതേസമയം 2018 മാരുതി സ്വിഫ്റ്റ് പോലുള്ള കാറുകളുടെ വരവിനും ഗ്രേറ്റര്‍ നോയിഡ സാക്ഷ്യം വഹിക്കും. 2018 ഓട്ടോ എക്സ്പോയെ തത്സമയം ഡ്രൈവ്സ്പാര്‍ക്ക് നിങ്ങളുടെ മുമ്പില്‍ എത്തിക്കുന്നത് ഇങ്ങനെ:
കാറുകള്‍ - പുതിയ മാരുതി സ്വിഫ്റ്റ്, ടൊയോട്ട വയോസ്, മഹീന്ദ്ര ടിവോലി, പുത്തന്‍ ടാറ്റ കാറുകള്‍ എന്നിങ്ങനെ നീളുന്ന വമ്പന്‍ നിരയാണ് 2018 ഓട്ടോ എക്സ്പോയില്‍ താരത്തിളക്കം നേടാന്‍ കാത്തുനില്‍ക്കുന്നത്. കൂടാതെ കിയ മോട്ടോര്‍സിന്റെയും എംജി മോട്ടോര്‍സിന്റെയും ഇന്ത്യന്‍ കടന്നുവരവിന് എക്സ്പോ വേദിയാകും.
ബൈക്കുകളും സ്കൂട്ടറുകളും - പുത്തന്‍ ബൈക്കുകളുടെ നീണ്ട നിരയാണ് എക്സ്പോയില്‍ തലയുയര്‍ത്താന്‍ കാത്തു നില്‍ക്കുന്നത്. ഹീറോ എക്സ്പള്‍സ്, ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS, സുസൂക്കിയുടെ പുതിയ 125 സിസി മാക്സി സ്കൂട്ടര്‍ - ബര്ഗ്മാന് 125 എന്നിങ്ങനെ നീളുന്നതാണ് വരാനിരിക്കുന്ന നിര. ഹോണ്ടയുടെയും, ടിവിഎസിന്റെയും, യുഎം മോട്ടോര്‍സൈക്കിളിന്റെയും ഒരുപിടി അവതാരങ്ങള്‍ ഇക്കുറി എക്സ്പോയില്‍ അണിനിരക്കും. ഹീറോ ഇലക്ട്രിക്, ഒഖീനാവ സ്കൂട്ടറുകളുടെ വരവും 2018 ഓട്ടോ എക്സ്പോയില്‍ ചര്‍ച്ച ചെയ്യപ്പെടും.
കോണ്‍സെപ്റ്റുകള്‍ - ഇലക്ട്രിക് കോണ്‍സെപ്റ്റുകള്‍ക്ക് ഇത്തവണ എക്സ്പോയില്‍ പഞ്ഞമുണ്ടാകില്ല. റെനോയുടെ ട്രെസറും സുസൂക്കിയുടെ ഇസര്വൈവറും മുതല്‍ മുഖ്യധാരയിലുള്ള ഹോണ്ട കോന ഇവി വരെ എക്സ്പോയിലൂടെ ഇന്ത്യന്‍ തീരമണയും.
SHOW LESS