നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

By Dijo Jackson

Recommended Video

Bangalore Traffic Police Rides With Illegal Number Plate - DriveSpark

വാഹനാപകടങ്ങള്‍ ഭീകരവും ഭയാനകവുമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അപകടങ്ങള്‍ ചിലപ്പോഴൊക്കെ ഭയത്തിലുപരി കൗതുകമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചുണ്ടായ അപകടവും ഇത്തരത്തില്‍ അമ്പരപ്പ് ഉളവാക്കുന്നതാണ്. എന്താണ് സംഭവമെന്നല്ലേ?

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് 'പറന്നു' കയറിയ നിസാന്‍ ആള്‍ട്ടിമ സെഡാനാണ് കഥയിലെ വില്ലന്‍! റോഡില്‍ നിന്നും കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് സിനിമാ സ്റ്റൈലില്‍ പറന്നു കയറിയ കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

കാലിഫോര്‍ണിയയിലെ സാന്റാ അനയില്‍ വെച്ചാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നടന്ന സംഭവം സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയാണ് പകര്‍ത്തിയതും.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

നിയന്ത്രണം നഷ്ടപ്പെട്ട നിസാൻ ആൾട്ടിമ റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. അമിത വേഗതയാണ് ഇവിടെയും അപകട കാരണം.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

റോഡില്‍ നിന്നും അമിത വേഗതയില്‍ തെന്നി നീങ്ങിയ കാര്‍ മീഡിയനില്‍ ഇടിച്ചാണ് പറന്നത്. മീഡിയനില്‍ കയറിയ കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

Trending On DriveSpark Malayalam:

ആഴ്ചയില്‍ ഒരിക്കല്‍ കാറില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട നാലു കാര്യങ്ങള്‍

ഉപഭോക്താക്കള്‍ ജയിലില്‍ പോകുന്നത് തടയാന്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ച വിചിത്രമായ കാര്‍!

അപകട സമയത്ത് കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തിന് പിന്നാലെ കാറില്‍ ചെറിയ അളവില്‍ തീ പടര്‍ന്നത് സമീപവാസികളെ ആശങ്കയിലാഴ്ത്തി.

അപകടത്തിന് ശേഷം കാറില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചത്. പിന്നീട് സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് കാറില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെത്തിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

രാവിലെ ക്രെയിന്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും കാറിനെ അധികൃതര്‍ പുറത്തെടുത്തത്.

ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാത്ത കാറിലെ അഞ്ചു സുരക്ഷാ സജ്ജീകരണങ്ങള്‍

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

സുരക്ഷയുടെ കാര്യത്തില്‍ ഇന്നത്തെ കാറുകള്‍ ബഹുദൂരം മുന്നിലാണ്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി, 'കാറിന് എത്ര കിട്ടും' എന്നതില്‍ നിന്നും മാറി 'എത്രമാത്രം സുരക്ഷിതമാണ് കാര്‍' എന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ഈ ചോദ്യമാണ് കാറിലെ സുരക്ഷാ ഫീച്ചറുകളിലെ നിലവാരം വര്‍ധിക്കുന്നതിനും കാരണമായിരിക്കുന്നത്. പക്ഷെ, യാത്രക്കാരുടെ സുരക്ഷയ്ക്കായി കാര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സജ്ജീകരണങ്ങളെ കുറിച്ച് പലപ്പോഴും നാം അജ്ഞരാണ്. കാറില്‍ നിങ്ങള്‍ അറിയാത്ത ചില സുരക്ഷാ സജ്ജീകരണങ്ങളെ ഇവിടെ പരിശോധിക്കാം —

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ഷിഫ്റ്റ് ഇന്റര്‍ലോക്ക്

ഇന്ന് വരുന്ന മിക്ക ഓട്ടോമാറ്റിക് കാറുകളിലും ഇടംപിടിക്കുന്ന ഫീച്ചറാണ് ബ്രേക്ക് ഷിഫ്റ്റ് ഇന്റര്‍ലോക്ക്. അശ്രദ്ധമായ ഡ്രൈവിംഗ് മോഡ് മാറ്റവും കയറ്റിറക്കങ്ങളില്‍ അപ്രതീക്ഷിതമായി ഉരുണ്ടു പോകുന്നതും ഫിഷ്റ്റ് ഇന്റര്‍ലോക്ക് തടയും.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ബ്രേക്ക് പെഡല്‍ പ്രയോഗിച്ചാല്‍ മാത്രമാണ് ഡ്രൈവ്, ന്യൂട്രല്‍ മോഡുകളിലേക്ക് കടക്കാന്‍ ഷിഫ്റ്റ് ഇന്റര്‍ലോക്ക് ഫീച്ചര്‍ അനുവദിക്കുകയുള്ളു.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ആന്റി-പിഞ്ച് പവര്‍ വിന്‍ഡോസ്

