ടാറ്റ വിസ്തയ്ക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. വിഎക്‌സ് വേരിയന്റില്‍ ചില അധിക സവിശേഷതകള്‍ ചേര്‍ത്താണ് ഈ പതിപ്പ്. വിസ്ത വിഎക്‌സ് ടെക്ക് എന്നായിരിക്കും ഈ പരിമിത പതിപ്പ് അറിയപ്പെടുന്നത്.
നിരവധി പുതു സവിശേഷതകളോടെ വരുന്ന ഈ വാഹനത്തിന്റെ അകവും പുറവും പരിശോധിക്കുന്നു താഴെയുള്ള താളുകളില്‍.
ആശയവിനിമയം
ഓഡിയോ അടക്കം 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ മള്‍ടിമീഡിയ സിസ്റ്റമാണ് വിസ്ത വിഎക്‌സ് ടെക്കിലുള്ളത്.
നേവിഗേഷന്‍
ജിപിഎസ് നേവിഗേഷന്‍ സിസ്റ്റം വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു.
സ്റ്റീയറിംഗ്
വിവിധ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുള്ള സ്റ്റീയറിംഗ് വീലാണ് വാഹനത്തിലുള്ളത്. ബ്ലൂ5 സാങ്കേതികതയും ഇക്കൂട്ടത്തില്‍ പെടും.
ഡ്രൈവര്‍ സഹായം
ഡ്രൈവര്‍ ഇന്‍ഫൊമേഷന്‍ സിസ്റ്റവും വിസ്ത പ്രത്യേക പതിപ്പിലുണ്ട്. ആകെ മൂന്ന് പതിപ്പുകളാണ് ടാറ്റ വിസ്തയ്ക്ക് ആകെയുള്ളത്. എല്‍എസ്, എല്‍എക്‌സ്, വിഎക്‌സ് എന്നിവയാണത്. ഇതിലെ വിഎക്‌സ് എന്ന ടോപ് എന്‍ഡ് മോഡലിലാണ് പുതിയ സവിശേഷതകള്‍ നിറച്ച് പരിമിത പതിപ്പായി പുറത്തിറക്കിയിരിക്കുന്നത്.
ബ്ലൂ ചില്‍
ബ്ലൂ ചില്‍ എന്ന ഒരു പ്രത്യേക നിറം ഈ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇരട്ട നിറത്തിലുള്ളതാണ് ഇന്റീരിയര്‍.
എന്‍ജിന്‍
1.3 ലിറ്റര്‍ ക്വാഡ്രാജെറ്റ് എന്‍ജിനാണ് വിസ്ത വിഎക്‌സ് ടെക്കിലുള്ളത്. 75 പിഎസ് കരുത്ത് പകരുന്നു എന്‍ജിന്‍.
വില
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.99 ലക്ഷം രൂപയാണ് ഈ പ്രത്യേക പതിപ്പിന്റെ വില.


Click it and Unblock the Notifications