Hero XPulse 200 4V റാലി കിറ്റും റാലി എഡിഷനും എങ്ങനെ വ്യത്യസപ്പെട്ടിരിക്കുന്നു എന്നറിയേണ്ടേ?
അഡ്വഞ്ചർ ബൈക്കുകളുടെ കാലമായ ഇന്ന് ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനായി ഹീറോ അവതരിപ്പിച്ച മോഡലാണ് എക്‌സ്‌പൾസ്. കൂടുതൽ ഓഫ്-റോഡിംഗ് കഴിവുള്ള മോട്ടോർസൈക്കിളിന്റെ റാലി പതിപ്പിനെയും കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ച് കമ്പനി ഏവരെയും ഞെട്ടിച്ചിരുന്നു.

ജൂലൈ 11-ന് ഇന്ത്യയിൽ അവതരിപ്പിച്ച എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ ഹീറോയുടെ റാലി കിറ്റ് ഘടിപ്പിച്ച് എത്തുന്നുവെന്നതാണ് പ്രത്യേകത. ബൈക്കിന്റെ സ്റ്റാൻഡേർഡ് വേരിയന്റും റാലി എഡിഷനും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

കാഴ്ച്ചയിലെ മാറ്റം
എക്‌സ്‌പൾസ് 200 4V റാലി എഡിഷനിലെ പുതിയ കളർ കോമ്പിനേഷനാണ് കാഴ്ച്ചയിൽ ആരെയും ആകർഷിക്കുന്ന ആദ്യ ഘടകം. ഹീറോ മോട്ടോകോർപ്പിന്റെ ഫാക്‌ടറി റേസിംഗ് നിറങ്ങളായ വൈറ്റ്, റെഡ് നിറങ്ങൾ കോർത്തിണക്കിയാണ് മോട്ടോർസൈക്കിളിന്റെ പുത്തൻ പതിപ്പിനെ വിപണിയിൽ അണിനിരത്തുന്നത്.
MOST READ: വേട്ട തുടങ്ങി മക്കളേ! ഓഫ്റോഡ് പുലിക്കുട്ടിയെ അവതരിപ്പിക്കാനൊരുങ്ങി Honda Motorcycle

കൂടാതെ ഹീറോ മോട്ടോസ്‌പോർട്‌സ് ടീം റാലിയുടെ നിറവുമായി ഇണങ്ങുന്ന ഗ്രാഫിക്‌സും എക്‌സ്‌പൾസ് 200 4V റാലി എഡിഷനെ മനോഹരമാക്കുന്നുണ്ട്. എക്‌സ്‌ക്ലൂസീവ് റാലി കോഡ് ഗ്രാഫിക്‌സ്, ഫ്രണ്ട് ഫെന്‍ഡറിലെ റാലി എഡിഷന്‍ ഡീക്കല്‍, ഫ്യുവൽ ടാങ്കില്‍ സിഎസ് സന്തോഷിന്റെ ഓട്ടോഗ്രാഫ് എന്നിവയും ബൈക്കിൽ ഉള്‍പ്പെടുന്നുണ്ട്.

ഇതിന് പുറമെ ടോൾ, ഫ്ലാറ്റ് റാലി സീറ്റിന്റെ അഭാവവും നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഇത് അമേച്വർ ഓഫ്-റോഡ് റൈഡർമാർക്ക് ഈ ചെറിയ സ്റ്റാൻഡേർഡ് സീറ്റ് ഗുണം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ഉയരമുള്ള ഫ്രണ്ട് ഫെന്‍ഡര്‍, സിംഗിള്‍ പീസ് സീറ്റ്, എക്സ്ഹോസ്റ്റിനുള്ള ഉയര്‍ന്ന സ്ഥാനം, പിന്നില്‍ ഒരു കോംപാക്റ്റ് ലഗേജ് റാക്ക് എന്നിവയെല്ലാം സ്റ്റാൻഡേർഡ് മോഡലിൽ നിന്നും അതേപടി പകർത്തിയിരിക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്.

