സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പൊതുനിരത്തില്‍ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയതിന് രണ്ട് യുവതികള്‍ക്ക് 11,000 രൂപ പിഴ ചുമത്തിയിരുന്നു. ഇതിലൊരാള്‍ വീണ്ടും അറസ്റ്റിലായിരിക്കുകയാണ്.

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

'ബുള്ളറ്റ് റാണി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിവാംഗി ധബാസിനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരെ അടിച്ചതിനാണ് അറസ്റ്റ്. ഒരു അപകടമുണ്ടായതിന് പിന്നാലെയായിരുന്നു യുവതി പോലീസുകാരെ അടിച്ചത്.

MOST READ:XPulse 200 4V റാലി എഡിഷനായുള്ള ഡെലിവറി ആരംഭിച്ച് Hero, ആദ്യ 100 യൂണിറ്റുകൾ കൈമാറി

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന ശിവാംഗി ദബാസ് ഒരു കാറിലായിരുന്നു സംഭവം സ്ഥലത്തെത്തിയതെന്നാണ് വിവരം. മറ്റൊരാളാണ് കാര്‍ ഓടിച്ചിരുന്നത്. സ്‌കൂട്ടറില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ ജ്യോതി ശര്‍മയെയും സീമയെയും ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പിന്നാലെ ഇവര്‍ കാര്‍ ഡ്രൈവറോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

എന്നാല്‍ ഇത് കേട്ടതിന് പിന്നാലെ ശിവാംഗി ദബാസ് പ്രകോപിതയായി. താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ് ശിവാംഗി പൊലീസുകാരെ പേരുവിളിക്കാന്‍ തുടങ്ങി. എന്തിനാണ് ഇങ്ങനെ കാര്‍ ഓടിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരിലൊരാള്‍ ചോദിച്ചപ്പോള്‍ ശിവാംഗിയുടെ നിയന്ത്രണം വിട്ടു. പ്രകോപിതയായ ശിവാംഗി പോലീസുകാരെ തല്ലാന്‍ തുടങ്ങി.

MOST READ:എയര്‍ ഫില്‍ട്ടറും യുഎസ്ബി സ്ലോട്ടുമായി മെയിഡ് ഇന്‍ ഇന്ത്യ ഹെല്‍മെറ്റ്

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

പിന്നാലെ പോലീസുകാര്‍ സംഭവസ്ഥലത്ത് നിന്ന് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. സീമയും മറ്റ് പോലീസുകാരും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പൊലീസുകാരെ സംഭവസ്ഥലത്തേക്ക് അയച്ചു. പോലീസുകാര്‍ യുവതിയെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിക്കുകയാണെന്നും മര്‍ദ്ദിച്ചതായും അടുത്ത പരിചയക്കാര്‍ ആരോപിച്ചു.

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

സംഭവത്തില്‍ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ശിവാംഗിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.

MOST READ:കീവേ ഇന്ത്യയുടെ നാലാമനും വിപണിയിൽ; V302C ക്രൂയിസർ ബൈക്ക് അവതരിപ്പിച്ചു

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

പൊതുനിരത്തുകളിലെ സ്റ്റണ്ടിങ്

പൊതുവഴികളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. സ്റ്റണ്ട് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

ഇതോടൊപ്പം തന്നെ സ്റ്റണ്ടിങ്ങിനിടെ അബദ്ധം പിണഞ്ഞാല്‍ റോഡുകളില്‍ വന്‍ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യും. സ്റ്റണ്ട് പരിശീലിക്കാന്‍ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. അതോടൊപ്പം മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ നടത്തുകയും പടച്ചട്ടകള്‍ അണിയുകയും വേണം.

MOST READ:ഏറ്റവും ഇന്ധനക്ഷമതയുള്ള അഞ്ച് മാരുതി സുസുക്കി കാറുകള്‍ ഇതാണ്

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

സ്റ്റണ്ടിങ് പരിശീലിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ എപ്പോഴും വിദഗ്ദ്ധരുടെ സഹായം തേടണം. കൂടാതെ സ്റ്റണ്ടിങ്ങിന്റെയും റേസിംഗിന്റെയും സുരക്ഷിതമായ പരിശീലനങ്ങള്‍ക്കായി ഒരു സ്‌കൂളിലോ അക്കാദമിയിലോ ചേരാം. പൊതു നിരത്തുകളില്‍ സ്റ്റണ്ടിങ് നടത്തുന്നത് അപ്രതീക്ഷിത അപകടങ്ങള്‍ക്ക് കാരണമാകും.

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് താഴേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ഹെല്‍മറ്റ്, റൈഡിംഗ് ബൂട്ട്, കാല്‍മുട്ട് ഗാര്‍ഡുകള്‍, എല്‍ബോ ഗാര്‍ഡുകള്‍, ഗ്ലൗസ് എന്നീ കവചങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഇവ സ്റ്റണ്ടിങ്ങിനിടെ നിലതെറ്റി വീണാല്‍ നിങ്ങളെ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കും.

MOST READ: 2022 Q3 ഇന്ത്യയില്‍ അവതരിപ്പിച്ച് Audi; മാറ്റങ്ങളും വിലയും അറിയാം

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

ഇന്നത്തെ കാലത്ത് പൊലീസുകാര്‍ വൈറല്‍ വിഡിയോസ് ആസ്വദിക്കുകയല്ല മറിച്ച് വീട്ടിലെത്തി പിഴ അടപ്പിക്കുകയാണ് ചെയ്യുന്നത്. ഗാസിയാബാദില്‍ ഇതാദ്യമായല്ല വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നത്. മുമ്പ്, വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ പിഴ അടപ്പിച്ചിട്ടുണ്ട്.

MOST READ:ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

സ്റ്റണ്ട് റൈഡര്‍ 'ബുള്ളറ്റ് റാണി' അറസ്റ്റിലായി; കാരണം ഇതാണ്

പൊതുനിരത്തുകളില്‍ ഏതെങ്കിലും തരത്തിലുള്ള സ്റ്റണ്ടുകള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമലംഘകര്‍ക്ക് വന്‍ പിഴക്കൊപ്പം ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. ആരെങ്കിലും സ്റ്റണ്ടിംഗ് പരിശീലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ അത് വിഡിയോ റീലുകള്‍ ആക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റേസ് ട്രാക്കുകള്‍, ഫാം ഹൗസുകള്‍ എന്നിവ പോലുള്ള സ്വകാര്യ സ്ഥലങ്ങളില്‍ ചെയ്യണം. എന്നാല്‍ അത്തരം അഭ്യാസപ്രകടനങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്ന കാര്യം മറക്കരുത്.

More from DriveSpark

Article Published On: Tuesday, August 30, 2022, 18:50 [IST]
English summary
Stunt rider bullet rani arrested in ghaziabad reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X