ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ കാര്‍നിര്‍മാതാവാണ് മാരുതി സുസൂക്കി. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വന്‍ വിദേശ കമ്പനികള്‍ വന്ന് തൊള്ളയില്‍ കൊള്ളാത്ത പേരും പോക്കറ്റിലൊതുങ്ങാത്ത വിലയുമുള്ള കാറുകളവതരിപ്പിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് മാത്രം സാധിക്കുന്ന വിനയത്തോടെ 'തട്ടുകട' കണ്‍സെപ്റ്റ് അവതരിപ്പിക്കുകയാണ് മാരുതി.
മാരുതി ഓമ്‌നി കഫെ എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ വാഹനം, ഓമ്‌നി വാനിനെ മോഡിഫൈ ഡെയ്‌തെടുത്തതാണ്. ഓമ്‌നിയെ തട്ടുകടയാക്കി മാറ്റാനുള്ള വന്‍ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുക മാത്രമാണ് മാരുതി ചെയ്യുന്നത്. ഓമ്‌നി കഫെ ഒരിക്കലും വിപണിയിലിറങ്ങുകയില്ല.
നേരമിരുട്ടുന്ന നേരത്ത്
രാജ്യത്തെ നിരത്തുകളിലെല്ലാം നേരമിരുട്ടുമ്പോള്‍ ഇടംപിടിക്കുന്ന തട്ടുകടകള്‍ക്ക് യോജിച്ച മേല്‍ക്കൂരയാണ് മാരുതി ഓമ്‌നിയുടേത്.
റെഫ്രിജറേറ്റർ
വാഹനത്തിനകത്ത് ഒരുഭാഗം റെഫ്രിജറേറ്ററായി മാറ്റിയിരിക്കുന്നു.
ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പ്
രണ്ട് ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പാണ് വാഹനത്തില്‍ വെച്ചിരിക്കുന്നത്. തികച്ചും പരിസ്ഥിതിക്ക് അനുകൂലമായ ഒന്നാക്കി മാറ്റുവാനാണ് മാരുതി ആഹ്വാനം ചെയ്യുന്നത്. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും പ്രായോഗികമാണോ എന്നത് ആലോചിക്കണം.
പിന്നിലെ ഡോര്‍ തുറന്നുവെച്ച് കച്ചോടം നടത്താം.


Click it and Unblock the Notifications