ഉദ്ധരിച്ചെത്തുന്ന സന്ദേശങ്ങൾ

By Santheep

നമ്മുടേത് ഉദ്ധരണികളുടെയും ഉപദേശങ്ങളുടെയും കാലമാണ്. ഓരോ ദിവസവും നമ്മളുണരുന്നത് ഫേസ്ബുക്കിലും മെയില്‍ ഇന്‍ബോക്‌സിലും വന്നുനിറയുന്ന മഹാന്മാരുടെ ഉദ്ധരണികള്‍ വായിക്കാനാണ്. നമ്മളെ പ്രചോദിപ്പിക്കുക എന്നതാണ് ഇവയുടെയെല്ലാം ഉദ്ദേശ്യം. ജീവിക്കാൻ ഇങ്ങനെ കണ്ണിൽക്കണ്ടവന്മാരുടെയെല്ലാം ഉദ്ധരണികൾ വേണമെന്നുവരുന്നത് നാണക്കേടാണെന്നത് ശരി. എന്നാൽ കൂട്ടുകാരെന്നു പറഞ്ഞ് കൂടെക്കൂടിയ കുറെയെണ്ണം ഇത്തരം ഉദ്ധരണികൾ നിരന്തരം അയച്ചുതരികയാണെങ്കിൽ നമ്മൾ നിസ്സഹായരാകും.

ചുവടെ കാണുന്നത് എനിക്ക് കിട്ടിയ 'ഉദ്ധൃത'മായ മെസേജുകളിൽ നിന്ന് ശേഖരിച്ച ഓട്ടോമൊബൈൽ സംബന്ധമായ ഉദ്ധരണികളും സന്ദേശചിത്രങ്ങളുമാണ്. വായിച്ച് പണ്ടാറങ്ങുവിൻ!

പൗലോ കോയ്ലോ

പൗലോ കോയ്ലോ

നേരെ പോകുന്ന റോഡുകൾ നല്ല ഡ്രൈവർമാരെ ഉണ്ടാക്കില്ലെന്നാണ് പൗലോ കോയ്ലോ പറയുന്നത്.

വിശ്വാസി

വിശ്വാസി

ഏതോ ഒരു വിശ്വാസി അയച്ചുതന്നത്. പണിയെടുക്കാതെ കാത്തിരിക്കുന്നവനും വിശ്വസിക്കുന്നവനുമെല്ലാം നല്ലത് വരുമെന്ന് പ്രത്യാശപ്പെടുത്തുന്നു. വിശ്വാസം, അതല്ലേ എല്ലാം!

ഹെൽമെറ്റ്

ഹെൽമെറ്റ്

ഹെൽമെറ്റ് ഉപയോഗിക്കാൻ പ്രചോദിപ്പിക്കുന്നു.

കാൾ സാഗൻ

കാൾ സാഗൻ

വിഖ്യാതനായ ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻറെ പേരിൽ പ്രചരിക്കുന്ന ഉദ്ധരണി. ഇതെല്ലാം അങ്ങേര് ശരിക്കും പറഞ്ഞതാണോ എന്നൊന്നും ചോദിക്കരുത്.

സ്റ്റാൻഡ് തട്ടുക

സ്റ്റാൻഡ് തട്ടുക

ഇല്ലെങ്കിൽ വഴിയരുകിൽ നിൽക്കുവനെല്ലാം വണ്ടിയുടെ മുന്നിലേക്കെടുത്തുചാടി "സ്റ്റാൻഡ് തട്ടെടാ പട്ടീ" എന്നലറിവിളിക്കും, അപകടമുണ്ടാക്കും.

ചോര

ചോര

ബ്ലഡ് റോട്ടിൽ ചെലവാക്കാതെ മനുഷ്യർക്ക് ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്യൂ എന്ന്.

