കഫേ റേസറുകളുടെ പഴയ ഹിപ്പിക്കാലം പുതിയ രൂപത്തില്‍ തിരിച്ചുവരികയാണിപ്പോള്‍. ഈയിടെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരു കഫേ റേസര്‍ നിരത്തിലിറക്കിയത്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് അതിന്റെ സ്പ്ലന്‍ഡര്‍ ബൈക്കിനെ ആധാരമാക്കി ഒരു കഫേ റേസര്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു.
ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഹീറോ സ്പ്ലന്‍ഡര്‍ പ്രോ ക്ലാസി കഫെ റേസറിനെക്കുറിച്ച് കൂടുതലറിയാം താഴെ ഗാലറിയില്‍.
ചരിത്രത്തിലാദ്യം!
ലോകത്തിന്റെ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ ഒരിടത്തും 100സിസി എന്‍ജിന്‍ ഘടിപ്പിച്ച കഫേ റേസര്‍ സംഭവിച്ചിട്ടില്ലെന്ന് ഓട്ടോമൊബൈല്‍ ചരിത്രകാരന്മാര്‍ പറയുന്നു. ഇന്ത്യയിലൊക്കെ എന്തും നടക്കും!
എൻജിൻ
97.2 സിസി ശേഷിയുള്ള 4 സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്പ്ലന്‍ഡര്‍ കഫേ റേസറിനുള്ളത്.
കരുത്ത്
7000 ആര്‍പിഎമ്മില്‍ 7.7 കുതിരശക്തിയാണ് ഈ എന്‍ജിന്‍ പകരുന്നത്. 4500 ആര്‍പിഎമ്മില്‍ 8.04 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍.
ട്രാൻസ്മിഷൻ
4 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക.
ഡിസൈൻ
ഹാന്‍ഡില്‍ ബാറുകളും പിന്നില്‍ സീറ്റിംഗുമെല്ലാം കഫേ റേസര്‍ ശൈലിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഹെഡ്ലൈറ്റ്
ഹെഡ്‌ലൈറ്റ് ക്ലാസിക് കഫേ റേസറുകളുടെ ശൈലിയില്‍, വൃത്താകൃതിയിലുള്ളതാണ്.
ക്രോമിയം
ബൈക്കിന്റെ നിരവധി ഭാഗങ്ങള്‍ ക്രോമിയത്തിന്റെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്.
ക്ലാസിക് സ്റ്റൈലിംഗ്
വിങ് മിററുകളുടെ ആകൃതിയും ക്ലാസിക് ശൈലിയിലാണുള്ളത്.
സസ്പെൻഷൻ
മുന്‍വശത്ത് ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്‌പെന്‍ഷനുമാണുള്ളത്.
ഇന്ധനടാങ്ക്
11 ലിറ്റര്‍ ഇന്ധടാങ്ക് ശേഷി സ്പ്ലന്‍ഡര്‍ ക്ലാസിക് പ്രോ കഫെ റേസറിനുണ്ട്.
അളവുകള്‍
നീളം 1935
വീതി 720 എംഎം
ഉയരം 1020 എംഎം


Click it and Unblock the Notifications