ബങ്കളുരു നൈസ് റോഡിലെ ഓഡി സ്‌പോര്‍ട്‌സ് കാറനുഭവം!

ഓഡി സ്‌പോര്‍ട് കാര്‍ എക്‌സ്പീരിയന്‍സ് ബങ്കളുരുവിലെത്തുന്നത് ഇതാദ്യമായാണ്. ബങ്കളുരു നൈസ് റോഡില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ നിരവധി ഓഡി സ്‌പോര്‍ട്‌സ് കാര്‍ ആരാധകര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം ഓഡിയുടെ വിവധി സ്‌പോര്‍ട്‌സ് കാറുകള്‍ ഓടിക്കുവാനുള്ള അവസരം ലഭിച്ചു.

ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം വാഹനങ്ങളെടുത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നു. 25നും 26നും സംഘടിപ്പിച്ച പരിപാടിയില്‍ ഡ്രൈവ്‌സ്പാര്‍ക്കും പങ്കെടുക്കുകയുണ്ടായി. താഴെ ചിത്രങ്ങളും വിശദാംശങ്ങളും കാണാം.

പങ്കാളിത്തം

പങ്കാളിത്തം

പ്രത്യേകമായി ക്ഷണിക്കപ്പെട്ടവരായിരുന്നു എല്ലാവരും. ഏതാണ്ട് നുറുപേര്‍ പങ്കാളികളായി എത്തിയിരുന്നു. ഓഡി ടിടി, ഓഡി ആര്‍എസ്5, ഓഡി എസ്4 എന്നിവയെക്കൂടാതെ ഒരു ഓഡി ക്യു5 എസ്‌യുവിയും കൂട്ടത്തിലുണ്ടായിരുന്നു.

ഓഡി ആര്‍8 വി10

ഓഡി ആര്‍8 വി10

കാറുകള്‍ ഓടിച്ചുനോക്കുവാനും ഒരു ഓഡി ആര്‍8 വി10 കാറിനകത്തിരുന്ന് ചിത്രങ്ങളെടുക്കുവാനും പങ്കെടുത്തവര്‍ക്കെല്ലാം അവസരം ലഭിച്ചു. ഈ കാര്‍ പ്രദര്‍ശനത്തിനു മാത്രമായി എത്തിച്ചതായിരുന്നു.

പരിചയപ്പെടുത്തൽ

പരിചയപ്പെടുത്തൽ

ഉയര്‍ന്ന പ്രകടനശേഷിയുള്ള കാറുകളെ പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയും അവ ഓടിക്കേണ്ടതിന്റെ അടിസ്ഥാന പാഠങ്ങളും സുരക്ഷാനിര്‍ദ്ദേശങ്ങളുമെല്ലാം വ്യക്തമായി പറഞ്ഞുതരാന്‍ വിദഗ്ധരായവര്‍ സ്ഥലത്തുണ്ടായിരുന്നു.

പുതിയ അനുഭവം

പുതിയ അനുഭവം

2 ലിറ്റര്‍ എന്‍ജിനുമായി വരുന്ന ഓഡി ടിടി പ്രകടനശേഷിയുള്ളതാണെങ്കിലും കൂട്ടത്തില്‍ വെച്ച് കൈകാര്യം ചെയ്യാന്‍ പ്രയാസമില്ലാത്ത വാഹനമാണ്. എസ്4 പക്ഷേ, ആദ്യമായി സ്‌പോര്‍ട്‌സ് കാറോടിക്കുന്നവരെ അത്ഭുതപ്പെടുത്തി. പങ്കെടുത്തവരില്‍ പലരും വളരെ പെട്ടെന്ന് കയറിപ്പോകുന്ന വേഗത്തെ തിരിച്ചറിയാന്‍ കഴിയാതെ തുടക്കത്തില്‍ പിന്നോട്ടായുന്നതു കാണാന്‍ രസമായിരുന്നു.

കിടിലൻ അനുഭവം

കിടിലൻ അനുഭവം

ബങ്കളുരുവിലെ സ്‌പോര്‍ട്‌സ് കാര്‍ പ്രണയികള്‍ക്ക് ഒരു കിടിലന്‍ അനുഭവം തന്നെയായി മാറി ഓഡി സ്‌പോര്‍ട്‌സ് കാര്‍ എക്‌സ്പീരിയന്‍സ് എന്നു പറയാം.

Most Read Articles
 
English summary
Audi, India's largest luxury car company in terms of sales, brought its driving experience program, the Audi Sportscar Experience (ASE) to Bangalore for the first time.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X