ജയലളിതയുടെ ഒന്നേകാൽ കോടിയുടെ കാർ

Written By:

കോണ്‍ഗ്രസ്സിതരം ബീജേപ്പീയിതരം എന്നെല്ലാം പറയുമെങ്കിലും മൂന്നാം മുന്നണിയുടെ അടിസ്ഥാനതത്വം ഇതൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രധാനമന്ത്രിസ്ഥാനം മോഹിക്കുന്ന ഒരുകൂട്ടം പ്രാദേശികനേതാക്കളാണ് മൂന്നാം മുന്നണി എന്ന പ്രതിഭാസത്തെ തെരഞ്ഞെടുപ്പുകാലത്ത് സൃഷ്ടിക്കുന്നത്. ഇത്തവണത്തെ മൂന്നാം മുന്നണിയുടെ നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് ജയലളിതയും മമതയും കൂടി രൂപപ്പെടുത്തിയ ഫെഡറല്‍ മുന്നണിയാണ്.

ദേശീയരാഷ്ട്രീയത്തില്‍ ജയലളിത വീണ്ടും ചര്‍ച്ചയാവുന്ന ഈ ഘട്ടത്തില്‍ അവരെക്കുറിച്ച് ചില സംഗതികള്‍ നമ്മളറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവര്‍ക്ക് ടൊയോട്ടയുമായുള്ള ദീര്‍ഘകാലസഖ്യം. ഇതെക്കുറിച്ച് ധാരാളമിടങ്ങളില്‍ നിങ്ങള്‍ വായിച്ചിരിക്കില്ല എന്നുറപ്പുണ്ട്. ചുവടെ വിശദമായി....

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍
  

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

ക്ലാസിക് എന്ന വിളിപ്പേരിന് എന്തുകൊണ്ടും യോഗ്യതയുണ്ട് ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവിക്ക്. ജീപ്പ് എസ്‌യുവികള്‍ക്ക് സമാനമായ ഒരു വാഹനം യുദ്ധാവശ്യങ്ങള്‍ക്കായി നിര്‍മിക്കുവാന്‍ ടൊയോട്ടയോട് ജപ്പാന്‍ റോയല്‍ ആര്‍മി ആവശ്യപ്പെടുകയായിരുന്നു. ഇതിനോടുള്ള ടൊയോട്ടയുടെ പ്രതികരണത്തെയാണ് നമ്മളിന്ന് ലാന്‍ഡ് ക്രൂയിസര്‍ എന്നു വിളിച്ചുപോരുന്നത്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍
  

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍

പ്രതിസന്ധികളേറെ തരണം ചെയ്താണ് ജയലളിത വളര്‍ന്നത്. യുദ്ധമുഖങ്ങളില്‍ വീര്യം കാട്ടിയ ലാന്‍ഡ് ക്രൂയിസര്‍ പോലുള്ള വാഹനങ്ങളോട് ജയലളിത കാണിക്കുന്ന താല്‍പര്യത്തെ സ്വാഭാവികമെന്നേ പറയാവൂ. ഇന്ത്യയില്‍ ഈ വാഹനത്തിന് വില 1.18 കോടി രൂപയാണ്. ഇത് എക്‌സ്‌ഷോറൂം നിരക്കാണ്.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ
  

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

ജയലളിതയുടെ പക്കലുള്ള മറ്റൊരു ടൊയോട്ട എസ്‌യുവിയാണ് പ്രാഡോ.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്‍ജിന്‍
  

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്‍ജിന്‍

2982 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് പ്രാഡോയിലുള്ളത്. 171 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു പ്രാഡോയുടെ എന്‍ജിന്‍.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ട്രാന്‍സ്മിഷന്‍
  

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ട്രാന്‍സ്മിഷന്‍

5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്തിനെ ഒള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലേക്ക് എത്തിക്കുന്നത്.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ നിറം
  

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ നിറം

അഞ്ച് നിറങ്ങളില്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വിപണിയില്‍ ലഭിക്കും. ഇവയില്‍ വൈറ്റ് പേള്‍ നിറത്തിലുള്ള പ്രാഡോയാണ് ജയലളിതയുടെ പക്കലുള്ളത്.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ മൈലേജ്
  

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ മൈലേജ്

ടെസ്റ്റ് കണ്ടീഷനില്‍ ലിറ്ററിന് 11.13 ലിറ്റര്‍ മൈലേജ് ലഭിക്കും പ്രാഡോയില്‍.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വില
  

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വില

ജയലളിതയുടെ പക്കലുള്ള പ്രാഡോയ്ക്ക് എക്‌സ്‌ഷോറൂം വില 84.58 ലക്ഷമാണ്.

English summary
Tamil Nadu chief-minister Jayalalitha has bought a Toyota Land Cruiser.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark