മാരുതി സെലെരിയോ എന്ന പേരില്‍ വരാനിരിക്കുന്ന വരുംതലമുറ എ-സ്റ്റാറിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ലീക്കായി. സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അടക്കമുള്ള ചില പുതിയ സന്നാഹങ്ങളുമായി വരുന്ന സെലെരിയോ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
മാന്വല്‍ ക്ലിച്ചില്ലാതെ സെലെരിയോ ഓടുന്നതെങ്ങനെ?
മാന്വല്‍ ക്ലച്ചില്ലാതെ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ഹാച്ച്ബാക്ക് എന്ന വിശേഷണം ഇനി സെലെരിയോയുടെ പക്കലിരിക്കും. അടുത്ത മാസം നടക്കുന്ന ദില്ലി എക്‌സ്‌പോയില്‍ നേരിട്ടുകാണുന്നതിനു മുമ്പായി നമുക്ക് സെലെരിയോയുടെ ഉള്ളിലൊന്ന് കേറിനോക്കിയേച്ചും വരാം.
ഇലക്ട്രോണിക് സെന്‍സര്‍
ഒരു ഇലക്ട്രോണിക് സെന്‍സര്‍ വഴി ആക്‌സിലറേഷനും ആര്‍പിഎമ്മുമെല്ലാം തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ക്ലച്ച് സംവിധാനമാണ് മാരുതി സെലെരിയോയിലുള്ളത്.
എസെഡ് ഡ്രൈവ്
എസെഡ് ഡ്രൈവ് എന്നാണ് സെലെരിയോയുടെ ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന് പേര്.
ഇന്ധനക്ഷമത
ഈ സംവിധാനം ഇന്ധനക്ഷമത മികച്ച നിലയില്‍ ഉയര്‍ത്തും.
ഭാരം
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോളം ഭാരം ഈ സംവിധാനത്തിനുണ്ടാകില്ല.
വില
വിലയും ഓട്ടോമാറ്റിക്കിനോളം വരില്ല. ഫിയറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള മാഗ്നറ്റി മാരെല്ലിയില്‍ നിന്നാണ് ഈ ട്രാന്‍സ്മിഷന്‍ സംവിധാനം വാങ്ങുന്നത്.


Click it and Unblock the Notifications