ജീപ് കോമ്പസിന് ടാറ്റയുടെ മറുപടി; ലാന്‍ഡ് റോവറിന്റെ അടിത്തറയില്‍ നിന്നും പുതിയ എസ്‌യുവി വരുന്നു!
Recommended Video

2018 ഓട്ടോ എക്‌സ്‌പോയ്ക്ക് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കാര്‍ പ്രേമികളുടെ ശ്രദ്ധ ഒന്നടങ്കം നേടാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ടാറ്റയുടെ നിരയില്‍ അമ്പരിപ്പിക്കുന്ന അവതാരങ്ങള്‍ പിറവിയെടുക്കുമെന്നാണ് സൂചന.

ജീപ് കോമ്പസിന് ഒത്ത എതിരാളിയുമായുള്ള ടാറ്റയുടെ വരവാകും ഇതില്‍ ഏറ്റവും ശ്രദ്ധേയം. 'H5' എന്ന കോഡ്‌നാമത്തിലുള്ള എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിനെ 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പരിവേഷങ്ങളിൽ ടാറ്റയുടെ പുതിയ എസ്‌യുവി നിരയിൽ എത്തും. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഒരുങ്ങുന്ന L550 അടിത്തറയില്‍ നിന്നുമാണ് പുതിയ എസ്‌യുവിയുടെ ഇരു പരിവേഷങ്ങളെയും ടാറ്റ നിര്‍മ്മിക്കുന്നത്.

അതേസമയം രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തമായ സമീപനമാകും പുതിയ എസ്‌യുവിയിൽ ടാറ്റ സ്വീകരിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനിലാണ് പുത്തന്‍ ടാറ്റ എസ്‌യുവിയുടെ വരവ്.

ജീപ് കോമ്പസിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. അതേസമയം ടാറ്റ എസ്‌യുവിയുടെ എഞ്ചിന്‍ ട്യൂണിംഗ് വ്യത്യസ്തമായിരിക്കും. അഞ്ചു സീറ്റര്‍ പതിപ്പില്‍ 140 bhp കരുത്തും ഏഴു സീറ്റര്‍ പതിപ്പില്‍ 170 bhp കരുത്തും പരമാവധി ലഭിക്കുമെന്നാണ് സൂചന.

ടൂ-വീല്‍-ഡ്രൈവ് സംവിധാനത്തില്‍ മാത്രമാകും എസ് യുവിയുടെ ബേസ് വേരിയന്റിന്റെ ടാറ്റ നല്‍കുക. എന്നാല്‍ ഉയര്‍ന്ന വേരിയന്റുകളില്‍ ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനം ലഭ്യമാകും.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയാകും വരവില്‍ പുതിയ എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. വലുപ്പമേറിയ കനത്ത ബോഡി ക്ലാഡിംഗ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മൂര്‍ച്ചയേറിയ ആകാര ശൈലി എന്നിവ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

13 ലക്ഷം രൂപ മുതലാകും അഞ്ചു സീറ്റര്‍ പരിവേഷത്തിലുള്ള ടാറ്റ H5 എസ്‌യുവിയുടെ പ്രൈസ് ടാഗ് ഒരുങ്ങുക. ഏഴു സീറ്റര്‍ പരിവേഷത്തില്‍ എത്തുന്ന H5 എസ്‌യുവിക്ക് 15 ലക്ഷം രൂപ പ്രൈസ് ടാഗ് ഒരുങ്ങാനാണ് സാധ്യത.

എന്തായാലും ഇന്ത്യന്‍ നിരത്തില്‍ ക്യാമറ പകര്‍ത്തിയ പുതിയ ടാറ്റ എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ മുന്നൊരുക്കങ്ങളിലേക്ക് സൂചന നല്‍കി കഴിഞ്ഞു.
Image Source: The Automotive India

ജീപ് കോമ്പസ്, മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റ പോലുള്ള വമ്പന്മാരോട് നേരിട്ടു കൊമ്പുകോര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പുത്തന്‍ ടാറ്റ എസ്‌യുവി. പുതിയഎസ്‌യുവി അവതാരത്തിന് പുറമെ പ്രീമിയം ഹാച്ച്ബാക്കും ടാറ്റ നിരയിൽ ഇത്തവണ പിറവിയെടുക്കും.

2018 ഓട്ടോ എക്സോപയിൽ ടാറ്റ X451 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്കാകും ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ ആദ്യം വെളിപ്പെടുത്തുക.

നിരയില്‍ ടിയാഗൊയ്ക്ക് മേലെയായാകും പുതിയ ഹാച്ച്ബാക്ക് ഇടംപിടിക്കുക. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് എന്ന വിശേഷണത്തില്‍ തന്നെ മോഡലിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

പുത്തന്‍ മോഡലുകള്‍ക്കൊപ്പം പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് ടിയാഗൊ സ്‌പോര്‍ടും ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നിരയില്‍ അണിനിരക്കും. നെക്‌സോണില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും ടിയാഗൊ സ്‌പോര്‍ടിന്റെ വരവ്.

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് നെക്‌സോണിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കും ഇതേ 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാകും അണിനിരക്കുക.

മാരുതി ബലെനോയ്ക്ക് എതിരെയുള്ള ടാറ്റയുടെ മറുപടിയാണ് വരാനിരിക്കുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്ക്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








