2014 ഫോര്‍മുല വണ്‍ കാറുകള്‍ അവതരിച്ചു

Posted By:

ഫോര്‍മുല വണ്‍ 2014 സീസണിന്റെ ടെസ്റ്റ് സെഷന് കഴിഞ്ഞദിവസം തുടക്കമായി. സ്‌പെയിനിലെ പെരെസില്‍ വെച്ചു നടന്ന ടെസ്റ്റ് സെഷനില്‍ വെച്ച് എല്ലാ ടീമുകളും അവരവരുടെ കാറുകള്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചു. ഈ കാറുകള്‍ അന്തുമമായ അംഗീകാരം നേടിയെടുക്കുക രണ്ട് ടെസ്റ്റുകള്‍ക്കു ശേഷമാണ്. ഇപ്പോള്‍ നടക്കുന്നതാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിനു ശേഷം ചില ചെറിയ മാറ്റങ്ങള്‍ കാറുകളില്‍ വരുത്താനിടയുണ്ട്.

ഇത്തവണത്തെ ഫോര്‍മുല വണ്‍ സീസണ്‍ കൂടുതല്‍ ആകാംക്ഷ നിറയ്ക്കുന്ന ഒന്നാണെന്നു പറയാം. നിരവധി സാങ്കേതിക മാറ്റങ്ങളോടെയാണ് കാറുകള്‍ ട്രാക്കിലിറങ്ങുക. ഡിസൈനിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാ കാറുകളും അവയുടെ എന്‍ജിനുകള്‍ വാങ്ങുന്നത് മെഴ്സിഡിസ്, റിനോ, ഫെരാരി എന്നീ കമ്പനികളില്‍ നിന്നാണ്. പുതിയ സീസണിലെ ഫോര്‍മുല വണ്‍ കാറുകളെ അടുത്തുപരിചയപ്പെടാം.

ഫോഴ്‌സ് ഇന്ത്യ വിജെഎം07
  

ഫോഴ്‌സ് ഇന്ത്യ വിജെഎം07

പുതിയ ഡ്രൈവര്‍മാരുമായാണ് ഫോഴ്‌സ് ഇന്ത്യ പുതിയ സീസണില്‍ ട്രാക്കിലിറങ്ങുന്നത്. കാറിന്റെ ലിവറിയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ സീസണ്‍ കാറുകളില്‍ വരുത്തിയിട്ടുള്ള പ്രധാന ഡിസൈന്‍ മാറ്റം കാറിന്റെ വീതി കുറച്ചതാണ്. ഫോഴ്‌സ് ഇന്ത്യയുടെ കാറിലും ഇത് കാണാം. റഫോഴ്‌സ് ഇന്ത്യയുടെ എന്‍ജിന്‍ മെഴ്‌സിഡിസ്സിന്റേതാണ്.

ലോട്ടസ് ഇ22
  

ലോട്ടസ് ഇ22

ലോട്ടസ്സിന്റെ കാറില്‍ മാത്രമാണ് ഇരട്ടമൂക്കുള്ളത്. ഇവ കയറിയിറങ്ങി നില്‍ക്കുന് രീതിയിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ടെസ്റ്റിനു ശേഷം മാത്രമേ ഈ ഡിസൈനുമായി പോകാന്‍ കഴിയുമോ എന്ന കാര്യം തീര്‍ച്ചയാവുകയുള്ളൂ. റിനോയില്‍ നിന്നാണ് ലോട്ടസ് എന്‍ജിന്‍ വാങ്ങിയത്. റൊമൈന്‍ ഗ്രോസ്ജീന്‍, പാസ്റ്റര്‍ മാള്‍ഡോനാഡോ എന്നിവരാണ് ഡ്രൈവര്‍മാര്‍.

മക്‌ലാറന്‍ എംപി4-29
  

മക്‌ലാറന്‍ എംപി4-29

ജേന്‍സണ്‍ ബട്ടണ്‍, കെവിന്‍ മഗ്നൂസന്‍ എന്നിവരാണ് മക്‌ലാറന്‍ ഡ്രൈവര്‍മാര്‍. എംപി4-29 എന്‍ജിന്‍ തയ്യാര്‍ ചെയ്തത് മെഴ്‌സിഡിസ്സാണ്. കാറിന്റെ നോസ് ഡിസൈന്‍ ഒരല്‍പം വിചിത്രമാണെന്നു കാണാം.

മെഴ്‌സിഡിസ് എഎംജി ഡബ്ല്യു05
  

മെഴ്‌സിഡിസ് എഎംജി ഡബ്ല്യു05

സ്വയം നിര്‍മിച്ച പെട്രോള്‍ എന്‍ജിന്‍. നിക്കോ റോസ്‌ബെര്‍ഗ്, ലൂയിസ് ഹാമില്‍റ്റണ്‍ എന്നിവരാണ് ഡ്രൈവര്‍മാര്‍.

റെഡ് ബുള്‍ ആര്‍ബി10
  

റെഡ് ബുള്‍ ആര്‍ബി10

സെബാസ്റ്റിയന്‍ വെറ്റലും ഡാനിയേല്‍ റിറിക്കിയാര്‍ഡോ എന്നിവരുടെ സഖ്യത്തെയാണ് ലോകം ഉറ്റുനോക്കുന്നത്. റിനോയില്‍ നിന്നുള്ള എന്‍ജിനാണ് ആര്‍ബി10ല്‍ ഉപയോഗിച്ചിരിക്കുന്നത്.

സോബര്‍ സി33
  

സോബര്‍ സി33

ഫെരാരിയില്‍ നിന്നുള്ള എന്‍ജിനാണ് സോബര്‍ ഉപയോഗിക്കുന്നത്. ആന്‍ഡ്രിയന്‍ സുറ്റില്‍, എസ്‌റ്റെബാന്‍ ഗുറ്റിയെറെസ് എന്നിവരാണ് ഡ്രൈവര്‍മാര്‍.

ടോറോ റോസ്സോ എസ്ടിആര്‍9
  

ടോറോ റോസ്സോ എസ്ടിആര്‍9

ഈ കാറിലും ഉപയോഗിച്ചിരിക്കുന്നത് ഫെരാരി എന്‍ജിനാണ്. ജീന്‍ എറിക് വേണ്‍, റൂക്കീ ഡാനില്‍ ക്വിാട്ട് എന്നിവരാണ് ഡ്രൈവര്‍മാര്‍.

വില്യംസ് എഫ് ഡബ്ല്യു36
  

വില്യംസ് എഫ് ഡബ്ല്യു36

മെഴ്‌സിഡിസില്‍ നിന്നുവാങ്ങിയ എന്‍ജിന്‍ ഘടിപ്പിച്ചാണ് എഫ്ഡബ്ല്യു36 ട്രാക്കിലിറങ്ങുന്നത്. പുതിയ ഡ്രൈവര്‍ ഫെലിപ് മാസ്സയോടൊപ്പം വാല്‍ട്ടേരി ബോട്ടാസും ട്രാക്കിലിറങ്ങും. ഇത്രയും കാറുകളാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അടുത്ത മാസം നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മറ്റ് കാറുകളും അവതരിപ്പിക്കും.

English summary
The first day of 2014 Formula 1 season's official test session in Jerez, Spain has commenced and ahead of it most teams have formally unveiled their respective cars.
Please Wait while comments are loading...

Latest Photos