യൂസ്‌ഡ് സിഎൻജി കാറുകളോ? മികച്ച 5 മോഡലുകളെ പരിചയപ്പെടാം
കുതിച്ചുയരുന്ന ഇന്ധനവില വിപണിയിൽ സിഎൻജി കാറുകളുടെ ആവശ്യം ഉയർത്തുകയാണ് ചെയ്‌തത്. മാരുതി സുസുക്കി നേരത്തെ തയാറെടുത്ത് വിപുലീകരിച്ച സെഗ്മെന്റിലേക്ക് രാജ്യത്തെ മറ്റ് വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും ടാറ്റയും വരെ സിഎൻജി കാറുകളെ വിപണിയിൽ എത്തിച്ചു.

നിലവിൽ ബജറ്റ് സെഗ്മെന്റിലാണ് സിഎൻജി കാറുകൾ പൊതുവേ കാണാറുള്ളതെങ്കിലും കിയ പോലുള്ള ബ്രാൻഡുകൾ തങ്ങളുടെ ശ്രേണിയിലേക്ക് നാച്ചുറൽ ഗ്യാസ് വേരിയന്റുകളെ പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ട്. നിങ്ങൾ ഒരു സിഎൻജി കാറിനായി തിരയുകയും വലിയ തുകകൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും യൂസ്ഡ് കാർ വിപണിയിൽ ചില മികച്ച ബദലുകൾ തേടാവുന്നതാണ്.

അതെ സെക്കൻഡ് ഹാൻഡ് സിഎൻജി കാറുകൾ വാങ്ങുന്നതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2000 കാലഘട്ടത്തിൽ വന്നിരുന്ന മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ പലതും ഇന്ന് യൂസ്‌ഡ് കാർ വിപണിയിൽ ലഭ്യമാണ്. അത്തരം മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

മാരുതി സുസുക്കി വാഗൺആർ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സിഎൻജി കാറുകളിലൊന്നാണ് മാരുതി സുസുക്കി വാഗൺആർ. സെക്കൻഡ് ഹാൻഡ് വിപണിയിൽ എളുപ്പത്തിൽ കണ്ടെത്താനാവുന്ന നാച്ചുറൽ ഗ്യാസ് ഹാച്ച്ബാക്ക് ഒരു കിലോഗ്രാമിന് 34.05 കിലോമീറ്റർ മൈലേജ് വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായി എത്തുമ്പോൾ മെയിന്റനെൻസ് കുറവും സ്പെയർ പാർട്സുകളുടെ ലഭ്യതയും തുടങ്ങിയ ചില കാര്യങ്ങളും മാരുതി സുസുക്കി വാഗൺആറിന് എടുത്തു പറയാനാവുന്ന കാരണമാണ്.

അംഗീകൃത സർവീസ് സെന്ററുകളിൽ നിന്നും ധാരാളം പിന്തുണയും ലഭിക്കുന്നതിനാൽ ഉടമസ്ഥാവകാശം വളരെ എളുപ്പമാണ്. മികച്ച സർവീസ് റെക്കോർഡിനൊപ്പമുള്ള വാഗൺആർ സിഎൻജി കാർ ലഭിച്ചാൽ കണ്ണുംപൂട്ടി വാങ്ങിക്കോ.

ഹ്യുണ്ടായി ഗ്രാൻഡ് i10
പരിഗണിക്കപ്പെടേണ്ട ഫാമിലി സിഎൻജി കാറിന്റെ മറ്റൊരു നല്ല ഉദാഹരണമാണ് ഹ്യൂണ്ടായി ഗ്രാൻഡ് i10. വാഗൺആറിനേക്കാൾ കൂടുതൽ ഫീച്ചറുകളും സൗകര്യങ്ങളും വാഗ്‌ദാനം ചെയ്യുന്ന കാറിന്റെ 1.2 ലിറ്റർ കാപ്പ എഞ്ചിൻ നഗരത്തിലും ഹൈവേയിലും ഒരേ പോലെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
MOST READ: നെക്സോൺ ഇവിയുടെ ബാറ്ററി മാറാൻ ചെലവായത് 7 ലക്ഷം രൂപ, സൗജന്യമായി മാറ്റി നൽകി ടാറ്റ

