ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

Written By:
Recommended Video - Watch Now!
Speeding Truck Loses Control On A Wet Road - DriveSpark

പുത്തന്‍ ഡസ്റ്ററും ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റുമായാണ് 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ ഇറങ്ങി തിരിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും പ്രധാന അപ്‌ഡേറ്റുകള്‍ നേടിയെടുത്തുന്ന പുത്തന്‍ ഡസ്റ്റര്‍ ഓട്ടോ എക്‌സ്‌പോയില്‍ താരത്തിളക്കം നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

ആകാരത്തില്‍ പഴയ ഡസ്റ്ററിന് സമാനമെങ്കിലും അടിമുടി പൊളിച്ചെഴുതിയ മുഖരൂപമാണ് 2018 ഡസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. പുതിയ ഡസ്റ്ററിന്റെ റിയര്‍ എന്‍ഡ് ഡിസൈനിലും കാര്യമായ കരവിരുതകള്‍ ഇത്തവണ റെനോ ഒരുക്കിയിട്ടുണ്ട്.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഗ്രില്‍, പുതുക്കിയ ബമ്പര്‍, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ് എന്നിവ ഉള്ളടങ്ങിയതാണ് 2018 ഡസ്റ്ററിന്റെ മുഖം.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

എസ്‌യുവിയുടെ വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 17 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിക്കുക. ഇത്രയും മാറ്റങ്ങള്‍ തന്നെ ആദ്യ കാഴ്ചയില്‍ ഡസ്റ്ററിന് പുതുമ സമര്‍പ്പിക്കും.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

പരിഷ്‌കരിച്ച ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് 2018 ഡസ്റ്ററിന്റെ മറ്റൊരു ഹൈലൈറ്റ്. പുതുക്കിയ ടെയില്‍ഗേറ്റും, ബമ്പറും പുത്തൻ ഡസ്റ്റർ ഡിസൈനിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

ഇത്തവണ പിന്‍ബമ്പറിന്റെ ഇരുവശത്തുമായി പുത്തന്‍ റിഫ്‌ളക്ടറുകള്‍ ഒരുങ്ങും; സ്‌കിഡ് പ്ലേറ്റും ബമ്പറില്‍ തന്നെ ഇടംപിടിക്കും. ദൃഢതയേറിയ പൗരുഷം നിറഞ്ഞ ശരീരഭാഷയാണ് പുതിയ ഡസ്റ്ററിന് റെനോ നല്‍കിയിരിക്കുന്നത്.

Trending On DriveSpark Malayalam:

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ജീപ് കോമ്പസിന് ടാറ്റയുടെ മറുപടി; ലാന്‍ഡ് റോവറിന്റെ അടിത്തറയില്‍ നിന്നും പുതിയ എസ്‌യുവി വരുന്നു!

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

ബോണറ്റിലും ബോഡിയിലും സാന്നിധ്യമറിയിക്കുന്ന ഡിസൈന്‍ വരകള്‍ പുത്തന്‍ ഡസ്റ്ററിന്റെ അഗ്രസീവ് രൂപഭാവത്തോട് വലിയ അളവില്‍ നീതി പുലര്‍ത്തുന്നുണ്ട്.എസ്‌യുവിയുടെ എക്സ്റ്റീരിയറിനൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ റെനോ നടപ്പിലാക്കിയിട്ടുണ്ട്.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റീയറിംഗ് വീല്‍, ഒക്ടഗണല്‍ എസി വെന്റുകള്‍, സ്റ്റീയറിംഗ് വീലിനും എസി വെന്റുകള്‍ക്കും ഡാഷ്‌ബോര്‍ഡിനും ലഭിച്ച ക്രോം ടച്ച് - അകത്തളത്തെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

പുറമെ നിന്നുള്ള ശബ്ദം അകത്തളത്തേക്ക് കടക്കാതിരിക്കാന്‍ മികവേറിയ ഇന്‍സുലേഷന്‍ നടപടികളാണ് ക്യാബിനില്‍ ഇത്തവണ റെനോ സ്വീകരിച്ചിരിക്കുന്നത്.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

നിലവിലുള്ള എഞ്ചിനില്‍ തന്നെയാകും പുതിയ ഡസ്റ്ററിന്റെ വരവ്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

2018 ന്റെ രണ്ടാം പാദത്തോടെ പുത്തന്‍ ഡസ്റ്റര്‍ വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് സൂചന. വരവില്‍ ക്യാപ്ചറിനെ താഴെയായാകും 2018 ഡസ്റ്റര്‍ തലയുയര്‍ത്തുക.

ഒരല്‍പം കാത്തുനിന്നാല്‍ പുത്തന്‍ ഡസ്റ്റര്‍ വരും; എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതി റെനോ!

ഡസ്റ്ററിനൊപ്പം ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിലും റെനോ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്. 2018 ക്വിഡില്‍ പുത്തന്‍ ഫീച്ചറുകളെ പ്രതീക്ഷിക്കാം. നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ തന്നെയാകും പുതിയ ഹാച്ച്ബാക്കും ഇന്ത്യന്‍ തീരമണയുക.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Renault To Showcase New Duster And Kwid Facelift. Read in Malayalam.
Story first published: Tuesday, January 16, 2018, 13:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark