ഹ്യൂണ്ടായ് സാന്റ ഫെയുടെ പുതുക്കിയ പതിപ്പ് ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്തു. സാന്റ ഫെ എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പാണിത്. പുതിയ വാഹനം കൂടുതല്‍ കരുത്തുറ്റതാണെന്നും ചലനാത്മകമായ ശില്‍പസൗന്ദര്യം പേറുന്നതാണെന്നും ഹ്യൂണ്ടായ് അറിയിക്കുന്നു.
പുതിയ സാന്റ ഫെ എസ്‌യുവിയുടെ വിശദാംശങ്ങള്‍ താഴെ വായിക്കാം.
എന്ജിന്
ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച 2.2 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് മൂന്നാം തലമുറ ഹ്യൂണ്ടായ് സാന്റ ഫെയിലുള്ളത്.
എൻജിൻ കരുത്ത്
3800 ആര്‍പിഎമ്മില്‍ 197 കുതിരശക്തി പകരാന്‍ ഈ എൻജിന് സാധിക്കുന്നു. 436 എന്‍എം ചക്രവീര്യം പകരാന്‍സ എന്‍ജിന് സാധിക്കും.
മൈലേജ്
ലിറ്ററിന് 13.01 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ സാന്റ ഫെയുടെ ഓട്ടോമാറ്റിക് പതിപ്പിന് കഴിയും.
ഓട്ടോമാറ്റിക് പതിപ്പിൻറെ മൈലേജ്
മാന്വല്‍ ട്രാന്‍സ്മിഷനില്‍ ഇത് ലിറ്ററിന് 14.74 കിലോമീറ്ററായി ഉയരും. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് നിരക്കുകളാണിത്.
ഡിസൈന്‍
ഹ്യൂണ്ടായിയുടെ ഫ്‌ലൂയിഡിക് ഡിസൈനിലാണ് പുതിയ സാന്റ ഫെ നിര്‍മിച്ചിരിക്കുന്നത്. എബിഎസ്, ഇഎസ്‌സി തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് വാഹനം വിപണിയിലെത്തുന്നത്. 6 സ്പീക്കറുകളും 4.3 ഇഞ്ച് എല്‍സി ടച്ച് ഡിസ്‌പ്ലേയുമടങ്ങുന്ന ഒരു കിടിലന്‍ ഇന്‍ഫോടെയന്‍മെന്റ് സന്നാഹം ഇന്റീരിയറിലുണ്ട്.
വില
മാരുതി സുസൂക്കി വിറ്റാര, നിസ്സാന്‍ എക്‌സ്‌ട്രെയില്‍, ഷെവര്‍ലെ കാപ്റ്റിവ, ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട സിആര്‍വി തുടങ്ങിയവരെ വിപണിയില്‍ എതിരിടും സാന്റ ഫെ. വില 26.3 ലക്ഷം.


Click it and Unblock the Notifications