ബട്ടണ്‍ മുഖേനയാണ് പവര്‍ വിന്‍ഡോകള്‍ അടയ്ക്കുന്നതും തുറക്കുന്നതും. എക്‌സ്പ്രസ് ഫംങ്ഷന്റെ സഹായത്താല്‍ വിന്‍ഡോ അടയുന്നത് വരെ ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യവും ഇന്ന് ഇല്ല.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

എന്നാല്‍ വിന്‍ഡോ അടയുന്ന വേളയില്‍ എന്തെങ്കിലും പ്രതിബന്ധമുണ്ടായാലോ? ഇവിടെയാണ് ആന്റി-പിഞ്ച് സംവിധാനം പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോ മോട്ടറില്‍ ഇടംപിടിക്കുന്ന പ്രഷര്‍ സെന്‍സര്‍, പ്രതിബന്ധമുണ്ടായാല്‍ സാവധാനം വിന്‍ഡോ താഴ്ത്തും.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ക്രമ്പിള്‍ സോണ്‍

അപകടമുണ്ടാകുന്ന സാഹചര്യത്തില്‍, കാര്‍ ഘടനയിലേക്കാണ് കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും ആവാഹിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പന ചെയ്താണ് കാറിന്റെ ഫ്രണ്ട് എന്‍ഡ് എത്തുന്നതും.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

നീളമേറിയ ബോണറ്റുള്ള കാറില്‍ യാത്രക്കാര്‍ സുരക്ഷിതമാണെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇതും പൂര്‍ണമായും ശരിയല്ല. രൂപകല്‍പനയും നിര്‍മ്മാണഘടകങ്ങളെയും ആശ്രയിച്ചാണ് ക്രമ്പിള്‍ സോണ്‍ സുരക്ഷ ഉറപ്പ് വരുത്തുക.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

അതിനാല്‍ ക്രാഷ് ടെസ്റ്റുകള്‍ മുഖേന മാത്രമാണ് അപകടങ്ങളെ തരണം ചെയ്യാന്‍ ക്രമ്പിള്‍ സോണ്‍ പ്രാപ്തമാണോ എന്ന് കണ്ടെത്താന്‍ സാധിക്കുക.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

സേഫ്റ്റി കെയ്ജ്

കൂട്ടിയിടിയുടെ ആഘാതം പൂര്‍ണമായും ആവാഹിക്കുകയാണ് ക്രമ്പിള്‍ സോണ്‍ ലക്ഷ്യമിടുന്നതെങ്കില്‍, ക്യാബിനുള്ളിലെ യാത്രക്കാരെ സംരക്ഷിക്കുകയാണ് സേഫ്റ്റി കേജുകളുടെ ദൗത്യം.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ഡോറുകള്‍ക്ക് ഇടയില്‍ നല്‍കിയിരിക്കുന്ന വീതിയേറിയ ബീമുകള്‍ സേഫ്റ്റി കേജിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. ക്രമ്പിള്‍ സോണിലും കരുത്താര്‍ന്ന ഘടകങ്ങള്‍ കൊണ്ടാണ് സേഫ്റ്റി കേജുകള്‍ നിര്‍മ്മിക്കുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ഭാരം

കാര്‍ ഘടനയുടെ ഉറപ്പും കരുത്തും അളക്കുകയാണ് ക്രാഷ് ടെസ്റ്റുകളുടെ പ്രധാന ദൗത്യം. കാറിന്റെയും യാത്രക്കാരുടെയും ഭാരത്തിന്റെ പശ്ചാത്തലത്തിലാണ് അപകടങ്ങളെ തരണം ചെയ്യാന്‍ കാറുകള്‍ എത്രത്തോളം പര്യാപ്തമാണ് എന്ന് ക്രാഷ് ടെസ്റ്റുകളില്‍ വെളിപ്പെടുന്നത്. ശരാശരി വേഗതയിലാണ് ക്രാഷ് ടെസ്റ്റുകള്‍ അരങ്ങേറുന്നതും.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

അതിനാല്‍ കാറിന്റെ ഭാരവും വേഗതയും ആശ്രയിച്ചാണ് ക്രാഷ് ടെസ്റ്റ് ഫലം പുറത്ത് വരുന്നത്. എന്നാല്‍ യഥാര്‍ത്ഥ അപകടങ്ങളില്‍ ചിത്രം വ്യത്യസ്തമായിരിക്കും.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

കാരണം, അപകടവേളയില്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറിന്റെ ഭാരവും, വേഗതയും കൂടുതലാകം. തത്ഫലമായി ഭാരം കുറഞ്ഞ കാറിനെക്കാളും ഭാരം കൂടിയ കാറുകളാണ് സുരക്ഷ നല്‍കുക എന്ന് പൊതുവെ പറയാം. പക്ഷെ, ഭാരക്കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും എന്ന് ഇതിന് അര്‍ത്ഥമില്ല.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Car Crashes Into Second Floor Of Building. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X