ഡിസി ടിയ കരീന കപൂര്‍ അവതരിപ്പിച്ചു

Posted By:

ഡിസി ഡിസൈനിന്റെ ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോ ബൂത്ത് അതിസമ്പന്നമാണെന്നു പറയാം. അവാന്തി സ്‌പോര്‍ട്‌സ് കാറിന്റെ ഉല്‍പാദനപ്പതിപ്പിനെക്കുറിച്ച് നമ്മള്‍ നേരത്തെ സംസാരിച്ചുകഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന അവാന്തിക്കുശേഷം ഒരു ഡിസി സങ്കല്‍പത്തെയാണ് നമ്മള്‍ പരിചയപ്പെടുന്നത്.

ഡിസിയുടെ മിക്ക കണ്‍സെപ്റ്റുകള്‍ക്കും മൗലികമായ ഒരു ഡിസൈന്‍ ശൈലിയുണ്ട്. ഇത് പലപ്പോഴും ആവര്‍ത്തനവിരസത തോന്നിപ്പിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍, ഇത്തവണ എക്‌സ്‌പോയില്‍ അവതരിച്ചിരിക്കുന്ന ടിയ ഹാച്ച്ബാക്ക് കണ്‍സെപ്റ്റ് ഡിസൈനില്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ ആണ് ടിയയെ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്.

ഭാവിയുടെ വാഹനം
  

ഭാവിയുടെ വാഹനം

ഡിസി അവതരിപ്പിക്കുന്ന ടിയ-യെ പസാഞ്ചര്‍ കാര്‍ എന്ന നിലയില്‍ നോക്കിക്കാണുകയാണെങ്കില്‍ ഭാവിയുടെ വാഹനം എന്നാണ് വിളിക്കേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ രണ്ടു സീറ്റുകളുള്ള ഈ ചെറു ഹാച്ച്ബാക്കിന് സാധ്യതകള്‍ കുറവാണെന്നു പറയാം. എന്നാല്‍, ഡിസിയുടെ പദ്ധതികള്‍ കുറെക്കൂടി വലുതാണ്.

സ്‌പോര്‍ട്‌സ് കാര്‍
  

സ്‌പോര്‍ട്‌സ് കാര്‍

2019ല്‍ ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്ന ടിയ ഹാച്ച്ബാക്ക് ഒരു ചെറു സ്‌പോര്‍ട്‌സ് കാറാണ്.

വില്‍പന
  

വില്‍പന

വര്‍ഷത്തില്‍ 1000 യൂണിറ്റെങ്കിലും വിറ്റഴിക്കുവാന്‍ കഴിയുമെന്നാണ് ഡിസി ഡിസൈന്‍ സ്ഥാപകന്‍ ദിലീപ് ഛബ്രിയ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ വളരുന്ന പുതിയ സാമ്പത്തികവര്‍ഗത്തിന്റെ ഇഷ്ടങ്ങളെ ഈ വാഹനം അഭിസംബോധന ചെയ്യുന്നുണ്ട്.

ഉല്‍പാദനം
  

ഉല്‍പാദനം

ഗുജറാത്തിലെ സനന്ദില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ ഡിസി ടിയ ഹാച്ച്ബാക്ക് ഉല്‍പാദിപ്പിക്കും. ഇതുവരെയായി ഈ വാഹനത്തിന്റെ ഉല്‍പാദനത്തിനായി 50 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് ഡിസി.

എന്‍ജിന്‍
  

എന്‍ജിന്‍

ടിയ ഹാച്ച്ബാക്കിന്റെ ബോണറ്റിനടിയില്‍ യൂറോ അഞ്ചാം കരിമ്പുകച്ചട്ടം പാലിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണുള്ളത്.

കരുത്ത്
  

കരുത്ത്

120 കുതിരശക്തി ഉല്‍പാദിപ്പിക്കുന് ഈ എന്‍ജിന്‍ 190 എന്‍എം ചക്രവീര്യവും പകരുന്നു. 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിട്ടുള്ളത്.

പരമാവധി വേഗത
  

പരമാവധി വേഗത

ടിയ ഹാച്ച്ബാക്കിന് പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. വെറും 9 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനത്തിനാകും.

ഗ്രൗണ്ട് ക്ലിയറന്‍സ്
  

ഗ്രൗണ്ട് ക്ലിയറന്‍സ്

200 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍രകിയിരിക്കുന്നു ടിയയ്ക്ക്. ഒരു പെര്‍ഫെക്ട് ഓഫ് റോഡറായിരിക്കും ടിയ എന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല.

സീറ്റ്
  

സീറ്റ്

ഉള്ളില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് ടിയയ്ക്കുള്ളത്.

വില
  

വില

ടിയ സ്‌പോര്‍ട്‌സ് ഹാച്ച്ബാക്കിന് വില 18 ലക്ഷത്തിന്റെ പരിസരത്തായിരിക്കും.

English summary
DC Design, commencing the 2014 Auto Expo on an excellent note, unveiled its futuristic vehicle Tia hatchback.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark