ഗൂഗിൾ മാപ്പ് സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം?

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്‍ നടന്നു കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതകൾ. തുടക്കത്തിൽ 10 നഗരങ്ങളിലെ ഡാറ്റയുമായാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഫീച്ചർ രാജ്യത്തേക്ക് ആദ്യം എത്തുന്നത്.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

ഈ വർഷാവസാനത്തോടെ 50 നഗരങ്ങളിലെ ഡാറ്റ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016-ൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന്റെ പൂർണ തോതിലുള്ള ലോഞ്ചിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

വാഹനങ്ങൾ പകർത്തുന്ന ചിത്രങ്ങൾ ഉപയോഗിച്ച് തെരുവുകളുടെ 360 ഡിഗ്രി കാഴ്ച്ചകൾ നൽകുന്ന സംവിധാനമാണ് അല്ലെങ്കിൽ ഫീച്ചറാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഗൂഗിൾ മാപ്‌സ്. ഇപ്പോൾ ഉപഭോക്താക്കൾക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് സ്വകാര്യത പ്രശ്‌നങ്ങൾ കാരണം 2011-ൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ബെംഗളൂരു പൊലീസ് എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് സേവനം ഗൂഗിള്‍ അവസാനിപ്പിച്ചത്.

MOST READ: അബ്‌ദുൾ കലാം മുതൽ ദ്രൗപദി മുര്‍മു വരെ; നമ്മുടെ രാഷ്‌ട്രപതിമാരും അവരുടെ കാറുകളും

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ സ്ട്രീറ്റ് വ്യൂ സേവനത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ പുതിയ നാഷണല്‍ ജിയോസ്‌പേഷ്യല്‍ പോളിസി അവതരിപ്പിച്ചതാണ് (2021) ഗൂഗിളിന് അനുകൂല സാഹചര്യം ഒരുക്കിയത്. രണ്ടാം വരവിൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ടെക് മഹീന്ദ്രയിൽ നിന്നും ജെനസിസിൽ നിന്നും 10 ഇന്ത്യൻ നഗരങ്ങളെ കുറിച്ചുള്ള ഡാറ്റ ആദ്യം എടുക്കും.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

നിലവിൽ ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, വഡോദര, അമൃത്സർ എന്നിവ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുന്നത്. ഇതിനു പുറമെ ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളും ഉടൻ ചേർക്കാൻ സാധ്യതയുണ്ട്.

MOST READ: ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

ഗൂഗിൾ സ്ട്രീറ്റ് വ്യൂ പരിരക്ഷിക്കുന്ന നഗരങ്ങളുടെ 360-ഡിഗ്രി കാഴ്‌ചയുടെ വെർച്വൽ അനുഭവത്തിന് പുറമെ നാവിഗേറ്റ് ചെയ്യുന്നതിനും റിയലിസ്റ്റിക് ട്രാഫിക് അപ്‌ഡേറ്റുകൾ നേടുന്നതിനും ആപ്പ് ഉപയോഗിക്കാം. റോഡുകളുടെ 360-ഡിഗ്രി കാഴ്‌ച, ട്രാഫിക് സാഹചര്യം, തടസങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭിക്കാൻ ഡ്രൈവർമാരെ ഇത് സഹായിക്കും.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

രാജ്യത്തിന്റെയും ലോകത്തിന്റെയും പുതിയ കോണുകൾ കൂടുതൽ ദൃശ്യപരവും കൃത്യവുമായ രീതിയിൽ നാവിഗേറ്റ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആളുകളെ സ്ട്രീറ്റ് വ്യൂ സഹായിക്കുമെന്നാണ് ഗൂഗിൾ പറയുന്നത്. ഇത് ഈ സ്ഥലങ്ങളിൽ നിന്ന് തന്നെ എങ്ങനെയായിരിക്കണമെന്ന് പൂർണമായി അനുഭവിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

MOST READ: കിടിലൻ ലുക്കിൽ Jimny 4Sport ലിമിറ്റഡ് എഡിഷൻ മോഡലുമായി Suzuki, ഇന്ത്യയിലേക്ക് വരുമോയെന്ന് ആരാധകർ

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

വഴികൾക്ക് ഇരുവശവുമുള്ള പ്രാദേശിക കഫേകൾ, സാംസ്കാരിക ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ കാണാം. സ്ട്രീറ്റ് വ്യൂ എപിഐ പ്രാദേശിക ഡെവലപ്പർമാർക്ക് ലഭ്യമാക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. തേർഡ് പാർട്ടി സർവീസ് വഴി സ്ട്രീറ്റ് വ്യൂ പ്രവർത്തനക്ഷമമാക്കിയ ആദ്യ രാജ്യമാണ് ഇന്ത്യ. ലക്ഷ്യസ്ഥാനത്തിന്റെ വിഷ്വൽ റഫറൻസ് ഉപയോഗിച്ച് കൃത്യമായി നാവിഗേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കാം.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

വാഹനമോടിക്കുമ്പോൾ നാവിഗേഷനായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ എങ്ങനെ ഉപയോഗിക്കാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്സ് ആപ്പ് ഓപ്പൺ ചെയ്യുക. തുടർന്ന് പോകാൻ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്തിന്റെ അഡ്രസ് ടൈപ്പുചെയ്യാൻ സെർച്ച് ബോക്‌സിൽ ക്ലിക്കു ചെയ്യുക.

MOST READ: വാഹനത്തിൽ ആവശ്യത്തിന് പെട്രോളില്ലെങ്കിലും പിഴയോ? അതെ ഇങ്ങനെയും ഒരു വകുപ്പുണ്ട്

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

തുടർന്ന് സെർച്ച് ഫലങ്ങളിൽ പൊരുത്തപ്പെടുന്ന അഡ്രസ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്. പിന്നീട് പിൻ ക്ലിക്ക് ചെയ്യുക, തുടർന്ന് ബോക്സിനുള്ളിലെ ആരോ ടച്ച് ചെയ്യുകയാണ് വേണ്ടത്. നാവിഗേഷൻ മോഡിൽ പ്രവേശിക്കാൻ സ്ട്രീറ്റ് വ്യൂ ഇമേജുകളിൽ ടച്ച് ചെയ്യേണം.

ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഇന്ത്യയിലും, നാവിഗേഷനായി എങ്ങനെ ഉപയോഗിക്കാം??

ട്രാഫിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് വിരൽ സ്ക്രീനിലൂടെ ഡ്രാഗ് ചെയ്യുകയോ അല്ലെങ്കിൽ കോമ്പസിൽ ടാപ്പ് ചെയ്യുക. അവിടുന്ന് മൂവ് ചെയ്യുവാനായി നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന ദിശയിൽ ചിത്രത്തിൽ രണ്ടുതവണ ടാപ്പ് ചെയ്താൽ മതിയാവും. വിശാലമായ കാഴ്‌ച കാണാനും ലാൻഡ്‌സ്‌കേപ്പ് മോഡിലേക്ക് മാറ്റാനുമായി മൊബൈൽ സൈഡിലേക്ക് തിരിച്ചാൽ മതിയാവും.

Article Published On: Thursday, July 28, 2022, 17:27 [IST]
English summary
Google street view launched in india how to use for navigation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X