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റോടുകൂടിയ ഹ്യുണ്ടായി ഗ്രാൻഡ് i10 മോഡലിന് 18.9 കിലോമീറ്റർ മൈലേജാണ് നൽകാൻ കഴിയുക. നന്നായി മെയിന്റനൈൻ ചെയ്‌ത് പോവുകയാണെങ്കിൽ പ്രശ്‌നരഹിതമായ ഉടമസ്ഥാവകാശം നൽകാനും ഈ മോഡലിനാവുമെന്നതാണ് പ്രത്യേകത. ഒരു സെക്കൻഡ് ഹാൻഡ് സിഎൻജി വേരിയന്റ് കണ്ടെത്തിയാൽ പിൻവശത്തെ സസ്പെൻഷൻ കണ്ടീഷനും സർവീസി ഹിസ്റ്ററിയും പ്രത്യേകം ശ്രദ്ധിക്കേണമെന്ന് മാത്രം.

ഹ്യുണ്ടായി എക്‌സെന്റ്
ഹ്യുണ്ടായി ഗ്രാൻഡ് i10 കാറിന്റെ സെഡാൻ വകഭേദമാണ് എക്‌സെന്റ്. ഇതും ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റോടെയാണ് വിപണിയിൽ എത്തിയിരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ അതേ ഡിറ്റ്യൂൺഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിനും കരുത്തേകുന്നത്. 25 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനും മോഡലിനാവും.
MOST READ: Nexon EV പ്രൈം അവതരിപ്പിച്ച് Tata; മാറ്റങ്ങളും നവീകരണങ്ങളും ഇങ്ങനെ

ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് സിഎൻജി വേരിയന്റുകളിൽ അൽപം കൂടി സ്പേസ് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ മോഡൽ കൂടുയാണ് ഹ്യുണ്ടായി എക്‌സെന്റ് സിഎൻജി. ഇതിലും ആധുനികമായ സെഡാനാണ് നോക്കുന്നതെങ്കിൽ കാറിന്റെ പുതുതലമുറ മോഡലായ ഓറയെയും പരിഗണിക്കാം.

മാരുതി സുസുക്കി എർട്ടിഗ
ഒരു മൾട്ടി-സീറ്റർ എന്ന നിലയിൽ ഒന്നാം തലമുറ മാരുതി സുസുക്കി എർട്ടിഗ വളരെ പ്രായോഗികമായ ഒരു ഓപ്ഷനാണ്. കൂടാതെ സിഎൻജി കിറ്റിൽ 24.59 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയുന്നതും വലിയൊരു കാര്യമാണ്. ഈ ഉയർന്ന മൈലേജോടെ വാഹനത്തിന്റെ പ്രവർത്തനച്ചെലവ് വലിയ മാർജിനിൽ കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനുള്ള ഒരു മൾട്ടി സീറ്റർ കാറാണ് തിരയുന്നതെങ്കിൽ ഒട്ടും ആശങ്കയില്ലാതെ വാങ്ങാൻ കഴിയുന്ന കാറാണ് ആദ്യതലമുറയിലുള്ള എർട്ടിഗ. മറ്റ് തകരാറുകളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്താനായി സർവീസ് ഹിസ്റ്ററിയുള്ള ഒരു മോഡൽ തന്നെ കണ്ടെത്തുന്നതാണ് ഉചിതം.

ഹ്യുണ്ടായി സാൻട്രോ
പുതിയ ഹ്യുണ്ടായ് സാൻട്രോ ഒരു സിറ്റി കാർ എന്ന നിലയിൽ വളരെ പ്രായോഗികമാണെന്ന് പറയാതിരിക്കാനാവില്ല. പുതിയ തലമുറ സാൻട്രോയ്ക്ക് അതിന്റെ മുൻഗാമികൾ സൃഷ്ടിച്ച അതേ സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിരവധി കാരണങ്ങളാൽ മോഡൽ ഒരു മികച്ച തെരഞ്ഞെടുപ്പു തന്നെയായിരിക്കും.

30.48 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യാും ഫാക്‌ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനുള്ള ഹ്യുണ്ടായി സാൻട്രോയ്ക്ക് സാധിക്കും. അടുത്തടെ വാഹനത്തിന്റെ നിർമാണം അവസാനിപ്പിച്ച ഹ്യുണ്ടായി വിറ്റുപോവാത്ത സാൻട്രോയുടെ സ്റ്റോക്കുണ്ടെങ്കിൽ വലിയ വിലക്കിഴിവിൽ ഒരെണ്ണെം വാങ്ങിയാലും കാര്യമായ നഷ്‌ടമൊന്നുമില്ലെന്നു വേണം പറയാൻ.


Click it and Unblock the Notifications