വലിപ്പം
റാലി കിറ്റിനൊപ്പം എക്‌സ്‌പൾസ് 200-ൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്ന ഒരു പ്രധാന വ്യത്യാസം 933 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ്. മറുവശത്ത് റാലി എഡിഷന്റെ സീറ്റ് ഉയരം കൂടുതൽ ആക്സസ് ചെയ്യാവുന്ന 885 മില്ലീമീറ്റർ ആണ്. അത് ഇപ്പോഴും ഉയർന്നതായി തോന്നുമെങ്കിലും ബൈക്കിന്റെ മെലിഞ്ഞ ബോഡി ശൈലി കാലുകൾ നിലത്ത് വയ്ക്കുന്നത് എളുപ്പമാക്കും.

സസ്പെൻഷൻ ട്രാവൽ കണക്കുകൾ ഒന്നുതന്നെയാണെങ്കിലും റാലി കിറ്റിനേക്കാൾ 5 മില്ലീമീറ്റർ കുറവ് ഗ്രൗണ്ട് ക്ലിയറൻസാണ് എക്‌സ്‌പൾസ് റാലി എഡിഷന് ലഭിക്കുന്നത്. 270 മില്ലീമീറ്ററാണ് എക്‌സ്‌പൾസിന്റെ സസ്പെൻഷൻ ട്രാവൽ. രണ്ട് ബൈക്കുകൾക്കിടയിൽ കാണുന്ന മറ്റൊരു പ്രധാന മാറ്റം ടയറുകളിലെ വ്യത്യാസമാണ്.

റാലി കിറ്റ് വാഗ്ദാനം ചെയ്യുന്ന Maxxis knobby ടയറുകൾ റാലി പതിപ്പിൽ നിന്നും ഹീറോ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഫ്രണ്ട് ഫോര്‍ക്കുകളും 220 mm ട്രാവലിനൊപ്പം പൂര്‍ണമായും ക്രമീകരിക്കാവുന്ന പിന്‍ സസ്പെന്‍ഷനും ലഭിക്കുന്നു. കൂടാതെ വലിപ്പമേറിയ ഗിയര്‍ ലിവര്‍, നീളമേറിയ സൈഡ് സ്റ്റാന്‍ഡ്, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവയും പുത്തൻ വേരിയന്റിന്റെ പ്രത്യേകതയാണ്.
MOST READ: Ather 450X Gen 3 ഇലക്‌ട്രിക് സ്‌കൂട്ടറിലെ പുതിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയേണ്ടേ?

എക്സ്പൾസ് 200 4V റാലി എഡിഷൻ ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണെന്നാണ് ഹീറോ അവകാശപ്പെടുന്നത്. എങ്കിലും ബൈക്കിന്റെ എത്ര യൂണിറ്റുകളാവും വിൽപ്പനയ്ക്ക് എത്തിക്കുക എന്ന കാര്യം മാത്രം കമ്പനി വൃക്തമാക്കിയിട്ടില്ല.

കമ്പനിയുടെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമായ eSHOP-ല്‍ റാലി എഡിഷന്‍ 2022 ജൂലൈ 22 മുതല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 2022 ജൂലൈ 29 വരെ രാത്രി 12 മണി വരെ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്.

പ്രത്യേക പതിപ്പിനായി 1,52,100 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് എക്‌സ്പൾസ് 200 4V മോഡലിനേക്കാൾ 6,122 രൂപ കൂടുതലാണ് റാലി എഡിഷനായി വില നിശ്ചയിച്ചിരിക്കുന്നത്.

എഞ്ചിനിൽ മാറ്റമൊന്നുമില്ലാതെയാണ് ഹീറോ എക്‌സ്‌പൾസ് 200 4V റാലി എഡിഷനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അതേ 200 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ 8,500 rpm-ല്‍ 18.9 bhp കരുത്തും 6,500 rpm-ല്‍ 17.35 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








