ഏറ്റവും ഇന്ധനക്ഷമതയുള്ള അഞ്ച് മാരുതി സുസുക്കി കാറുകള്‍ ഇതാണ്
ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗവും കാര്‍, ബൈക്ക് എന്നിവ വാങ്ങുന്നതിന് മുമ്പ് ആദ്യം പരിഗണിക്കുന്ന കാര്യങ്ങളില്‍ ഒന്ന് ഇന്ധക്ഷമതയാണ്. ഒരു കുടുംബം ആദ്യം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് പിന്നീട് അംഗസംഖ്യ കൂടുമ്പോള്‍ കാറിലേക്ക് ചുവടു മാറുന്നതാണ് ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളില്‍ കാണുന്ന കാഴ്ച.

ഇന്ധനക്ഷമത, റീസെയില്‍ വാല്യു എന്നിവ പരിഗണിക്കുന്നയാളുകള്‍ ആദ്യം തെരഞ്ഞെടുക്കുന്ന വാഹന നിര്‍മാതാക്കള്‍ മാരുതി സുസുക്കി തന്നെയാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള കാറുകള്‍ പരിശോധിക്കുകയാണെങ്കില്‍ അതിന്റെ മുന്‍പന്തിയില്‍ തന്നെ മാരുതി കാറുകള്‍ ഉണ്ടാകും. അതില്‍ തന്നെ ഭൂരിഭാഗവും സിഎന്‍ജി വാഹനങ്ങളാകും.
MOST READ:ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata
Recommended Video

ഹാച്ച്ബാക്ക്, സെഡാന്‍, എംപിവി വിഭാഗങ്ങളില്‍ നിന്നുള്ള കാറുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും വിപുലമായ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ നിലവില്‍ മാരുതി സുസുക്കിക്കുണ്ട്.

പ്രവര്‍ത്തനച്ചെലവ് കുറവാണെന്നത് മാത്രമല്ല ഡീസല്‍, ഇലക്ട്രിക് കാറുകളെ അപേക്ഷിച്ച് വിലയും കുറവാണെന്നതയാണ് സിഎന്‍ജി കാറുകള്‍ ജനപ്രിയമാകാന്‍ കാരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള അഞ്ച് മാരുതി വാഹനങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

1. മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജി
അടുത്തിടെ പുറത്തിറക്കിയ മാരുതി സ്വിഫ്റ്റ് സിഎന്‍ജിയില്‍ 77 hp 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നത്. സ്വിഫ്റ്റ് അതിന്റെ എതിരാളികളേക്കാള്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണെങ്കിലും ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള അഞ്ചാമത്തെ സിഎന്‍ജി കാറാണിത്. 30.90 കി.മീ./കി.ഗ്രാം ആണ് മാരുതി സ്വിഫ്റ്റ് സിഎന്‍ജിയുടെ ഇന്ധനക്ഷമത.

2. മാരുതി സുസുക്കി ആള്‍ട്ടോ 800
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മാരുതി സിഎന്‍ജി കാറാണ് ആള്‍ട്ടോ 800. 5.03 ലക്ഷം രൂപയാണ് ഇതിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. സിഎന്‍ജി മോഡില്‍ 40 hpയും 60 nm ടോര്‍ക്കും നല്‍കുന്ന 796 സിസി പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ 800 വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിന് 31.59 കി.മീ/കിലോഗ്രാം ആണ് പരമാവധി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
MOST READ:2023 Panigale V4 അവതരിപ്പിച്ച് Ducati; മാറ്റങ്ങളും വിലകളും അറിയാം

3. മാരുതി സുസുക്കി ഡിസൈര്‍ സിഎന്‍ജി
നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള CNG സെഡാനാണ് മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി. ARAI അവകാശപ്പെടുന്ന മൈലേജ് 31.12 km/kg ആണ്. ഇന്ത്യയില്‍ ഹ്യുണ്ടായി ഓറ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവയവണ് മാരുതി സുസുക്കി ഡിസൈര്‍ സിഎന്‍ജിയുടെ എതിരാളികള്‍. അടിസ്ഥാന വേരിയന്റിന് 8.23 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.

4. മാരുതി സുസുക്കി വാഗണ്‍ആര്‍
34.04 കി.മീ/കി.ഗ്രാം ഇന്ധനക്ഷമതയുള്ള മാരുതി വാഗണ്‍ആര്‍ സിഎന്‍ജി നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സിഎന്‍ജി കാറുകളിലൊന്നാണ്. 6.42 ലക്ഷം രൂപയില്‍ നിന്നാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില ആരംഭിക്കുന്നത്. സിഎന്‍ജി മോഡില്‍ 57 hpയും 82 nmഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ K10C മോട്ടോറാണ് വാഗണ്‍ആര്‍ സിഎന്‍ജിക്ക് കരുത്തേകുന്നത്.
MOST READ:മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലിറക്കി; വിലവിവരങ്ങള്‍ അറിയാം

5. മാരുതി സുസുക്കി സെലേറിയോ
35.60 km/kg ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി സെലേരിയോക്ക് ARAI അവകാശപ്പെടുന്നത്. 57 hp കരുത്തും 82 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ K10C എഞ്ചിനാണ് മാരുതി സുസുക്കി സെലേരിയോക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ചേര്‍ത്തിരിക്കുന്നു. ഇന്ത്യയിലെ മാരുതി സുസുക്കി സെലേരിയോ CNG വില 6.69 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) ആരംഭിക്കുന്നത്.

ഉത്പാദനത്തിലും വൈദ്യുതീകരിച്ച വാഹനങ്ങളുടെ ജനകീയവല്‍ക്കരണത്തിനുമാണിപ്പോള്‍ മാരുതി സുസുക്കിയും ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ ടൊയോട്ടയും സുസുക്കിയും വാഹന വിതരണത്തിന്റെ കാര്യത്തില്‍ പരസ്പരം സഹകരിച്ച് വരുന്നു. പുതിയ ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി, YTB എസ്‌യുവി എന്നീ വാഹനങ്ങളാണ് അടുത്ത ആറുമാസത്തിനുള്ളില്‍ മാരുതി പുറത്തിറക്കാന്‍ പോകുന്ന മോഡലുകള്‍.

2020 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച പുതിയ YTB എസ്യുവി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ പുതിയ കോംപാക്ട് എസ്യുവി മാരുതി ബലേനോയെ അടിസ്ഥാനമാക്കിയാകും നിര്‍മിക്കുക. കൂടാതെ മാരുതി ബലേനോക്ക് സമാനമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളും പങ്കിടാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ആന്തരികമായി ഈ മോഡലിനെ ബലേനോ ക്രോസ്സ് എന്നും വിളിക്കുന്നുണ്ട്.

വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഗ്രാന്‍ഡ് വിറ്റാര അടുത്ത മാസമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നത്. മാരുതിയുടെ പോര്‍ട്ട്‌ഫോളിയോയിലെ ആദ്യത്തെ ഹൈബ്രിഡ് എസ്യുവിയായിരിക്കും ഇത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതിയ ഗ്രാന്‍ഡ് വിറ്റാര എത്തുന്നത്.

1.5 ലിറ്റര്‍ K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും. ശക്തമായ റോഡ് സാന്നിധ്യവും ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. മിഡ്-സൈസ് എസ്യുവിക്കായി നെക്‌സ ഡീലര്‍മാര്‍ ഇപ്പോള്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മികച്ച പ്രതികരണമാണ് പ്രീ ബുക്കിങ് സമയത്ത് ഗ്രാന്‍ഡ് വിറ്റാരക്ക് ലഭിച്ച്‌കൊണ്ടിരിക്കുന്നത്. ഇതിനോടകം 40,000 ബുക്കിംഗുകളാണ് ലഭിച്ചത്. ലോഞ്ചിന് പിന്നാലെ സെപ്റ്റംബറില്‍ തന്നെ ഡെലിവറികളും ആരംഭിക്കും.


Click it and Unblock the Notifications








