കിയ EV6 ഇവിയേക്കാൾ വില കുറവോ? അങ്ങനെയെങ്കിൽ Hyundai Ioniq 5 ഇലക്‌ട്രിക് എസ്‌യുവി ഹിറ്റാണ്
രാജ്യത്തെ ചില ഹൈ-എൻഡ് ഇലക്ട്രിക് വാഹനങ്ങളുമായി മല്ലടിക്കാൻ ഹ്യുണ്ടായി ഉടൻ തന്നെ പുതുപുത്തൻ അയോണിക് 5 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കും. കിയ EV6 ഇവിയുടെ സ്വഭാവ സവിശേഷതകളുള്ള ഈ കൊറിയൻ കാറിനെ ഏറെ പ്രതിക്ഷയോടെയാണ് വാഹന പ്രേമികൾ കാത്തിരിക്കുന്നത്.

കാഴ്ച്ചയിൽ കിയ EV6 ഇവിയുമായി ഒരു സാമ്യവുമില്ലെങ്കിലും പവർട്രെയിൻ ഉൾപ്പെടെയുള്ള മറ്റ് നിർണായക ഘടകങ്ങളാണ് അയോണിക് 5 പങ്കിടുന്നത്. ശരിക്കും പറഞ്ഞാൽ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം സ്വന്തമാക്കിയ ഹ്യുണ്ടായി ഇലക്‌ട്രിക് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് EV6 രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നു പറയാം.

ഇന്ത്യയിൽ കിയ EV6 ഇലക്‌ട്രിക് ലക്ഷ്വറി ക്രോസ്ഓവറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 59.95 ലക്ഷം രൂപയിൽ നിന്നാണ്. എന്നാൽ ഇവിടെയാണ് അയോണിക് 5 വ്യത്യസ്‌തമാവുക. EV6 ഇവിയെക്കാൾ കുറഞ്ഞ വിലയിലാവും ഹ്യുണ്ടായി ഇഃഎസ്‌യുവി നമ്മുടെ നിരത്തുകളിലേക്ക് എത്തുകയെന്നാണ് ലഭിക്കുന്ന വിവരം.

എന്തെന്നാൽ കിയയിൽ നിന്ന് വ്യത്യസ്തമായി ചെലവ് നിയന്ത്രിക്കാൻ ഹ്യുണ്ടായി ഇന്ത്യയിൽ പുതിയ അയോണിക് 5 പ്രാദേശികമായി അസംബിൾ ചെയ്തേക്കാമെന്നത് തന്നെയാണ്. കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ (CKD കിറ്റായി) വഴി കാർ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ബ്രാൻഡിനെ ഉയർന്ന നികുതി ഒഴിവാക്കുന്നതിന് സഹായിക്കും.

അതുവഴി ഇലക്‌ട്രിക് എസ്‌യുവിയുടെ വിലയുടെ കാര്യത്തിൽ EV6 നെക്കാൾ വളരെ താഴെയായി സ്ഥാപിക്കാൻ ഇത് സഹായിക്കും. CKD, CBU റൂട്ട് വഴി വരുമ്പോള്‍ വിലയില്‍ ഇത്തരത്തില്‍ വ്യത്യാസം വരുന്നതിന്റെ പ്രധാന കാരണം മുഴുവന്‍ ഇറക്കുമതികള്‍ക്കും സാധാരണ ICE കാറുകള്‍ക്ക് സമാനമായ കസ്റ്റം തീരുവ ഈടാക്കുന്നുവെന്നതിനാലാണ്.
MOST READ: പുത്തൻ എഞ്ചിനും കൂടുതൽ മൈലേജും, കൂട്ടിന് ഇമ്മിണി ഫീച്ചറുകളും; 2022 മോഡൽ S-Presso വിപണിയിൽ

അതേസമയം CKD റൂട്ട് വഴിയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി മാത്രമേ ലഭിക്കൂ. ഈ ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്ഷോറൂം വിലകൾ ഇനിയും കുറയ്ക്കുന്നതിന് ബേസ്-സ്പെക്ക് പവർട്രെയിനിനൊപ്പം അയോണിക് 5 ഇലക്‌ട്രിക്കിനെ ഹ്യുണ്ടായി വാഗ്ദാനം ചെയ്യപ്പെടുമെന്നും സൂചനയുണ്ട്.

