'ലാന്‍ഡി' എന്ന വാക്ക് കേള്‍ക്കാന്‍ എത്രത്തോളം സുഖകരമാണ്? ഇക്കാര്യത്തില്‍ ബ്രിട്ടിഷുകാര്‍ക്ക് ഒട്ടും സംശയമില്ല. 'ലാന്‍ഡി' അങ്ങേയറ്റം അപരിഷ്‌കൃതമാണെന്നാണ് ബ്രിട്ടിഷ് ഓട്ടോമാധ്യമങ്ങളെല്ലാം പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനായിരിക്കും ബ്രിട്ടിഷ് കമ്പനിയായ ലാന്‍ഡ് റോവര്‍ തങ്ങളുടെ പുതിയ മോഡലിന് ഈ പേര് തെരഞ്ഞെടുത്തത്? തീര്‍ച്ചയായും ഒരു ബ്രാന്‍ഡ് നിര്‍മിതി തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കാഴ്ചയില്‍ത്തന്നെ ഒരു പക്കാ ഇംഗ്ലീഷ് തെമ്മാടിപ്പയ്യനാണ് ലാന്‍ഡി എസ്‌യുവി.
അടുത്തതായി ലാന്‍ഡ് റോവറില്‍ നിന്ന് പുറത്തുവരാനുള്ളത് ഇപ്പറഞ്ഞ ലാന്‍ഡി അര്‍ബന്‍ എസ്‌യുവിയാണ്. ലാന്‍ഡ് റോവര്‍ ഈ ട്രേഡ്മാര്‍ക്കിനായി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നമുക്ക് ഈ കാറിനെ ഒന്നടുത്തുകാണാം.
ലാൻഡി ലാൻഡ് ചെയ്യുന്നു
ഓട്ടോകാര്‍ യുകെയാണ് ലാന്‍ഡിയുടെ വരവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിലെ ആക്‌സസറികള്‍ അടക്കമുള്ള ബ്രാന്‍ഡഡ് ആയ എല്ലാം പരിധിയില്‍ വരുന്ന വിധത്തില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അപേക്ഷയാണ് കമ്പനി സമര്‍പ്പിച്ചിട്ടുള്ളത്.
പ്ലാറ്റ്ഫോം
ലാന്‍ഡ് റോവര്‍ ഇവോക്കിനെ ആധാരമാക്കിയുള്ള ഒരു ചെറു എസ്‌യുവിയുടെ വരവിനെക്കുറിച്ച് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. ലാന്‍ഡി ചെറു എസ്‌യുവി വരുന്നത് ഇവോക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ്.
വിലക്കുറവ്
നിലവില്‍ ലാന്‍ഡ് റോവറിന്റെ വിലക്കുറവുള്ള വാഹനം ഇവോക്കാണ്. ഈ എസ്‌യുവിയെക്കാള്‍ വിലക്കുറവിലായിരിക്കും ലാന്‍ഡി വരിക.
ഡിസി100 കൺസെപ്റ്റ്
നേരത്തെ അവതരിപ്പിക്കപ്പെട്ട ഡിസി100 കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് ലാന്‍ഡി നിര്‍മിക്കുന്നത്.
വളരുന്ന വിപണി
ഇന്ത്യ അടക്കമുള്ള വളരുന്ന വിപണികല്‍ക്കു വേണ്ടിയുള്ളതാണ് ഈ നിര്‍മിതി എന്നതും ശ്രദ്ധിക്കുക.


Click it and Unblock the Notifications