ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തിയെ കാണാം!

By Santheep

കച്ചവടക്കാരുടെ നാടാണ് ഗുജറാത്ത്. സംസ്ഥാനത്തെ മൊത്തത്തിലെടുത്താല്‍ ദരിദ്രമാണെങ്കിലും കച്ചവടം ചെയ്ത് സമ്പന്നരായ ഒരു ചെറുവിഭാഗം നഗരങ്ങളെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നതു കാണാം. ഇവര്‍ അത്യാഡംബര കാറുകള്‍ വാങ്ങുന്നതും ഡീലര്‍മാരുമായി അടിപിടിയുണ്ടാക്കുന്നതുമെല്ലാം സാധാരണമാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നമ്മള്‍ നേരത്തെ വായിച്ചിട്ടുമുണ്ട്. ഇവിടെ ഒരു ഗുജറാത്തി പണക്കാരന്‍ തന്റെ ഡീലറോടുള്ള ദേഷ്യം തീര്‍ത്തത് വ്യത്യസ്തമായ ഒരു മാര്‍ഗത്തിലൂടെയാണ്.

താന്‍ വാങ്ങിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 200 മോഡലില്‍ കഴുതയെ കെട്ടിവലിച്ചാണ് ഇദ്ദേഹം ഡീലറോടുള്ള ദേഷ്യം തീര്‍ത്തത്. ചിത്രങ്ങളും വിശദവിവരങ്ങളും താഴെ.
Photo credit: divyabhaskar.co.in

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

ഗുജറാത്തിലെ ഏതൊരു ശരാശരി ബിസിനസ്സുകാരനെയും പോലെത്തന്നെയാണ് തുഷാര്‍ ഘീലാനി. ബുദ്ധിപരമായി ബിസിനസ്സ് ചെയ്യാന്‍ ശേഷിയുണ്ടെങ്കിലും മണ്ടത്തരം ചെയ്യുന്നതില്‍ ഉദാരമതികളായിരിക്കും. ടൊയോട്ട പോലൊരു വന്‍ ബ്രാന്‍ഡിനെ ഒറ്റയടിക്ക് തകര്‍ത്തുകളയും എന്ന ഭാവത്തിലാണ് ചങ്ങാതി ഇപ്പണി ചെയ്തത്. സംഭവിച്ചത് പക്ഷേ, തിരിച്ചും.

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

കാറിനുള്ള തകരാര്‍ സ്വാഭാവികമായി സംഭവിക്കാനിടയുള്ള ഒന്നാണ്. ഫ്യുവല്‍ ഇന്‍ഡിക്കേറ്ററിനാണ് തകരാറ്. ഇത് പരിഹരിക്കാന്‍ പക്ഷേ, ഡീലര്‍ഷിപ്പിന് സാധിക്കില്ല. കാര്‍ മുംബൈയിലേക്ക് കയറ്റിവിട്ട് പ്രശ്‌നം പരിഹരിച്ച് തിരിച്ചെത്തിക്കാമെന്ന് തിഷാറിനോട് ഡീലര്‍ പറഞ്ഞുവെങ്കിലും അങ്ങോര്‍ക്ക് കഴുതയെ കെട്ടിവലിക്കാന്‍ ധൃതിയായിരുന്നു.

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

ഇപ്പത്തന്നെ കാര്‍ ശരിയാക്കിക്കിട്ടണമെന്ന് തുഷാര്‍ വാശി പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പുണ്ടെന്ന് കാണിച്ചിട്ടേ അടങ്ങൂ എന്നായിരുന്നു നിലപാട്.

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

ഇതില്‍ ഡീലര്‍ഷിപ്പിന് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നേരത്തെ മറ്റൊരു ഗുജറാത്തി വേറൊരു കാര്‍ മോഡലിനെ ഇതുപോലെ കഴുതകളെ കെട്ടി വലിപ്പിച്ചിരുന്നു. ഇത് ദേശീയതലത്തില്‍ വാര്‍ത്തയാകുകയും ചെയ്തു. ഇതായിരിക്കാം തുഷാറിനെ ഹഠാദാകര്‍ഷിച്ചിരിക്കുക.

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

താന്‍ നേരത്തെ ടാറ്റ നാനോ വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് മാറ്റിവെച്ചാണ് ലാന്‍ഡ് ക്രൂയിസര്‍ വാങ്ങിയതെന്നും തുഷാര്‍ എന്‍ഡിടിവിയോട് പറഞ്ഞു. പ്രസ്തുത കാര്‍ വാങ്ങിയിരുന്നെങ്കില്‍ തനിക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ എളുപ്പത്തില്‍ കിട്ടിയേനേ എന്നും തുഷാര്‍ ചൂണ്ടിക്കാട്ടുന്നു!

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

ടാറ്റ നാനോയെയും ടൊയോട്ട ലാന്‍ഡ് ക്രൂയിസറിനെയും തുഷാര്‍ താരതമ്യം ചെയ്തതു കണ്ട് രത്തന്‍ ടാറ്റ പോലും സ്തംഭിച്ചുപോയി എന്നാണ് കേള്‍ക്കുന്നത്.

ലാന്‍ഡ് ക്രൂയിസറില്‍ കഴുതകളെ കെട്ടിവലിച്ച ഗുജറാത്തി

ലോകവിഖ്യാതമായ ലാന്‍ഡ് ക്രൂയിസര്‍ പോലൊരു ബ്രാന്‍ഡിന്റെ വിശ്വാസ്യത തന്റെ കഴുതയെ കെട്ടിവലിക്കല്‍ കൊണ്ട് ഇടിഞ്ഞു പോകും എന്ന തുഷാര്‍ ഘീലാനിയുടെ ഈയൊരു മനോഭാവമുണ്ടല്ലോ? അതാണ് ഒരു ശരാശരി ഗുജറാത്തിയുടെ നിഷ്‌കളങ്കത എന്നു പറയുന്നത്.

കൂടുതല്‍

കൂടുതല്‍

പിസി ജോര്‍ജ് പുതിയ കാര്‍ വാങ്ങുന്നു

ടൊയോട്ടയുടെ മുച്ചക്രവണ്ടി നഗരങ്ങളിലേക്ക്

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

ദുബൈ പൊലീസ് വീണ്ടും ഞെട്ടിക്കുന്നു; ലക്‌സസും ലാന്‍ഡ് ക്രൂയിസറും സേനയിലേക്ക്

ഐസിസ് തീവ്രവാദികള്‍ എന്തുകൊണ്ട് ഹിലക്‌സ് ട്രക്കുപയോഗിക്കുന്നു?

ഹൈഡ്രജനിലോടുന്ന ടൊയോട്ട വാഹനം അവതരിച്ചു

More from DriveSpark

Article Published On: Wednesday, July 8, 2015, 11:36 [IST]
English summary
Land Cruiser Runs on Donkey Power.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X