മാരുതി 'സിയാസ്' (എസ്എക്‌സ്4 ബദല്‍) എക്‌സ്‌പോയിലേക്ക്

വൈഎല്‍1 എന്ന ഒളിപ്പേരില്‍ മാരുതി വികസിപ്പിച്ചെടുക്കുന്ന സെഡാന്‍ കാറിനെക്കുറിച്ച് നേരത്തെ നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. സുസൂക്കി പല ഓട്ടോഷോകളിലും അവതരിപ്പിച്ച ഓഥന്റിക്‌സ് എന്ന കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് ഈ സെഡാന്‍ വിപണിയിലെത്തുന്നത്. പുതിയ വാര്‍ത്തകള്‍ ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശത്തെക്കുറിച്ചും വാഹനത്തിന്റെ പേരിനെക്കുറിച്ചു പറയുന്നു.

ഈ കണ്‍സെപ്റ്റിന്റെ ഉല്‍പാദനപ്പതിപ്പ് ടെസ്റ്റു ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റിലെമ്പാടും ലഭ്യമായിട്ടുണ്ട്. 'സിയാസ്' എന്ന പേരിലാണ് വാഹനം വിപണിയിലെത്തുക.

എസ്എക്‌സ്4 പകരക്കാരന്‍

എസ്എക്‌സ്4 പകരക്കാരന്‍

മാരുതി സുസൂക്കി എസ്എക്‌സ്4-ന് പകരക്കാരനായാണ് സിയാസ് ഇന്ത്യയിലെത്തുന്നത്.

വിദേശവിപണികള്‍

വിദേശവിപണികള്‍

ഇന്ത്യയില്‍ മാരുതി പ്ലാന്റില്‍ നിര്‍മിക്കുന്ന സിയാസ് സെഡാനുകള്‍ ചൈന, ആഫ്രിക്ക, വിവിധ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കും.

പ്ലാറ്റ്‌ഫോം

പ്ലാറ്റ്‌ഫോം

തീര്‍ത്തും പുതിയ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിലയുറപ്പിക്കുന്നത്.

പെട്രോള്‍ എന്‍ജിന്‍

പെട്രോള്‍ എന്‍ജിന്‍

1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനില്‍ വരുന്നു സിയാസ്. എര്‍റ്റിഗയില്‍ നിലവില്‍ ഉപയോഗിച്ചുവരുന്ന ഈ എന്‍ജിന്‍ 95 പിഎസ് കരുത്തും 130 എന്‍എം ചക്രവീര്യവും പകരുന്നുണ്ട്.

1.3 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിക്കും സിയാസില്‍. ഇവ ഫിയറ്റില്‍ നിന്നും വാങ്ങുന്നതാണ്.

എതിരാളികള്‍

എതിരാളികള്‍

ഹ്യൂണ്ടായ് വെര്‍ണ, സ്‌കോഡ റാപിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയുമായി എതിരിടാനാണ് സിയാസ് വരുന്നത്. നിലവില്‍ എസ്എക്‌സ്4 ഈ പണി ശരിയായി ചെയ്യുന്നില്ല.

മാരുതിയുടെ സ്വപ്‌നങ്ങള്‍

മാരുതിയുടെ സ്വപ്‌നങ്ങള്‍

ചെറുകാര്‍ നിര്‍മാതാവായി അറിയപ്പെടുന്ന മാരുതിക്ക് ചില പ്രീമിയം സ്വപ്‌നങ്ങളുണ്ട്. മികച്ച കാറായിരുന്നിട്ടും എസ്എക്‌സ്4 ശരിയായി വിപണിയില്‍ പ്രവര്‍ത്തിക്കാഞ്ഞത് മാരുതിയുടെ ഇമേജ് നിമിത്തമാണ്. ഇതില്‍ നിന്നു പറത്തുകടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിന്റെ ഭാഗമായി വേണം സിയാസിന്റെ പ്രവേശനത്തെ കാണാന്‍.

വില

വില

പത്ത് ലക്ഷത്തിന്റെ പരിസരത്തില്‍ വാഹനത്തിന് വില തുടങ്ങാനാണ് സാധ്യത കാണുന്നത്.

ദീപാവലിക്ക്

ദീപാവലിക്ക്

വരുന്ന ഇന്ത്യന്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടുന്ന സിയാസ് ദീപാവലിക്കാലത്ത് വിപണിയില്‍ പ്രവേശിക്കും.

കയറ്റുമതി

കയറ്റുമതി

വര്‍ഷത്തില്‍ 50,000 യൂണിറ്റെങ്കിലും കയറ്റുമതി ചെയ്യുവാന്‍ മാരുതി സുസൂക്കി പദ്ധതിയിടുന്നുണ്ട്.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

16 ഇഞ്ച് അലോയ് വീലുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്, പാഡില്‍ ലാമ്പുകള്‍, ലതര്‍ സീറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങളോടെയായിരിക്കും വാഹനം വിപണിയിലെത്തുക.

സുരക്ഷ

സുരക്ഷ

ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഇബിഡി) എന്നിങ്ങനെയുള്ള സുരക്ഷാസംവിധാനങ്ങള്‍ വാഹനത്തിലുണ്ടായിരിക്കും.

 
Story first published: Thursday, January 30, 2014, 14:07 [IST]
English summary
Maruti Suzuki Ciaz, the car which will replace SX4 sedan will be showcased at 2014 Auto Expo.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X