ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യൻ വിപണിയിൽ മൊത്തം വിൽപ്പന സംഖ്യയുടെ കാര്യത്തിൽ സമീപ മാസങ്ങളിൽ മികച്ച പുരോഗതി കൈവരിച്ചു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

ഇപ്പോൾ രാജ്യത്ത് മൂന്ന് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ജാപ്പനീസ് കാർ നിർമ്മാതാക്കൾ, ടൊയോട്ട ഫോർച്യൂണറിന്റെ അടുത്ത തലമുറയിലും പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു, ഈ അപ്പ്ഡേറ്റ് ചെയ്ത മോഡൽ അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തും.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

ഇത് വെറും സാമ്പിൾ മാത്രമാണെന്നേ, ഫോർച്യൂണറിന് പിന്നാലെ ബ്രാൻഡ് നിലവിൽ പുതിയ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ്, അർബൻ ക്രൂയിസർ ഹൈറൈഡർ, ഓൾ ന്യൂ അർബൻ ക്രൂയിസർ എന്നിവയും വരും മാസങ്ങളിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. വരാനിരിക്കുന്ന ഈ ടൊയോട്ട കാറുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിശദാംശങ്ങളാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

1. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

അർബൻ ക്രൂയിസർ ഹൈറൈഡർ അടുത്തിടെ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചു, മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവിയായിരിക്കും ഇത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്‌സ്, എംജി ഹെക്ടർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് തുടങ്ങിയ മറ്റ് കാറുകളും ഇതേ വിഭാഗത്തിൽ മത്സരിക്കുന്നു.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് ഹൈറൈഡറിനെ ജാപ്പനീസ് ഭീമൻ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് യൂണിറ്റാണ്, രണ്ടാമത്തേത് 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

ശക്തമായ റോഡ് സാന്നിധ്യം നൽകാൻ സഹായിക്കുന്ന അങ്ങേയറ്റം അഗ്രസ്സീവായ രൂപകൽപ്പനയും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഓഗസ്റ്റ് മാസം രണ്ടാം പകുതിയിൽ ബ്രാൻഡ് ഈ അഞ്ച് സീറ്റർ മോഡൽ പുറത്തിറക്കും.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

2. ഓൾ-ന്യൂ ടൊയോട്ട അർബൻ ക്രൂയിസർ

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV300 എന്നിവയും അതിലേറെയും എതിരാളികളോട് ഏറ്റുമുട്ടുന്ന പുതിയ അർബൻ ക്രൂയിസറിന്റെ ഇന്ത്യയിലെ ലോഞ്ചിംഗിന് ശേഷം ഇന്ത്യയിൽ ഹൈറൈഡറിന്റെ ലോഞ്ച് നടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾക്ക് പുറമേ, പുതിയ അർബൻ ക്രൂയിസർ പുതിയ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ്, പുതുക്കിയ ക്യാബിൻ, പുതിയ 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ എന്നിവയും വാഗ്ദാനം ചെയ്യും. അതോടൊപ്പം പുതിയ തലമുറ ബ്രെസയിൽ കണ്ടതിന് സമാനമായ ഒരു ഇലക്ട്രിക് സൺറൂഫും ലഭിച്ചേക്കാം.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

3. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ്

പുതിയ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് 2022 അവസാനത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നും നിലവിലുള്ള ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽപ്പനയ്ക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒരു പുതിയ 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും ഒരു പുതിയ TNGA-C പ്ലാറ്റ്‌ഫോമും ഉൾപ്പെടുന്നു. എന്നിരുന്നാലും, പുതിയ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ബ്രാൻഡ് ഇതുവരെ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

വരാനിരിക്കുന്ന മൂന്ന് മോഡലുകളേയും കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങൾ:

നിലവിൽ ഇന്ത്യൻ വിപണിയിൽ വലിയൊരു മോഡൽ നിരയും ഓപ്ഷനുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നില്ല എന്ന് നമുക്ക് ഏവർക്കും അറിയാം, അതിനാൽ തന്നെ വരാനിരിക്കുന്ന പുത്തൻ മോഡലുകൾ ഉപഭോക്താക്കൾക്ക് വിവിധ സെഗ്മെന്റുകളിൽ കൂടുതൽ ചോയിസുകൾ ഓഫർ ചെയ്യും. ഇത് ബ്രാൻഡിന് തങ്ങളുടെ വിൽപ്പന കണക്കുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിപണി വിഹിതം ഉയർത്താനും ഗണ്യമായി സഹായിക്കും എന്ന് നിസംശയം പറയാം.

ഇനിയൊരു മാമാങ്കം! ഇന്ത്യൻ മാസ് മാർക്കറ്റ് സെഗ്മെന്റിൽ അങ്കം കുറിയ്ക്കാൻ മൂന്ന് പുത്തൻ ചേകവന്മാരുമായി Toyota

പുതുതലമുറ ഗ്ലാൻസയ്ക്കും ഇന്നോ ക്രിസ്റ്റയ്ക്കുമൊപ്പം വരാനിരിക്കുന്ന ഹൈറൈഡർ, അർബൻ ക്രൂയിസർ, ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എന്നീ മോഡലുകൾ മാസ് മാർക്കറ്റ് സെഗ്മെന്റ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ടൊയോട്ടയ്ക്ക് സാധിക്കും.

More from DriveSpark

Article Published On: Tuesday, July 19, 2022, 21:21 [IST]
English summary
3 new upcoming toyota models to be launched in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X