താരങ്ങളില്ലാതെ നമുക്കൊരാഘോഷവുമില്ല. ഓട്ടോഷോയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കുഞ്ഞുപാവാടകളണിഞ്ഞ് മാലാഖമാരെപ്പോലെ ബോളിവുഡ് നടിമാര്‍ ബൂത്തുകളില്‍ നമ്മെ കാട്ടു നില്‍ക്കുന്നില്ലെങ്കില്‍ എത്രപേര്‍ പോകും ഓട്ടോ എക്‌സ്‌പോയ്ക്കും മറ്റും? കാറുണ്ടാക്കിയവനും അത് വാങ്ങാന്‍ പോകുന്നവനും മാത്രം കാണും. എന്തായാലും, ഇത്തവണത്തെ എക്‌സ്‌പോയും സെലിബ്രിറ്റികളാല്‍ സമ്പന്നമാണ്.
പ്രിയങ്ക ചോപ്രയും ജോണ്‍ അബ്രഹാമുമെല്ലാം തകര്‍കത്താടിയ ചില ഓട്ടോ എക്‌സ്‌പോ നിമിഷങ്ങള്‍ ഞങ്ങള്‍ പകര്‍ത്തുകയുണ്ടായി. അവ ഇവിടെ പങ്കുവെക്കുന്നു.
അക്ഷയ് കുമാര്‍
അക്ഷയ് കുമാര്‍ തികച്ചും പുതിയ ഗെറ്റപ്പിലാണ് ഓട്ടോ എക്‌സ്‌പോയിലെ ഹീറോയുടെ പവലിയനിലെത്തിയത്.
എലീന ഡിക്രൂസും രവിശാസ്ത്രിയും
ബോളിവുഡ് താരങ്ങളുടെ സ്വന്തം കമ്പനിയായ ഓഡിയുടെ ബൂത്തില്‍ എലീന ഡിക്രൂസും രവിശാസ്ത്രിയും എത്തിച്ചേര്‍ന്നു.
ജോണ്‍ എബ്രഹാം
യമഹയുടെ പവലിയനിലെ താരം ജോണ്‍ എബ്രഹാമായിരുന്നു.
ജോൺ എബ്രഹാം
ജോണ്‍ അബ്രഹാമിന്റെ മറ്റൊരു പോസ്.
ഡിസി ഡിസൈൻ
ഇന്ത്യയുടെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാറിന്റെ നിര്‍മാണപ്പതിപ്പുമായി എക്‌സ്‌പോയിലെത്തിയ ഡിസി ഡിസൈന്‍ ഒട്ടും കുറച്ചില്ല. കരീന കപീറിനെത്തന്നെ കൊണ്ടുവന്നു ദിലീപ് ഛബ്രിയ.
കരീന
കരീന ഡിസിയുടെ ഒരു കണ്‍സെപ്റ്റ് കാറിനൊപ്പം പോസ് ചെയ്യുന്നു.
പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര റെയ്ഞ്ച് റോവര്‍ ലോങ് വീല്‍ ബേസ് അവതരിപ്പിക്കുന്നതിനായി ഓട്ടോ എക്‌സ്‌പോ പവലിയനിലെത്തി.
പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര റെയ്ഞ്ച് റോവര്‍ ലോങ് വീല്‍ ബേസ് അവതരിപ്പിക്കുന്നതിനായി ഓട്ടോ എക്‌സ്‌പോ പവലിയനിലെത്തി.
പ്രിയങ്കയുടെ വരവ് മാധ്യമങ്ങളിലെല്ലാം വന്‍ വാര്‍ത്തയായി. റെയ്ഞ്ച് റോവറിന്റെ ബോണറ്റില്‍ കാലുനീട്ടിവെച്ച് അവളിരുന്നു. പപ്പരാസികളോ, ക്ലിക്കോടുക്ലിക്ക്!!
ഹീറോ പവലിയനില്‍ രണ്‍ബീര്‍ കപൂര്‍ എത്തിച്ചേര്‍ന്നു.
ഹീറോ തലവന്‍ പവന്‍ മുഞ്ജളിനൊപ്പം അദ്ദേഹം കുറെ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ല്യു ഐ8ന്റെ അവതരണത്തിനായി ഓട്ടോ എക്‌സ്‌പോയിലേക്ക് എത്തിച്ചേര്‍ന്നു.
ഭാരതരത്‌ന
ഭാരതരത്‌ന കിട്ടിയതിന്റെ ഹാങ്ഓവറിലായിരുന്നു പുള്ളിക്കാരന്‍.
ബിഎംഡബ്ല്യുവിന്റെ ബ്രാന്‍ഡ് അംബാസ്സഡറാണ് പുള്ളിക്കാരന്‍.
സമീറ റെഡ്ഢി
സമീറ റെഡ്ഢിയാണ് എക്‌സ്‌പോയിലെത്തിയ മറ്റൊരു സെലിബ്രിറ്റി. കസ്റ്റം ബൈക്ക് നിര്‍മാതാക്കളായ വാര്‍ഡേഞ്ചിയുടെ പവലിയനിലാണ് സമീറയെ ഞങ്ങള്‍ കണ്ടെത്തിയത്.
സമീറ പക്ഷേ, ഒറ്റയ്ക്കായിരുന്നില്ല. അവര്‍ അടുത്തിടെ വിവാഹം ചെയ്തത് വാര്‍ഡേഞ്ചിയുടെ ഉടമകളിലൊരാളെയാണ്.


Click it and Unblock the Notifications