അവനവൻറെ പാത

അവനവൻറെ പാത

അവനവൻറെ വഴിയിൽ അവനവൻറെ കാലുകൊണ്ട് അവനവൻ തന്നെ നടക്കണം! ഇത് ഇവൻ പറഞ്ഞുതരണോ?

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

മോചനത്തിൻറെ സൈക്കിൾ

വളവിലെ ഒടിവ്

വളവിലെ ഒടിവ്

വളവിൽ വഴി അവസാനിക്കുന്നില്ല; വണ്ടി വളച്ചെടുക്കുന്നെങ്കിൽ മാത്രം! സന്ദേശം: ഡ്രൈവിംഗ് അറിയാതെ വണ്ടിയോടിക്കരുത്!

വല്ലാത്ത ആ പെയിൻ

വല്ലാത്ത ആ പെയിൻ

ബിസിയാണെന്ന് പറയല്ലേ!

കണ്ണാടി കാണ്മോളവും...

കണ്ണാടി കാണ്മോളവും...

കണ്ണാടിയിൽത്തന്നെ നോക്കിയിരുന്നാൽ പണികിട്ടും.

ഹാ....അവൾ നടന്നകലുന്നു...

ഹാ....അവൾ നടന്നകലുന്നു...

ഹാ....അവൾ നടന്നകലുന്നു...

കൺഫ്യൂഷ്യസ്

കൺഫ്യൂഷ്യസ്

ചെയ്യുന്ന പണി ഹൃദയം നൽകി ചെയ്യുക

കൺഫ്യൂഷ്യസ്

കൺഫ്യൂഷ്യസ്

വലിയ ദൂരത്തിലേക്ക് ചെറിയ തുടക്കം

വഴി

വഴി

വഴി കണ്ടില്ലെങ്കിൽ ഒരെണ്ണം വെട്ടുക!

വഴി

വഴി

നഗരത്തിലേക്കും ജയിലിലേക്കുമുള്ള വഴികൾ

അവസരം

അവസരം

ഒന്നു പരീക്ഷിക്കൂ

എസ്കേപ്പടിക്കരുത്

എസ്കേപ്പടിക്കരുത്

പരിഹാരങ്ങളിലേക്കുള്ള ദൂരം കൂട്ടരുത്!

ആത്മവിശ്വാസി അയച്ചുതന്നത്

ആത്മവിശ്വാസി അയച്ചുതന്നത്

വായിച്ചാൽ ആത്മവിശ്വാസം കൂടി പണ്ടാറടങ്ങും!

ഐൻസ്റ്റീൻ

ഐൻസ്റ്റീൻ

ഐൻസ്റ്റീൻറെ പേരിൽ കുറെ ഉദ്ധരണികൾ പ്രചരിക്കുന്നുണ്ട്. അവയിൽ പലതും ചില ഉദ്ധരണി നിർമാതാക്കൾ പടച്ചുവിടുന്നതാണ്.

ടാക്സി

ടാക്സി

ടാക്സി വിളിക്കുമ്പേൾ ശ്രദ്ധിക്കേണ്ടത്?

അവനവനിരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ...

അവനവനിരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ...

...അവിടെ നായ കയറിയിരിക്കും!

പണവും കൊഴുപ്പും

പണവും കൊഴുപ്പും

പണവും കൊഴുപ്പും

ഐൻസ്റ്റീൻ

ഐൻസ്റ്റീൻ

ഇതും ഐൻസ്റ്റീൻറെ തലയിൽ

ഒരു പഴഞ്ചൻ ഫിലോസഫി പോലെയുണ്ടല്ലേ?

ഒരു പഴഞ്ചൻ ഫിലോസഫി പോലെയുണ്ടല്ലേ?

വഴിത്താര മാറിയില്ല
വാഹനങ്ങൾ മാറിയില്ല
വന്നിറങ്ങിയ യാത്രക്കാരോ
ഒന്നൊന്നായി കാണുന്നില്ല....

Most Read Articles
 
കൂടുതല്‍... #auto facts
English summary
Here you can read some quotes with images.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X