യു കണ്‍സെപ്റ്റ്: ബജാജിന്റെ രണ്ടാം കാര്‍ പരിശ്രമം

By Santheep

കാറുകള്‍ക്കായുള്ള ബജാജിന്റെ പരിശ്രമങ്ങള്‍ അവസാനിച്ചു എന്നാരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് അമ്പേ പിഴച്ചു! ആര്‍ഇ60 എന്ന നാലുചക്രവാഹനത്തിലേക്ക് കൂപ്പുകുത്തിയ ആദ്യത്തെ കാര്‍ പരിശ്രമത്തിനു ശേഷം ഒരു പുതിയ കാര്‍ കണ്‍സെപ്റ്റുമായി കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലേക്ക് ബജാജ് എത്തിയിരുന്നു.

 

'യു കണ്‍സെപ്റ്റ്' എന്നു പേരിട്ട ഈ വാഹനം അതിന്റെ വിചിത്രമായ ഡിസൈന്‍ ശൈലികൊണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു എക്‌സ്‌പോയില്‍. നമ്മള്‍ അത്യാഡംബര കാറുകളില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള ബട്ടര്‍ഫ്‌ലൈ ഡോറുകളാണ് ഈ കണ്‍സെപ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. യു കണ്‍സെപ്റ്റ് ഉല്‍പാദനത്തിനെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

യു കണ്‍സെപ്റ്റ്

യു കണ്‍സെപ്റ്റ്

നാല് ചക്രങ്ങളുള്ള ഈ വാഹനത്തിനുള്ളില്‍ പക്ഷേ, അത്രയും സീറ്റുകളില്ല. രണ്ട് സീറ്റുകള്‍ മാത്രമുള്ള യു കണ്‍സെപ്റ്റ് ഒരു മികച്ച സീറ്റി മൂവറായി പരിണമിക്കാന്‍ സാധ്യതയുള്ള വാഹനമാണ്.

എന്നാല്‍, ഒരു ചെറു അര്‍ബന്‍ കാറായി മാറാന്‍ ബജാജ് ആഗ്രഹിച്ചാലും ഇന്നത്തെ ഇന്ത്യന്‍ സാമ്പത്തിക പരിതസ്ഥിതിയില്‍ അത് എത്രമാത്രം പ്രായോഗികമാണെന്നത് കണ്ടറിയണം.

ഭാവി

ഭാവി

ചുരുക്കത്തില്‍, ഈ കണ്‍സെപ്റ്റ് ഒരു കണ്‍സെപ്റ്റായിത്തന്നെ ഏറെക്കാലം കിടക്കാനാണ് സാധ്യത കാണുന്നത്.

ഭാരം
 

ഭാരം

യു കണ്‍സെപ്റ്റിന്റെ ഭാരം 250 ഗ്രാമാണ്.

എൻജിൻ

എൻജിൻ

പള്‍സര്‍ 200 എന്‍എസ്സില്‍ ഘടിപ്പിച്ചിട്ടുള്ള കെടിഎം എന്‍ജിനോട് സമാനതയുള്ള സവിശേഷതകളാണ് ഈ എന്‍ജിനിനുള്ളത്.

സിസർ ഡോർ

സിസർ ഡോർ

കണ്‍സെപ്റ്റിന് സിസര്‍ ഡോറുകളാണ് നല്‍കിയിരിക്കുന്നത്.

വല്ലതും നടക്കുമോ?

വല്ലതും നടക്കുമോ?

മുമ്പൊരു ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട മികച്ചൊരു കണ്‍സെപ്റ്റില്‍ നിന്നാണ് ബജാജ് ആര്‍ഇ60 ക്വാഡ്രിസൈക്കിളിലേക്ക് നടന്നെത്തിയത്. ഈ കണ്‍സെപ്റ്റിന്റെ ഉല്‍പാദനരൂപം ഏത് കോലത്തിലായിരിക്കുമെന്നത് കാത്തിരുന്നു കാണാം.

Most Read Articles
 
Story first published: Thursday, February 6, 2014, 9:59 [IST]
English summary
Bajaj has showcased a new concept vehicle called U.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X