അബൂദാബി വിമാനത്താവളത്തില്‍ മെഴ്‌സിഡിസ് ടാക്‌സികള്‍

ലണ്ടന്‍ നഗരത്തിന്റെ മുഖമുദ്രയായി വിശേഷിപ്പിക്കപ്പെടുന്ന ഹക്‌നി കാര്യേജ് ടാക്‌സികളെ വെല്ലുവിളിച്ചുകൊണ്ട് നിരത്തിലിറങ്ങിയതോടെയാണ് മെഴ്‌സിഡിസ് വിറ്റോ വാന്‍ ലോകശ്രദ്ധയിലെത്തുന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ലണ്ടന്‍ ടാക്‌സി കാര്‍ ഡിസൈനിനെ പുതിയ വാനിനോട് താരതമ്യം ചെയ്യാന്‍ പലരും മുതിര്‍ന്നു. ഈ വിറ്റോ വാനുകള്‍ അറബിനാട്ടിലും ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്. അബൂദാബി വിമാനത്താവളത്തില്‍ മെഴ്‌സിഡിസ് വിറ്റോ വാനുകള്‍ ടാക്‌സിയായി ഓടിത്തുടങ്ങിയിരിക്കുന്നു.

ലോകമെങ്ങും ടാക്‌സികള്‍ ആഡംബരവാഹനങ്ങളായി പരിണമിക്കുന്നതാണ് വിറ്റോയുടെ പതുക്കെയുള്ള വളര്‍ച്ചയില്‍ നിന്ന് നമ്മള്‍ കാണുന്നത്. എയര്‍പോര്‍ട് ടാക്‌സികളായി വിറ്റോ പോലുള്ള വാഹനങ്ങള്‍ നമ്മുടെ നാട്ടിലും അധികം താമസിക്കാതെ എത്തിച്ചേരും. മെഴ്‌സിഡിസ് വിറ്റോയില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് നമുക്കൊന്നു നോക്കാം.

അബൂദാബി അന്താരാഷ്ട്ര വിമാനത്താവളം

അബൂദാബി അന്താരാഷ്ട്ര വിമാനത്താവളം

മെഴ്‌സിഡിസ് ബെന്‍സ് വിറ്റോയുടെ 200 മോഡലുകളാണ് അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ളത്. 25 ദിര്‍ഹത്തിലാണ് മീറ്റര്‍ ചാര്‍ജ് തുടങ്ങുന്നത്.

നിറങ്ങൾ

നിറങ്ങൾ

ആറ് നിറങ്ങളില്‍ മെഴ്‌സിഡിസ് ബെന്‍സ് വിറ്റോ വാന്‍ ലഭ്യമാണ്. അബൂദാബിയില്‍ ടാക്‌സിയായി ഉപയോഗിക്കുന്നത് കറുത്ത നിറമുള്ള വിറ്റോകളെയാണ്.

സ്പീഡ്‌ട്രോണിക് സംവിധാനം

സ്പീഡ്‌ട്രോണിക് സംവിധാനം

മെഴ്‌സിഡിസ് ബെന്‍സിന്റെ സ്പീഡ്‌ട്രോണിക് സംവിധാനം വാഹനത്തിലുണ്ട്. ഇത് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ പരമാവധി വേഗതയുടെ പരിധി നിശ്ചയിക്കാന്‍ സൗകര്യം നല്‍കുന്നു. തെരഞ്ഞെടുത്ത വേഗത ഇന്‍ട്രുമെന്റ് ക്ലസ്റ്ററില്‍ കാണാവുന്നതാണ്. ആവശ്യാനുസരണം മാറ്റാവുന്നതുമാണ്. നിശ്ചയിച്ചിട്ടുള്ള വേഗതയെ മറികടന്നുപോയാല്‍ വാഹനം ഡ്രൈവര്‍റെ സംഗതി അലര്‍ട്ട് ചെയ്യും.

പാര്‍ക്ട്രോണിക് സംവിധാനം

പാര്‍ക്ട്രോണിക് സംവിധാനം

മെഴ്‌സിഡിസിന്റെ പാര്‍ക്ട്രോണിക് സംവിധാനം വിറ്റോയിലുണ്ട്. ഓഡിയോ, വീഡിയോ സഹായങ്ങളോടെ പാര്‍ക്കിംഗ് എളുപ്പമാക്കാന്‍ ഡ്രൈവറെ സഹായിക്കുന്നു. ഇടുങ്ങിയ തെരുവികളില്‍ കാര്യക്ഷമമായ ഡ്രൈവിംഗ് നിയന്ത്രണം ലഭിക്കുന്നതിനും ഇത് സഹായകമാണ്.

ചവിട്ടുപടികള്‍

ചവിട്ടുപടികള്‍

പിന്നിലെ പാസഞ്ചര്‍ കാബിനുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് സഹായകരമായ വിധത്തില്‍ ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ചവിട്ടുപടികള്‍ വിറ്റോയിലുണ്ട്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഒരു സ്വിച്ചിന്റെ സഹായത്താല്‍ ഈ ചവിട്ടുപടികള്‍ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്നതാണ്.

നാല് ഡീസല്‍ എന്‍ജിന്‍ പതിപ്പുകളുണ്ട് വിറ്റോയ്ക്ക്. എല്ലാം ഏറ്റവും പുതിയ കരിമ്പുകച്ചട്ടങ്ങള്‍ അനുസരിക്കുന്നവ.

മുന്‍-പിന്‍ കാബിനുകള്‍ക്ക് പ്രത്യേകമായി അതാതിടങ്ങളില്‍ നിയന്ത്രിക്കാവുന്ന എയര്‍ കണ്ടീഷന്‍ വെന്റുകള്‍ നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 3 കിലോമീറ്ററില്‍ക്കൂടുതല്‍ വേഗത പിടിച്ചുകഴിഞ്ഞാല്‍ ഡോറുകള്‍ താനെ അടയും. ഇത് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്നതാണ്. തുകല്‍ കൊണ്ടു പൊതിഞ്ഞവയാണ് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി.

 
English summary
The Mercedes-Benz Vito Van goes into operation at Abu Dhabi Airport.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X