മാരുതി സുസൂക്കി സ്വിഫ്റ്റിന്റെ മോഡിഫൈ ചെയ്ത പതിപ്പ്, വോള്‍ട്ട് എന്ന പേരില്‍ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
ഈ വാഹനം വിപണിയെ ഉദ്ദേശിച്ച് നിര്‍മിച്ചതല്ല. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മോഡിഫൈയിംഗ് സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുക എന്നതുമാത്രമാണ് ഉദ്ദേശ്യം.
മോഡിഫൈഡ് പതിപ്പ്
വോള്‍ട്ട് എന്ന പേരിലാണ് ഈ മോഡിഫൈഡ് പതിപ്പ് അവതരിപ്പിക്കുന്നത്. മാരുതിയുടെ ബൂത്തിലേക്ക് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ട് ഈ വാഹനം.
സ്‌പോയ്‌ലര്‍
റേസ് കാര്‍ ശൈലിയിലാണ് സ്വിഫ്റ്റിനെ മോഡിഫൈ ചെയ്തിരിക്കുന്നത്. റൂഫില്‍ ഒരു കിടിലന്‍ സ്‌പോയ്‌ലര്‍ സ്ഥാപിച്ചിരിക്കുന്നതായി കാണാം.
റിയർവ്യൂ കാമറ
വാഹനത്തിന് റിയര്‍വ്യൂ മിററുകളില്ല എന്നത് ശ്രദ്ധിക്കുക. പകരം കാമറകള്‍ സ്ഥാപിച്ചിരിക്കുന്നു. വാഹനത്തിനകത്തുള്ള സ്‌ക്രീനില്‍ കാണുന്ന മെലിഞ്ഞുണങ്ങിയ രൂപം ഞങ്ങളുടെ ടീമംഗം അജിന്‍ക്യാ ആകുന്നു.
നിറം
രണ്ട് നിറങ്ങളാണ് എക്സ്റ്റീരിയറില്‍ നല്‍കിയിരിക്കുന്നത്. റൂഫില്‍ ചുവപ്പ് നിറം നല്‍കിയിരിക്കുന്നു.
വിൽക്കില്ല
ഈ വാഹനം വില്‍പനയ്ക്കുള്ളതല്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. രാജ്യത്തെ മോഡിഫൈഡ് കാറുകളുടെ ആരാധകരെ ഒന്ന് ഇക്കിളിപ്പെടുത്തുക എന്നേ ഉദ്ദേശ്യമുള്ളൂ.


Click it and Unblock the Notifications