ഡാറ്റ്‌സന്‍ ഗോ 'ശിവണ്ണ'യിലൂടെ ബങ്കളുരുവില്‍

ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. കന്നഡ സിനിമയിലെ 'ഹാട്രിക് ഹീറോ', ശിവണ്ണ എന്ന ശിവ്‌രാജ് കുമാറാണ് വാഹനം നഗരത്തിനായി അവതരിപ്പിച്ചത്. 3.17 ലക്ഷത്തിലാണ് ബങ്കളുരുവില്‍ ഡാറ്റ്‌സന് വില തുടങ്ങുന്നത്.

ഇന്ത്യയിലെ ചെറുകാറുകള്‍ക്കിടയില്‍ തരംഗമായി മാറാനുള്ള എല്ലാ ശേഷിയും ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കിനുണ്ട്. പ്രകടനശേഷിയുടെയും സ്‌പേസിന്റെയുമെല്ലാം കാര്യത്തില്‍ സെഗ്മെന്റില്‍തന്നെ മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം മൈലേജിലും വിലയിലുമെല്ലാം എതിരാളികളുടെ ചുറ്റുവട്ടത്തു തന്നെയാണുള്ളത്. ബങ്കളുരുവിലെ ലോഞ്ച് ശിവണ്ണ നിര്‍വഹിക്കുന്നതിന്റെ ചിത്രങ്ങള്‍ താഴെ കാണുക.

അളവുതുക്കങ്ങൾ

അളവുതുക്കങ്ങൾ

3,785 മില്ലിമീറ്റര്‍ നീളവും 1,635 മില്ലിമീറ്റര്‍ വീതിയുമാണ്‌ ഗോ ഹാച്ച്‌ബാക്കിനുള്ളത്‌. 2,450 മില്ലിമീറ്റര്‍ വീല്‍ബേസിലാണ്‌ ഗോയുട നിലപാട്‌.

എൻജിൻ

എൻജിൻ

ഗോയുടെ 1198 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5,000 ആര്‍പിഎമ്മില്‍ പരമാവധി 67 കുതിരകളുടെ കരുത്ത്‌ ഉല്‍പാദിപ്പിക്കുന്നു. 4,000 ആര്‍പിഎമ്മില്‍ 10 കെജിഎം വീര്യം ചക്രങ്ങളിലെത്തിക്കാന്‍ ഈ എന്‍ജിന്‌ സാധിക്കും.

മൈലേജ്

മൈലേജ്

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന്‌ 20.63 കിലോമീറ്റര്‍ മൈലേജ്‌ പകരാന്‍ ഈ എന്‍ജിന്‌ ശേഷിയുണ്ട്‌.

ആക്സസറികൾ

ആക്സസറികൾ

ഗോ ഹാച്ച്ബാക്കിന്റെ ഏറ്റവും വിലക്കുറവുള്ള ഘടകഭാഗങ്ങളില്‍ സ്റ്റീയറിംഗ് വീല്‍ കവര്‍, എക്‌സോസ്റ്റ് ടിപ്, ക്രോമിയം പൂശിയ ജോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവ പെടുന്നു. ഇവയുടെ വില 500നും ആയിരത്തിനും ഇടയിലാണ്.

വിലകൾ

വിലകൾ

ഗോ ഹാച്ച്ബാക്കിലെ മ്യൂസിക് സിസ്റ്റത്തിത് 7,900 രൂപ വിലവരും. റിവേഴ്‌സ് കാമറ ആവശ്യമാണെങ്കില്‍ 7900 രൂപ നല്‍കി വാങ്ങാന്‍ കഴിഞ്ഞേക്കും. ഫോഗ് ലൈറ്റുകള്‍ക്ക് 4650 രൂപയും പാര്‍സല്‍ ട്രേ സെറ്റിന് 2500 രൂപയും വിലവരും.

നികുതിയിളവ്

നികുതിയിളവ്

3,785 മില്ലിമീറ്റര്‍ നീളമുള്ള ഈ വാഹനം രാജ്യത്തെ കോംപാക്ട് കാര്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ 4 മീറ്ററില്‍ താഴെ നീളം വരുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് ഗോ ഹാച്ച്ബാക്കിന് ലഭിക്കും.

 
English summary
Datsun India launched Datsun GO at Shahwar Nissan, Bangalore. Famous actor Mr.Shivaraj Kumar unveiled the car.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X