ടൊയോട്ട എട്യോസ് ലിവ ഹാച്ച്ബാക്കിന്റെ 'ക്രോസ്' പതിപ്പ് ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് കാരണണായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്രസീലില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പലയിടങ്ങളിലായി സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണപ്പെടുകയുണ്ടായി. ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന വാഹനമല്ലാതിരുന്നിട്ടും എട്യോസ് ലിവയ്ക്ക് കാര്‍ പ്രണയികള്‍ക്കിടയില്‍ ലഭിക്കുന്ന ബഹുമാനം വളരെ വലുതാണ്. ഇത് പുതിയ വാഹനത്തിന്റെ വരവിനെ ആഘോഷപൂര്‍ണമാക്കുന്നു.
വരുന്ന മാസം ദില്ലിയില്‍ വെച്ചു നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ടൊയോട്ട എട്യോസ് ലിവ ക്രോസ് പ്രദര്‍ശിപ്പിക്കും. വാഹനത്തെക്കുറിച്ച് കൂടുതല്‍ താഴെ ഗാലറിയില്‍ കാണാം.
ലിവയില്‍ നിന്നുള്ള വ്യത്യാസം
ലിവയില്‍ നിന്ന് ലിവ ക്രോസ് വ്യത്യാസപ്പെടുന്നത് പ്രധാനമായും സൗന്ദര്യപരമായ കാരണങ്ങളാലാണ്. വാഹനത്തിന്റെ വശങ്ങളില്‍ കറുപ്പു നിറത്തില്‍ കാണുന്ന ക്ലാഡിംഗ് എസ്‌യുവി സമാനമായ കരുത്തിന്റെയും സ്‌പോര്‍ടിനെസ്സിന്റെയും സൗന്ദര്യം വാഹനത്തിന് പകരുന്നു.
മുന്നിലും പിന്നിലും
മുന്‍വശത്ത് ബംപറില്‍ വരുത്തിയിരിക്കുന്ന മാറ്റം കിടിലനാണ്. മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുണ്ട്. മുകളില്‍ റൂഫ് റെയിലുകള്‍ നല്‍കിയിരിക്കുന്നു. അലോയ് വീലുകളാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി.
ഇന്റീരിയര്‍
ഇന്റീരിയറില്‍ കാര്യപ്പെട്ട മാറ്റങ്ങളില്ല എന്നുതന്നെ പറയാം. സീറ്റുകളിലും മറ്റും വരുത്താനിടയുള്ള ചെറിയ മാറ്റങ്ങള്‍ക്കപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
എന്‍ജിന്‍
എന്‍ജിനുകളുടെ കാര്യത്തിലും മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും ലിവ ക്രോസ്സിനുണ്ടാവുക.
പെട്രോൾ എന്‍ജിന്‍
ലിവ സ്‌പോര്‍ടിവോയിലുപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഉപയോഗിച്ചേക്കും.


Click it and Unblock the Notifications