അയോണിക് 5 ഇവിയുടെ ഈ ആവർത്തനത്തിൽ 58 kWh ബാറ്ററി പായ്ക്ക് ആവും പ്രവർത്തിക്കുക. ഇതിന് 169 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പാക്കാനും കഴിഞ്ഞേക്കും. ആഗോള വിപണികളിൽ അയോണിക് 5 ഒരു വലിയ 77.4 kWH ബാറ്ററി പായ്ക്കിലും ലഭ്യമാണ്.

ഒറ്റ ചാർജിൽ 350 കിലോമീറ്ററിലധികം റേഞ്ചായിരിക്കും ഇന്ത്യയിൽ എത്തുമ്പോൾ ഇലക്ട്രിക് എസ്‌യുവിക്ക് അവകാശപ്പെടാനുണ്ടാവുക. ഹ്യുണ്ടായി അയോണിക് 5, എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കൊറിയൻ ബ്രാൻഡിന്റെ ഇ-ജിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യയിൽ പരിമിതമായ യൂണിറ്റുകളിൽ മാത്രമാകും ഇലക്‌ട്രിക് കാർ ആദ്യം അവതരിപ്പിക്കുകയെന്നാണ് സൂചന. അതേസമയം വ്യത്യസ്തവും അതുല്യവുമായ റോഡ് സാന്നിധ്യം നൽകുന്ന വൃത്തിയുള്ള ഡിസൈൻ ഭാഷയാണ് ഇത് അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
MOST READ: ഉടമയിൽ നിന്നും നേരിട്ടോ, അതോ ഡീലറിൽ നിന്നോ? സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഏതാവും ഉചിതം?

അതായത് ആദ്യ കാഴ്ച്ചയിൽ ഒരു റെട്രോ സ്റ്റൈൽ വാഹനമെന്ന് തോന്നുമെങ്കിലും ആധുനിക ഘടകങ്ങളെല്ലാം കോർത്തിണക്കിയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അയോണിക് 5 മോഡലിനെ ഒരുക്കിയിരിക്കുന്നത്. കൂടാതെ യുണീക് റെട്രോ ഘടകങ്ങളുമായി ഹ്യുണ്ടായി പോണി കൂപ്പെ കണ്‍സെപ്റ്റിൽ നിന്നും ധാരാളം സമാനതകൾ വാഹനം കടമെടുത്തിട്ടുണ്ട്.

2028 ഓടെ ഇന്ത്യയിൽ ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതി ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ശ്രേണി വിപുലീകരിക്കാൻ തുടങ്ങുന്നതിന്റെ ഭാഗമായാണ് അയോണിക് 5 കടന്നു വരുന്നത്. ഇലക്‌ട്രിക് എസ്‌യുവിക്ക് 50 ലക്ഷം രൂപയിൽ താഴെ വില നൽകാനാണ് ബ്രാൻഡ് പദ്ധതിയിടുന്നതെന്നും കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

കിയ EV6 ഇവിയേക്കാൾ മികച്ച മൂല്യം വാഗ്ദാനം ചെയ്ത് കൂടുതൽ വാങ്ങുന്നവരെ ആകർഷിക്കാൻ ഇത് ഹ്യുണ്ടായിയെ പ്രാപ്‌തമാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി രാജ്യത്തെ ഇലക്ട്രിക് വിപ്ലവത്തിൽ പങ്കാളിയാവാൻ ഒരുങ്ങുമ്പോൾ വാഹന ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications








