ഫോര്‍മുല ഇലക്ട്രിക് റേസിംഗ് കാര്‍ ലാസ് വെഗാസില്‍ പ്രദര്‍ശിപ്പിച്ചു

Posted By:

ലോകത്തിലെ ആദ്യത്തെ ഫോര്‍മുല ഇലക്ട്രിക് റേസിംഗ് കാര്‍ ലാസ് വെഗാസില്‍ പ്രദര്‍ശിപ്പിച്ചു. പേര്: 'ഫോര്‍മുല ഇ സ്പാര്‍ക്-റിനോ എസ്ആര്‍ടി-01ഇ.' ജനുവരി ആറിനു തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്.

ചരിത്രത്തിലെ ആദ്യത്തെ ഫോര്‍മുല ഇലക്ട്രിക് റേസ് കാറിന്റെ പ്രദര്‍ശനം ഓട്ടോ ഉലകം വളരെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഫോര്‍മുല ഇ റേസി കാറിന്റെ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

സ്പാര്‍ക്-റിനോ എസ്ആര്‍ടി01ഇ
  

സ്പാര്‍ക്-റിനോ എസ്ആര്‍ടി01ഇ

ലാസ് വെഗാസില്‍ തടിച്ചുകൂടിയ റേസിംഗ് പ്രണയികളെ സാക്ഷി നിറുത്തിയാണ് സ്പാര്‍ക്-റിനോ എസ്ആര്‍ടി01ഇ കാര്‍ അതിന്റെ ആദ്യത്തെ പൊതു ഓട്ടം നടത്തിയത്. ഇത് ജനുവരി ആറിനു തന്നെ നടന്നു.

ഡ്രൈവര്‍ ലൂകാസ് ഡി ഗ്രാസ്സി
  

ഡ്രൈവര്‍ ലൂകാസ് ഡി ഗ്രാസ്സി

മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂകാസ് ഡി ഗ്രാസ്സിയാണ് സ്പാര്‍ക്-റിനോ എസ്ആര്‍ടി01ഇ കാര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റിലിരുന്നത്.

ഐതിഹാസികയാത്ര
  

ഐതിഹാസികയാത്ര

ആദ്യത്തെ ഫോര്‍മുല ഇലക്ട്രിക് റേസ് കാര്‍ പൊലീസ് എസ്‌കോര്‍ട്ടോടുകൂടി പ്രശസ്തമായ ലാസ് വെഗാസ് സ്ട്രിപ്പിലൂടെ സഞ്ചരിച്ച് സീസേഴ്‌സ് പാലസ് ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.

സ്പാര്‍ക് റേസിംഗ് ടെക്‌നോളജി
  

സ്പാര്‍ക് റേസിംഗ് ടെക്‌നോളജി

ഫ്രഞ്ച് കമ്പനിയായ സ്പാര്‍ക് റേസിംഗ് ടെക്‌നവോളജിയാണ് സ്പാര്‍ക്-റിനോ എസ്ആര്‍ടി01ഇ കാര്‍ ഡിസൈന്‍ ചെയ്തത്. മണിക്കൂറില്‍ 240 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കുവാന്‍ ഈ റേസ് കാറിന് സാധിക്കും. ഈ വേഗതയിലെത്തിയാല്‍ പോലും എന്‍ജിന്‍ സ്മൂത്തായിരിക്കുമെന്നതാണ് നിര്‍മിതിയുടെ പ്രത്യേകത.

കൂട്ടായ്മ
  

കൂട്ടായ്മ

നിരവധി കമ്പനികളുടെ ഒരു കൂട്ടായ്മയാണ് ഈ കാറിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ളത്. ചാസിയുടെ നിര്‍മാണം നിര്‍വഹിച്ചത് ഡല്ലാരയാണെങ്കില്‍ ബാറ്ററി ഡിസൈന്‍ വില്യംസിന്റേതാണ്. എന്‍ജിന്‍ നിര്‍മാണം മക്‌ലാറന്റേതാണ്. ടയറുകളുടെ നിര്‍മാണം നിര്‍വഹിച്ചത് മിഷെലിനാണ്. മൊത്തം മേല്‍നോട്ടവും സംയോജനവും നിര്‍വഹിച്ചത് റിനോ.

വീഡിയോ

വീഡിയോ

Story first published: Thursday, January 9, 2014, 17:01 [IST]
English summary
Formula E Spark-Renault SRT_01E may not be a sweet sounding name.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark