ഗിയറുമാറ്റാൻ Maruti Suzuki; പുത്തൻ ആൾട്ടോയ്ക്ക് തുടിപ്പേകാൻ എത്തുന്നത് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ
തലമുറ മാറ്റം ലഭിക്കുന്ന മാരുതി സുസുക്കി ആൾട്ടോയെ കാത്ത് വിപണിയിരിക്കുകയാണ്. ഇന്ത്യയിൽ നിലവിലുള്ള മോഡൽ അവതരിപ്പിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ പുതുതലമുറയിലേക്ക് ചേക്കേറുന്ന ചെറുകാറിനെ അവതരിപ്പിക്കുന്നത്.

പുതിയ ആൾട്ടോ ഓഗസ്റ്റ് പകുതിക്ക് ശേഷം മാത്രമേ ഷോറൂമുകളിൽ എത്തുകയുള്ളൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ചെറിയ 796 സിസി പെട്രോളും പുതിയ 1.0 ലിറ്റർ ഡ്യുവൽ ജെറ്റ് K10C പെട്രോൾ എഞ്ചിനും ഉൾപ്പെടുന്ന രണ്ട് വ്യത്യസ്‌ത ഹൃദയവുമായാവും ആൾട്ടോ ഇത്തവണ എത്തുക എന്ന പ്രത്യേകതയുമുണ്ട്.

ഈ എഞ്ചിൻ പരമാവധി 67 bhp കരുത്തിൽ 89 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും ജോടിയാക്കുക. മാത്രമല്ല കാറിന്റെ ഉയർന്ന വേരിയന്റുകളിൽ മാത്രമായിരിക്കും ഈ വലിയ 1.0 ലിറ്റർ ഡ്യുവൽ ജെറ്റ് K10C പെട്രോൾ യൂണിറ്റ് ലഭ്യമാവുക എന്നതും ശ്രദ്ധേയമായിരിക്കും.
MOST READ: കിയ EV6 ഇവിയേക്കാൾ വില കുറവോ? അങ്ങനെയെങ്കിൽ Hyundai Ioniq 5 ഇലക്‌ട്രിക് എസ്‌യുവി ഹിറ്റാണ്

ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ റെനോ ക്വിഡിന്റെ 1.0 ലിറ്റർ പതിപ്പുമായി മല്ലിടാൻ ഇതോടെ ആൾട്ടോ പ്രാപ്‌തമാവുകയും ചെയ്യും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാരുതി സുസുക്കി എസ്-പ്രെസോയിൽ കാണുന്ന അതേ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണിതെന്നതും ശ്രദ്ധേയമാണ്.

നിലവിലുണ്ടായിരുന്ന ആൾട്ടോയിൽ ലഭ്യമായിരുന്ന 48 bhp പവറും 69 Nm torque ഉം വികസിപ്പിക്കുന്ന അതേ 796 സിസി പെട്രോൾ എഞ്ചിൻ വാഹനത്തിൽ തുടർന്നും കമ്പനി വാഗ്‌ദാനം ചെയ്യും. എന്നാൽ ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റുകളിലായിരിക്കും ഇതെന്നു മാത്രം. തെരഞ്ഞെടുത്ത വേരിയന്റുകളിൽ കൂടുതൽ ഇന്ധനക്ഷമതയുള്ളതും വിലകുറഞ്ഞതുമായ സിഎൻജി എഞ്ചിൻ ഓപ്ഷനും മാരുതി സുസുക്കി അണിനിരത്തും.
MOST READ: കാത്തിരിപ്പ് അവസാനിച്ചു; C3 ക്രോസ്ഓവറിന്റെ വില പ്രഖ്യാപിച്ച് സിട്രൺ; വില 5.70 ലക്ഷം മുതൽ

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച ഇന്ധന സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി മാരുതി ആൾട്ടോയ്‌ക്കൊപ്പം സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുമെന്നാണ് വിലയിരുത്തൽ. കാർ പൂർണമായി നിശ്ചലാവസ്ഥയിലാവുമ്പോൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യ എഞ്ചിൻ കട്ട് ചെയ്യുകയും എഞ്ചിൻ പ്രവർത്തിക്കാത്തപ്പോൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എസി ഫാൻ തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങളെ പവർ ചെയ്യാൻ അധിക ബാറ്ററി ഉപയോഗിക്കുകയും ചെയ്യുന്നു.

