ഫോര്‍മുല വണ്‍ കാറുകളുടെ എക്‌സോസ്റ്റ് പൈപ്പ് അടക്കമുള്ള ഘടകഭാഗങ്ങളുപയോഗിച്ചാണ് ഇറ്റാലിയന്‍ കമ്പനിയായ 'ആഎക്‌സൂസ്റ്റ്' തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. സ്പീക്കറുകളാണ് ഈ കമ്പനിയുടെ ഉല്‍പന്നം.
എക്‌സോസ്റ്റ് പൈപ്പുകള്‍ കൊണ്ടുണ്ടാക്കിയ സ്പീക്കറുകള്‍ കാണാം താഴെ. ചിത്രങ്ങള്‍ക്കൊടുവില്‍ എക്‌സോസ്റ്റ് സ്പീക്കറുകളുതിര്‍ക്കുന്ന സംഗീതവും കേള്‍ക്കാം.
ഐഎക്‌സൂസ്റ്റ്
ഇറ്റലിയിലെ മോഡേണയിലാണ് ഐഎക്‌സൂസ്റ്റ് വര്‍ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്നത്.
അസംസ്‌കൃതവസ്തു
ഐപോഡ്, ഐഫോണ്‍ ഡോക്കിംഗ് സ്‌റ്റേഷന്‍, സ്പീക്കറുകള്‍ എന്നിയാണ് ഈ കമ്പനി നിര്‍മിക്കുന്നത്. ഇതിനെല്ലാം അസംസ്‌കൃതവസ്തു ഫോര്‍മുല വണ്‍ കാറുകളുടെ ഘടകഭാഗങ്ങളും.
കാറുകൾ
1978 കോസ്‌വര്‍ത്ത് ഡിഎഫ്‌വി, 2006 റിനോ ആര്‍എസ് 26, 2007 ഫെരാരി 056 എന്നീ കാറുകളുടെയെല്ലാം ഘടകഭാഗങ്ങള്‍ കൊണ്ടാണ് ഈ നിര്‍മിതികളെല്ലാം.
വില
8,10,12 സിലിണ്ടറുകളോടുകൂടിയ സ്പീക്കറുകളുണ്ട് ഐഎക്‌സൂസ്റ്റിന്റെ പക്കല്‍. 5,000 യൂറോ മുതല്‍ക്ക് ഇവയുടെ വില തുടങ്ങുന്നു.
മ്യൂസിക് ആപ്
ഐഎക്‌സൂസ്റ്റ് വികസിപ്പിച്ചെടുത്ത മ്യൂസിക് അപ്ലിക്കേഷനും ഈ സ്പീക്കറിനോടൊപ്പം ലഭ്യമാണ്.
മ്യൂസിക് സിസ്റ്റം
70 വാട്ട് സ്പീക്കറുകളും ഒരു 140 വാട്ട് സബ്-വൂഫറും അടങ്ങിയതാണ് ഫെരാരിയുടെ എക്‌സോസ്റ്റില്‍ നിര്‍മിച്ച മ്യൂസിക് സിസ്റ്റത്തിലുള്ളത്.
ആറ് നിറങ്ങളില്‍ ഈ സ്പീക്കറുകള്‍ ലഭ്യമാണ്.
ശൈലി
പല ശൈലികളില്‍ നിര്‍മിച്ച സ്പീക്കറുകളുണ്ട് ഇക്കൂട്ടത്തില്‍
പുകക്കുഴലിൻറെ സംഗീതം കേൾക്കാം
വീഡിയോ


Click it and Unblock the Notifications