ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക പാലം ചൈനയിൽ നിർമാണം പൂർത്തിയാക്കുന്നു
നിഷേധിക്കാനാവാത്ത സത്യമാണ് മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ ഗുണഫലങ്ങളും ഊറ്റിയെടുത്ത് ചൈന വളരുകയാണ് എന്നത്. സാങ്കേതിക മേഖലയിലും ടൂറിസത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വെച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങൾ വിജയം കാണുന്നുണ്ട്. ടൂറിസ്റ്റുകളെ തങ്ങളുടെ നാട്ടിലേക്കാകർഷിക്കാൻ പ്രകൃത്യാ തന്നെ ശേഷിയുണ്ട് ഈ നാടിന്. പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യത്തെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയാണ് ചൈന.
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ഹൗസ് നിർമിക്കാനുള്ള ചൈനയുടെ പരിപാടി ടൂറിസത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ഇവിടെ ഈ പാലത്തിന്റെ നിർമാണപരിപാടിയെക്കുറിച്ച് കൂടുതലറിയാം.

ചൈനയിലെ സാങ്ജിയാജി നാഷണൽ പാർക്കിലാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് പാലത്തിന്റെ നിർമാണം നടക്കുക. പൂർണമായും സുതാര്യമായിരിക്കും ഈ പാലം.

രണ്ട് മലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെയുള്ള യാത്ര ഏതൊരാളെയും ത്രസിപ്പിക്കും. ടൂറിസ്റ്റുകളുടെ കുത്തിയൊഴുക്കു തന്നെ ഇതുവഴി സംഭവിക്കും എന്നാണ് പ്രതിക്ഷിക്കുന്നത്.

ഇസ്രായേലുകാരനായ ഒരു വാസ്തുശിൽപിയാണ് ഗ്ലാസ് പാലത്തിന്റെ ഡിസൈനർ. ഹയിം ദോതാൻ എന്നു പേര്. ഈ വർഷം തന്നെ പാലത്തിന്റെ പണിപൂർത്തിയാകുമെന്നും ടൂറിസ്റ്റുകൾക്ക് തുറന്നുകൊടുക്കുമെന്നുമാണ് കേൾക്കുന്നത്.

ആകെ 1,410 അടി നീളമാണ് ഗ്ലാസ് പാലത്തിനുള്ളത്. നിലത്തുനിന്ന് 984 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുക.

ഉയരത്തിന്റെ കാര്യത്തിലും ഈ പാലം തന്നെയായിരിക്കും മുമ്പിൽ എന്നാണറിയുന്നത്.

ഗ്ലാസ് പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബറിൽ നടക്കുമെന്നാണ് അറിയുന്നത്.ഈ മാസം (ജൂലൈ) തന്നെ പണികൾ ഏതാണ്ട് പൂർത്തിയാകും. തുടർന്ന മോടി കൂട്ടുന്ന പണികളാണ് നടക്കുക.

ടൂറിസം ആവശ്യത്തിനു മാത്രമല്ല ഈ പാലം ഉപകരിക്കുക. ഫാഷൻ ഷോകൾക്ക് റൺവേയായും പാലത്തെ ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ കണക്കു കൂട്ടുന്നുണ്ട്. ഇത് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള ഒരു വഴിയാണ്.

800 ആളുകളെ വരെ ഒരേസമയം താങ്ങാൻ ഈ പാലത്തിനു ശേഷിയുണ്ടായിരിക്കും. ലോകാത്ഭുതങ്ങളിലൊന്നായി ഈ പാലം മാറുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

2012ൽ ചൈനയിൽ നടന്ന സെൻട്രൽ ചൈന എക്സ്പോയിൽ അവതരിപ്പിക്കപെട്ട ഒരു ഡിസൈൻ മോഡലാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ചൈനയുടെ ടൂറിസം ഇൻവെസ്റ്റ് മെന്റ് കോർപറേഷന്റെ ഫണ്ടിങ്ങിലാണ് പണികൾ നടക്കുന്നത്.

കൂടുതൽ
ഭൂമികുലുക്കത്തില്‍ ഹൈവേ ഇടിഞ്ഞിറങ്ങി
വാഗത്തോര്‍ മണല്‍ത്തരികള്‍ കോരിത്തരിച്ചപ്പോള്‍


Click it and Unblock the Notifications