മൊത്തത്തിലുള്ള ഇന്ധനക്ഷമത ഗണ്യമായി വർധിപ്പിക്കുന്നതിന് ഇത് സഹായകരമാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നിരുന്നാലും ഉപയോക്താക്കൾക്ക് ആവശ്യമുള്ളപ്പോൾ ഈ സാങ്കേതികവിദ്യ സ്വിച്ച് ഓഫ് ചെയ്യാനുള്ള ഒരു ഓപ്ഷൻ കൂടി മാരുതി സുസുക്കി അധികമായി നൽകുമെന്ന കാര്യവും സ്വീകാര്യമാണ്.

ഇന്ത്യയിലെ മാരുതിയിൽ നിന്നുള്ള ഈ പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്കിനെക്കുറിച്ച് നിരവധി വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതും. കൂടാതെ മോഡലിന്റെ സ്പൈ ചിത്രങ്ങളും കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ വൈറലായിരുന്നു. പുതിയ എക്സ്റ്റീരിയർ ഡിസൈൻ, അപ്ഡേറ്റ് ചെയ്ത ക്യാബിൻ, പുതിയ ഫീച്ചറുകൾ, കൂടുതൽ വിശാലവും സൗകര്യപ്രദവുമായ ക്യാബിൻ എന്നിവയാണ് പുത്തൻ മാരുതി ആൾട്ടോയിലുണ്ടാവുന്ന മറ്റ് പരിഷ്ക്കാരങ്ങൾ.

പുതിയ ഫീച്ചറുകളിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് ഒആർവിഎം, പവർ വിൻഡോകൾ തുടങ്ങിയവയും കുഞ്ഞൻ കാറിലുണ്ടാവുമെന്നാണ് സൂചന. ഇനി കാഴ്ച്ചയിലേക്ക് നോക്കിയാൽ വലിയ സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകൾ, റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ആൻഡ് റിയർ ബമ്പർ, പുതിയ ഫോഗ് ലാമ്പ് ഹൗസുകൾ, പുതുക്കിയ ടെയിൽലൈറ്റുകൾ എന്നിവയെല്ലാം കുഞ്ഞൻ കാറിന്റെ പ്രത്യേകതകളാവും.

പുത്തൻ മാരുതി സുസുക്കി ആൾട്ടോ ശരിക്കും ഒരു ബോക്‌സി ഡിസൈണ ശൈലിയായിരിക്കും സ്വീകരിക്കുക. പരന്ന റൂഫ്‌ലൈനും വീതിയേറിയ ഫ്രണ്ട്, റിയർ ഫെൻഡറുകൾ എന്നിവയുമായാണ് ഈ നേട്ടം ബ്രാൻഡ് കൈവരിക്കുക. 2022 മാരുതി ആൾട്ടോയെ സുസുക്കിയുടെ പുതിയ വലുതും ഭാരം കുറഞ്ഞതുമായ ഏറ്റവും തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും കമ്പനി നിർമിക്കുക.

നിലവിൽ 2012 മുതൽ രണ്ടാം തലമുറ ആവർത്തനത്തിൽ പുറത്തിറങ്ങുന്ന ആൾട്ടോയ്ക്ക് ശക്തമായ പ്രതിമാസ വിൽപ്പനയാണുള്ളത്. ഒതുക്കമുള്ള വലിപ്പവും താങ്ങാനാവുന്ന ചെറിയ വിലയും സിറ്റി ഡ്രൈവിംഗിലെ മികവുമാണ് ആൾട്ടോയെ ഇത്രയും ഹിറ്റാക്കിയതെന്നും പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായും ഈ ഇത്തിരി കുഞ്ഞൻ മാറിയിരുന്നു.


Click it and Unblock the Notifications








