ഇന്ത്യ ബൈക്ക് വീക്കിന്റെ തുടക്കം എരമ്പി!

Posted By:

രാജ്യത്തെ ഏക ബൈക്ക് ഫെസ്റ്റിവെലായ ഇന്ത്യ ബൈക്ക് വീക്കിന് ഗോവയിലെ വാഗത്തോറില്‍ തുടക്കമായി. ബൈക്ക് വീക്കിന്റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കുവാന്‍ ഡ്രൈവ്‌സ്പാര്‍ക്കിന്റെ ജോബോ കുരുവിള അച്ചായന്‍, ഗണേഷ് ആചാര്‍ജി എന്നിവര്‍ രണ്ടുദിവസം മുമ്പുതന്നെ ഗോവയിലെത്തി തമ്പടിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രങ്ങളും വാര്‍ത്തകളും വന്നുതുടങ്ങിയിരിക്കുന്നു.

ഈ വര്‍ഷത്തില്‍ ബൈക്ക് വീക്കില്‍ പതിനായിരത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 6500 ആയിരുന്നു. പ്രഫഷണലും അമേച്വറുമായ നിരവധി റൈഡര്‍മാരും ബൈക്കിംഗ് പ്രണയികളുമെല്ലാം പങ്കെടുക്കുന്ന ഇന്ത്യ ബൈക്ക് വീക്കിന്റെ ആദ്യചിത്രങ്ങള്‍ കാണുക.

To Follow DriveSpark On Facebook, Click The Like Button
വാഗത്തോറിലേക്ക്
  

വാഗത്തോറിലേക്ക്

ആയിരങ്ങള്‍ ഇതിനകം തന്നെ വാഗത്തോര്‍ ബീച്ചിലെത്തി കള്ളുകുടി, ബൈക്കോടിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ തുങ്ങിയതായാണ് അറിയാന്‍ കഴിയുന്നത്.

വണ്ടിപ്രാന്തന്മാരുടെ ദേശീയ സമ്മേളനം
  

വണ്ടിപ്രാന്തന്മാരുടെ ദേശീയ സമ്മേളനം

പ്രഫഷണല്‍ ബൈക്ക് പ്രാന്തന്മാരുടെ ഒരു കേന്ദ്രമായി വാഗത്തോര്‍ ബീച്ച് ഇനി മാറും.

നാടനും വിദേശിയും വാറ്റും
  

നാടനും വിദേശിയും വാറ്റും

നാടനും വിദേശിയും വാറ്റുമടക്കം എല്ലാത്തരം ബൈക്കുകളും ഈ മേളയിലെത്തിച്ചേരും.

മോഡിഫൈഡ് ബൈക്കുകൾ
  

മോഡിഫൈഡ് ബൈക്കുകൾ

മോഡിഫൈഡ് ബൈക്കുകളുടെ ഒരു പടതന്നെ സ്ഥലത്തുവന്ന് തമ്പടിച്ചിട്ടുണ്ട്.

തീര്‍ത്ഥാടനകേന്ദ്രം
  

തീര്‍ത്ഥാടനകേന്ദ്രം

അടുത്ത ദിവസങ്ങളില്‍ ഇവിടം ഒരു ഇന്ത്യന്‍ ബൈക്കര്‍മാരുടെ പുണ്യം പെറുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറും. എല്ലാ തീർത്ഥാടകരും ഗോവയുടെ പ്രസാദമായ ഫെന്നി അടിച്ച്, ബൈക്കോടിച്ച് ഒരു പരുവമാകും.

പാട്ട്, കൂത്ത് ഡാന്‍സ്
  

പാട്ട്, കൂത്ത് ഡാന്‍സ്

വെറുതെ ബൈക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതുകൂടാതെ പാട്ട്, കൂത്ത് ഡാന്‍സ് എന്നുതുടങ്ങി എല്ലാ കുണ്ടാമണ്ടികളും വാഗത്തോര്‍ ബീച്ചില്‍ എരമ്പും.

ആകർഷണം
  

ആകർഷണം

മോഡിഫൈഡ് ബൈക്കുകള്‍ തന്നെയാണ് ബൈക്കര്‍മാരെ ഈ മേളയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

കാത്തിരിക്കുക
  

കാത്തിരിക്കുക

ഇതുകൂടാതെ മറ്റുപല സംഗതികളും ഈ മേളയിലുണ്ട്. വരുംദിവസങ്ങളില്‍ അതെല്ലാം ഡ്രൈവ്‌സ്പാര്‍ക്കില്‍ വന്നുകണ്ട് കോള്‍മയിര് കൊള്ളുവാന്‍ ക്ഷണിച്ചുകൊള്ളുന്നു.

English summary
2014 India Bike Week, India’s largest biker festival, started today in Vagator, Goa.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark