മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലിറക്കി; വിലവിവരങ്ങള്‍ അറിയാം
മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (MEML) തങ്ങളുടെ ഏറ്റവും പുതിയ കാര്‍ഗോ സെഗ്മെന്റ് ഇലക്ട്രിക് ത്രീവീലര്‍ സോര്‍ ഗ്രാന്‍ഡ് പുറത്തിറക്കി. 3.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിലൂടെ ഡെലിവറി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ലക്ഷ്യമിടുന്നത്.

പുറത്തിറക്കിയത് ഇന്നാണെങ്കിലും മഹീന്ദ്ര ലോജിസ്റ്റിക്സ്, മജന്ത ഇവി സൊല്യൂഷന്‍സ്, മോവിങ്, ഇവിനൗ, യെലോ ഇവി, സിന്‍ഗോ എന്ന് തുടങ്ങി പ്രമുഖ ലോജിസ്റ്റിക് കമ്പനികളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഇതിനോടകം തന്നെ വാഹനത്തിന് 12,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു കഴിഞ്ഞു.

ലാസ്റ്റ് മൈല്‍ ഡെലിവറി, ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ചരക്ക് ഗതാഗതം സാധ്യമാക്കുന്നതിന് പ്രീമിയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയുണ്ടായിരുന്നു. ഈ ആവശ്യങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനായി ഞങ്ങളുടെ പുതിയ സോര്‍ ഗ്രാന്‍ഡ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സിഇഒ സുമന്‍ മിശ്ര പറഞ്ഞു.

പവര്‍-പാക്ക് പ്രകടനം തങ്ങളെയും തങ്ങളുടെ പങ്കാളികളെയും അവരുടെ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുന്നുതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതായി പുറത്തിറക്കിയ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിനെക്കുറിച്ച് പറയുമ്പോള്‍, 10.24kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇതിന് കരുത്തേകുന്നത്. അതിനുപുറമെ, മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ പ്രൊപ്പല്‍ഷനുവേണ്ടി 50 Nm torque ഉള്ള ഏറ്റവും മികച്ച 12kW ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്.

ശക്തമായ പവര്‍ട്രെയിനിന്റെ സഹായത്താല്‍ പുതിയ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിന് 11.5 ഡിഗ്രി ഗ്രേഡബിലിറ്റിയുണ്ട്. എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലോഡുമായി കുത്തനെയുള്ള കയറ്റം എളുപ്പത്തില്‍ കയറാന്‍ ഇത് മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിനെ സഹായിക്കും.

ലിഥിയം-അയണ്‍ സാങ്കേതികവിദ്യയുടെ ബലത്തില്‍ പുതിയ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറില്‍ ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. എന്നിരുന്നാലും, മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിന് ഫുള്‍ ചാര്‍ജില്‍ 153 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചാര്‍ജിംഗിന്റെ കാര്യമെടുത്താല്‍ മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്.

മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലറിന് പരമ്പരാഗത ത്രീവീലറുകള്‍ പോലെ ഗിയര്‍ബോക്സ് ഇല്ല എന്നത് എടുത്തുപറയേണ്ടതാണ്. പകരം, ഫോര്‍വേഡ്, ന്യൂട്രല്‍, റിവേഴ്സ് എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ഇത് വരുന്നത്. ഇത് ഉപയോക്താവിന് ക്ഷീണമില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.

മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 140 Cu.ft ബോക്‌സ് ഡെലിവറി വാന്‍ ബോഡി, 170 Cu.ft ബോക്‌സ് ഡെലിവറി വാന്‍ ബോഡി, പിന്നെ ഒരു പിക്കപ്പ്-സ്‌റ്റൈല്‍ ബോഡി.

ടെലിമാറ്റിക്സ് യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജിപിഎസ്, ഓഫ്ബോര്‍ഡ് ചാര്‍ജര്‍, ക്യാബിന്‍ ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍, ലോക്കബിള്‍ ഗ്ലോവ് ബോക്സ്, റിവേഴ്സ് ബസര്‍, സ്‌പെയര്‍ വീല്‍ പ്രൊവിഷന്‍, ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നീ ഫീച്ചറുകളും ഉള്‍കൊള്ളിച്ചാണ് മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ വരുന്നത്.

മഹീന്ദ്ര സോര്‍ ഗ്രാന്‍ഡിന്റെ ഗുണനിലവാരത്തെക്കുറിച്ച് മഹീന്ദ്രയ്ക്ക് വളരെ ആത്മവിശ്വാസമുണ്ട്. അതിനാല്‍ തന്നെ ഇലക്ട്രിക് ത്രീവീലറിന് 3 വര്‍ഷം അല്ലെങ്കിൽ 80,000 കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ലിഥിയം-അയണ്‍ ബാറ്ററി പാക്കിന് 5 വര്‍ഷത്തെ വാറന്റിയുണ്ട്.

ഡീസല്‍ ത്രീ വീലര്‍, സിഎന്‍ജി ത്രീ വീലര്‍ എന്നിവയെ അപേക്ഷിച്ച് യഥാക്രമം 5 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം രൂപയും 3 ലക്ഷം രൂപയും ലാഭിക്കാന്‍ സോര്‍ ഗ്രാന്‍ഡ് ഉപയോക്താവിനെ സഹായിക്കുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഇലക്ട്രിക് ത്രീവീലര്‍ പരമ്പരാഗത ത്രീവീലറുകള്‍ക്ക് മാന്യമായ ഒരു ബദലാണ്. കാരണം ഈ മോഡലിന്റെ പ്രവര്‍ത്തനച്ചെലവ് പരമ്പരാഗത മോഡലുകളെ അപേക്ഷിച്ച് വളരെ കുറവാണ്. പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലത്തേക്ക് എളുപ്പത്തില്‍ ഇതില്‍ നിന്നും പ്രയോജനം നേടാനാകും. കൂടാതെ, ഒരു ഇവി ആയതിനാല്‍ പരമ്പരാഗത മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച് സോര്‍ ഗ്രാന്‍ഡിന് ശബ്ദവും വൈബ്രേഷനും വളരെ കുറവായിരിക്കും.


Click it and Unblock the Notifications








