ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്കിന്റെ 2016 പതിപ്പ് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപെട്ടു. നിരവധി ഡിസൈന്‍, എന്‍ജിനീയറിങ് മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബീറ്റ് പുറത്തിറക്കിയിരിക്കുന്നത്.
2016 ഷെവര്‍ലെ ബീറ്റിനെ അടുത്തു കാണാം താഴെ.
താളുകളിലൂടെ നീങ്ങുക.
സ്പാര്‍ക്ക് എന്ന പേരിലാണ് വിദേശവിപണികളില്‍ ബീറ്റ് ഹാച്ച്ബാക്ക് വിറ്റഴിക്കുന്നത്.
നാല്‍പതോളം ആഗോളവിപണികളില്‍ വിറ്റഴിക്കുന്ന മോഡലാണ് ഷെവര്‍ലെ ബീറ്റ്.
നിലവിലുള്ള മോഡലിനെക്കാള്‍ മികവുറ്റതാണ് പുതിയ ഡിസൈന്‍ ശൈലിയെന്ന് നിരൂപണങ്ങള്‍ വന്നുകഴിഞ്ഞു.
വര്‍ധിച്ച എന്‍ജിന്‍ കരുത്ത്, ഗുണനിലവാരം കൂടിയ ഇന്റീരിയര്‍ തുടങ്ങിയ സവിശേഷതകളാണ് പുതിയ ബീറ്റിനെ പഴയതില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ബീറ്റിന്റെ വീല്‍ബേസിന് പഴയതിനെക്കാളും നീളം കൂടിയിട്ടുണ്ട്.
ആകെ ഉയരത്തില്‍ 1.6 ഇഞ്ച് കുറവ് വരുത്തിയിട്ടുണ്ട്.
1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.
ഈ എന്‍ജിന്‍ മുന്‍പത്തെക്കാള്‍ പ്രകടനശേഷി കൂടിയതാണ്. കരുത്ത് 16 ശതമാനത്തോളം കൂടിയിരിക്കുന്നു. 98 കുതിരശക്തിയാണ് ഇപ്പോഴുള്ളത്.
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോടു ചേര്‍ത്തിരിക്കുന്നത്.


Click it and Unblock the Notifications