ഹോണ്ട അമേസിന് പുതിയ വേരിയന്റ്

കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ പേറിക്കൊണ്ട് ഹോണ്ടയുടെ അമേസ് സെഡാന് ഒരു പുതിയ പതിപ്പുകൂടി രംഗത്തുവന്നു. 'എസ്എക്‌സ്' എന്നുവിളിക്കണം ഈ പതിപ്പിനെ. നിലവിലുള്ള ഏറ്റവുമുയര്‍ന്ന പതിപ്പായ വിഎക്‌സിന് താഴെയായി പുതിയ വേരിയന്റ് ഇടം പിടിക്കും.

പുതിയ അമേസ് സെഡാന്റെ കൂടുതല്‍ വിവരങ്ങള്‍ താഴെ അറിയാം.

എസ്എക്‌സ് പതിപ്പ്

എസ്എക്‌സ് പതിപ്പ്

പെട്രോളിലും ഡീസലിലും ഈ പതിപ്പ് ലഭ്യമാണ്. മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. അമേസ് 'എസ്' വേരിയന്റിന് മുകളിലും വിഎക്‌സ് വേരിയന്റിന് താഴെയുമായിട്ടാണ് എസ്എക്‌സ് പതിപ്പിന്റെ നിലപാട്.

സുരക്ഷ

സുരക്ഷ

ഫ്രണ്ട് എയര്‍ബാഗുകളാണ് എസ്എക്‌സില്‍ ചെര്‍ത്തിരിക്കുന്ന സുരക്ഷാ സന്നാഹങ്ങളിലൊന്ന്. എസ് വേരിയന്റിലുള്ള എല്ലാ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ടായിരിക്കും. മറ്റൊന്ന് പെട്രോള്‍ വേരിയന്റിനോടൊപ്പം ചേര്‍ത്ത എബിഎസ് സംവിധാനമാണ്. അമേസിന്റെ ഡീസല്‍ പതിപ്പുകളിലെല്ലാം എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കുന്നുണ്ട്.

വേരിയൻറുകൾ

വേരിയൻറുകൾ

ഇതോടെ അമേസിന് ഡീസലും പെട്രോളും ചേര്‍ന്ന് 12 വേരിയന്റുകളായി. ഇ, ഇഎക്‌സ്, എസ്, എസ്എക്‌സ്, വിഎക്‌സ് എന്നീ വേരിയന്റുകള്‍ പെട്രോളിലും ഡീസലിലും ലഭിക്കുന്നു. എസ് ഓട്ടോമാറ്റിക്, വിഎക്‌സ് ഓട്ടോമാറ്റിക് എന്നിവ പെട്രോള്‍ വേരിയന്റുകളാണ്.

എൻജിൻ

എൻജിൻ

മികച്ച ഇന്ധനക്ഷമതയും എന്‍ജിന്‍ വിശ്വാസ്യതയും ചേര്‍ന്ന് ഹോണ്ടയുടെ ഈ എന്‍ട്രിലെവല്‍ സെഡാനെ വിപണിയുടെ താരമാക്കി മാറ്റിയിട്ടുണ്ട്. 1.5 ലിറ്റര്‍ ശേഷിയുള്ള ഐ-ഡിടെക് ഡീസല്‍ എന്‍ജിനാണ് അമേസിലുള്ളത്. ഇന്ത്യയിലെത്തിച്ചേരുന്ന ആദ്യത്തെ ഹോണ്ട ഡീസല്‍ എന്‍ജിനാണിത്. 25.8 കിലോമീറ്റര്‍ മൈലേജ് പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു.

എൻജിൻ

എൻജിൻ

ഇതേ എന്‍ജിന്‍ തന്നെയാണ് ഈയിടെ ലോഞ്ച് ചെയ്ത സിറ്റി സെഡാനിലും ചേര്‍ത്തിരിക്കുന്നത്. 26 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ട്യൂണിംഗ് വ്യതിയാനം വരുത്തിയ ഈ എന്‍ജിന് ശേഷിയുണ്ട്.

വിൽപന

വിൽപന

ഏറ്റവുമധികം വില്‍പന നടക്കുന്ന മിഡ്-വേരിയന്റുകള്‍ക്കിടയില്‍ കുറെക്കൂടി വായുസഞ്ചാരം ഉറപ്പുവരുത്തുന്നു പുതിയ എസ്എക്‌സ് പതിപ്പ്. ഇത് ഉപഭോക്താക്കളെ മികച്ച തെരഞ്ഞെടുപ്പിന് സഹായിക്കും.

വില (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

വില (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

  • അമേസ് എസ്എക്‌സ് പെട്രോള്‍ പതിപ്പ് - 6,22,640
  • അമേസ് എസ്എക്‌സ് ഡീസല്‍ പതിപ്പ് - 7,12,240

 
English summary
Honda Cars India Ltd. (HCIL), leading premium car manufacturer in India, announced a new ‘SX' variant of the Honda Amaze with added safety features.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X