വോള്‍വോ എക്‌സ്‌സി ക്രോസ്സോവര്‍ കണ്‍സെപ്റ്റ്

വോള്‍വോയുടെ ഡിസൈന്‍ എന്‍ജിനീയര്‍മാര്‍ പുതുതായി നിര്‍മിച്ച ഡിസൈന്‍ സങ്കല്‍പത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു. എക്‌സ്‌സി കൂപെ എന്നു വിളിക്കുന്ന രണ്ട് ഡോറുള്ള ക്രോസ്സോവറാണിത്.

നടപ്പ് മാസം പകുതിയോടെ തുടങ്ങാനിരിക്കുന്ന ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ ഈ കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കും. വോള്‍വോയുടെ പുതിയ എസ്പിഎ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഈ ക്രോസ്സോവറിനെ അടുത്തറിയാം, ചുവടെ.

ഡിസൈന്‍

ഡിസൈന്‍

ഡിസൈനുകളില്‍ എപ്പോഴും കുറച്ചധികം വര്‍ഷങ്ങളെ മുന്നില്‍ക്കാണുവാന്‍ വോള്‍വോയ്ക്ക് സാധിക്കുന്നു. നിടപ്പ് ലോകത്തിന്റെ ജീവിതശൈലിയെ അതിന്റെ സത്തയില്‍ ആവിഷ്‌കരിക്കാനും വോള്‍വോയ്ക്ക് കഴിയാറുണ്ട്.

സ്‌കിഡ് പ്ലേറ്റ്

സ്‌കിഡ് പ്ലേറ്റ്

മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകള്‍ മാറ്റ് റബര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 21 ഇഞ്ച് വീലുകള്‍ ഈ കണ്‍സെപ്റ്റിനോടു ചേര്‍ത്തിരിക്കുന്നു. പിന്നിലെ ലൈറ്റ് ക്ലസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് തികച്ചും വ്യത്യസ്തമായൊരു ശൈലിയിലാണ്.

ബോറോണ്‍ സ്റ്റീല്‍ നിര്‍മിതി

ബോറോണ്‍ സ്റ്റീല്‍ നിര്‍മിതി

കരുത്തേറിയ ബോറോണ്‍ സ്റ്റീല്‍ കൊണ്ടു നിര്‍മിച്ചതാണ് ബോഡി സ്ട്രക്ചര്‍ മുഴുവനും. കാര്‍ വളരെ ചെറിയതായിരിക്കുമ്പോഴും സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ചയില്ലാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

വോള്‍വോ എക്‌സ്‌സി വീഡിയോ

വീഡിയോ കാണാം

Most Read Articles
 
English summary
Volvo has released images and a video of the second of the three design studies, the first being the Coupe Concept. This one is a two door crossover concept.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X