മെഴ്‌സിഡിസ് ജിഎല്‍എ45 എഎംജി പുറത്ത്

മെഴ്‌സിഡിസ് ജിഎല്‍എ ക്ലാസ് എഎംജി പതിപ്പിന്റെ ഉല്‍പാദനമോഡല്‍ അവതരിപ്പിച്ചു. എ ക്ലാസ് ഹാച്ച്ബാക്കിന്റെ അളവുതൂക്കങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ സ്‌പോര്‍ടി ക്രോസ്സോവര്‍ നിര്‍മിച്ചിരിക്കുന്നത്. എഎംജി-യുടെ ശൈലീപരവും സാങ്കേതികവുമായ ട്രീറ്റ്‌മെന്റ് ലഭിച്ച ജിഎല്‍എ ക്ലാസ് ക്രോസ്സോവറിന്റെ സങ്കല്‍പചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍എ45 എഎംജി-യുടെ ചിത്രങ്ങളും ഒരു വീഡിയോയും ചില വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

എ ക്ലാസ് എഎംജി പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് ജിഎല്‍എ എഎംജിയില്‍ ഘടിപ്പിച്ചിട്ടുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിനാണിത്.

കരുത്ത്

കരുത്ത്

355 കുതിരകളുടെ കരുത്ത് പകരുന്ന ഈ എന്‍ജിന്‍ 450 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു. എഎംജി വാഹനങ്ങളിലുപയോഗിക്കുന്ന 4മാറ്റിക് ആള്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിനുള്ളത്.

ട്രാൻസ്മിഷൻ

ട്രാൻസ്മിഷൻ

എന്‍ജിനോടൊപ്പം എഎംജി പതിപ്പുകളിലുപയോഗിക്കുന്ന സ്പീഡ്ഷിഫ്റ്റ് ഡിസിടി 7 സ്പീഡ് സ്‌പോര്‍ട്‌സ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്.

വേഗത

വേഗത

എ ക്ലാസ് എഎംജിയുടേതിന് സമാനമായ വേഗതയാണ് ജിഎല്‍എ ക്ലാസ് എഎംജിക്കുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയ്ക്ക് 4.8 സെക്കന്‍ഡ് നേരമെടുക്കുന്നു. പരമാവധി പിടിക്കാവുന്ന വേഗത, മണിക്കൂരില്‍ 250 കിലോമീറ്റര്‍. ഇന്ത്യയിലെ നിയമപരമായ കൂടിയ വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാകയാല്‍ അതിനനുസരിച്ച് ഇലക്ട്രോണികമായി നിയന്ത്രിക്കുകയാണ് ചെയ്തിട്ടുള്ളത്.

മൈലേജ്

മൈലേജ്

ജിഎല്‍എ45 എഎംജിയുടെ മൈലേജ് ലിറ്ററിന് 13 കിലോമീറ്ററാണ്. എ ക്ലാസ് എഎംജി പകരുന്നത് 14.5 കിലോമീറ്ററാണ്. കരിമ്പുക പുറന്തള്ളല്‍ കിലോമീറ്ററിന് 175 ഗ്രാം.

വ്യത്യാസം

വ്യത്യാസം

നേരത്തെ അവതരിപ്പിക്കപ്പെട്ട സങ്കല്‍പവാഹനത്തില്‍ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും ഈ ഉല്‍പാദനപ്പതിപ്പില്‍ കാണാന്‍ കഴിയില്ല. കണ്‍സെപ്റ്റ് വാഹനം വന്നത് സ്‌പോര്‍ട്‌സ് ലിവറിയിലായിരുന്നു എന്നൊരു വ്യത്യാസം മാത്രമാണ് കാര്യമായി എടുത്തു പറയാനുള്ളത്.

ഇന്ത്യയിലേക്ക്?

ഇന്ത്യയിലേക്ക്?

യൂറോപ്യന്‍ വിപണിയിലേക്ക് ഈ വാഹനം 2014 മധ്യത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെത്തുക വര്‍ഷാവസാനമായിരിക്കും.

 
Story first published: Wednesday, January 8, 2014, 15:16 [IST]
English summary
For those who like the A-Class, but love sporty crossovers Mercedes-Benz introduced the GLA Class,
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X