ലോഞ്ചിനു മുന്നോടിയായി ഐ20 ആക്ടിവ ചിത്രങ്ങള്‍ പുറത്തുവിട്ടു

By Santheep

ഹ്യൂണ്ടായ് ഐ20 ആക്ടിവ മോഡലിന്റെ ലോഞ്ച് മാര്‍ച്ച് 17ന് നടക്കാനിരിക്കുകയാണ്. ലോഞ്ചിനു മുന്നോടിയായി വാഹനത്തിന്റെ ഉല്‍പാദനമോഡല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഹ്യൂണ്ടായ്.

ചിത്രങ്ങള്‍ താഴെ കാണാം.

തികച്ചും സ്‌പോര്‍ടിയായ ശൈലിയിലേക്ക് പരിവര്‍ത്തിപ്പിക്കപെട്ട എലൈറ്റ് ഐ20 ഹാച്ച്ബാക്ക് തന്നെയാണ് ഈ വാഹനം.

ഫ്രണ്ട് ബംപര്‍, മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, വശങ്ങളിലുള്ള ക്ലാഡിങ്ങുകള്‍, സ്‌പോര്‍ടി ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവ കാറിന്റെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തു പറയേണ്ടവയാണ്.

ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈന്‍ ശൈലിയില്‍ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. ഷഡ്ഭുജാകൃതിയിലുള്ള ഈ ഗ്രില്ലില്‍ നെടുകെ നീങ്ങുന്ന മാറ്റ് ഗ്രേ നിറത്തിലുള്ള ആരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. വൃത്താകൃതിയില്‍ വരുന്ന ഫോഗ് ലാമ്പ് ക്ലസ്റ്റര്‍ സ്‌പോര്‍ടി സൗന്ദര്യം നിലനിര്‍ത്തുന്നു.

എലൈറ്റ് ഐ20യില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തിലും ഉപയോഗിക്കുക.

ട്യൂണിങ്ങില്‍ ചില മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 1.2 പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

 
കൂടുതല്‍... #hyundai
Story first published: Saturday, March 14, 2015, 17:45 [IST]
English summary
Opel Developing Adaptive Headlights That Shine Where The Driver Looks.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X