നാനോ 1 ലിറ്റര്‍ പെട്രോള്‍ പതിപ്പ് ടെസ്റ്റ് ചെയ്യുന്നു

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ സ്വപ്‌നവാഹനമായ നാനോയില്‍ ചില പണികളെല്ലാം തുടങ്ങിയതിന്റെ സൂചനകള്‍ നമുക്ക് നേരത്തെ തന്നെ കിട്ടിത്തുടങ്ങിയതാണ്. രണ്ടുദിവസം മുമ്പ് നാനോയുടെ പവര്‍സ്റ്റീയറിംഗ് പതിപ്പ് പുറത്തിറക്കിയതോടെ ടാറ്റയുടെ നടപ്പുവര്‍ഷത്തെ നാനോ കൊലവെറിക്ക് തുടക്കാമായി. ഇനി വരാനുള്ളത് ഡീസല്‍ നാനോയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പുമെല്ലാമാണ്. ഇതിനിടയിലാണ് ഈ വണ്ടര്‍ സംഭവിച്ചത്.

നാനോയുടെ ഒരു 1 ലിറ്റര്‍ പെട്രോള്‍ പതിപ്പ് എമ്പാടും പാഞ്ഞു നടക്കുന്നതായി റഷ്‌ലേനിലെ ഞങ്ങളുടെ സുഹൃത്തുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.

1 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച നാനോ ഹാച്ച്ബാക്കാണ് ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തിയത്.

പൂനെ - കോലാപൂര്‍ എന്‍എച്ച്4-ലാണ് ടെസ്റ്റ് നടന്നിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടാറ്റ സ്വയം വികസിപ്പിച്ചെടുത്ത എന്‍ജിനാണിതെന്നാണ് വിവരം. അടുത്ത മാസം നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനു വന്നേക്കും.

നാനോ പ്ലസ് എന്ന പേരിലായിരിക്കും ഈ വാഹനം നിരത്തിലിറങ്ങുക. നാനോയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പിന്റെ ലോഞ്ച് ഇനിയും നീലുമെന്നാണ് ടാറ്റയില്‍ നിന്നുള്ള സൂചനകള്‍ പറയുന്നത്.

കുറെക്കൂടി സ്മൂത്തായ എന്‍ജിനാണിതെന്ന് ദൃക്‌സാക്ഷികളായ റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.

ഹൈവേയില്‍ വളരെ എളുപ്പത്തില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിന്‍ സാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഡിസ്‌ക് ബ്രേക്കുകള്‍, ബക്കറ്റ് സീറ്റുകള്‍, മികച്ച എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ സന്നാഹങ്ങള്‍ നാനോ പ്ലസ്സിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

 
English summary
Nano Plus with 1 liter 3 cylinder petrol engine has found testing on the Pune-Kolhapur stretch of NH4.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X