സമീറ റെഡ്ഢി വാര്‍ഡേഞ്ചി ബൂത്തില്‍ എത്തിയതെങ്ങനെ?

Posted By:

സമീറ റെഡ്ഢിക്ക് മോട്ടോര്‍സൈക്കിളുകളോടുള്ള താല്‍പര്യം എല്ലാവര്‍ക്കുമറിയില്ലായിരുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കസ്റ്റം ബൈക്ക് നിര്‍മാതാവായ വാര്‍ഡേഞ്ചിയുടെ ഉടമ അക്ഷയ് വാര്‍ഡെ പക്ഷെ ഇക്കാര്യം വളരെ കൃത്യമായി മനസ്സിലാക്കുകയും സമീറയെ ഈയടുത്ത് കെട്ടിക്കൊണ്ടു പോകുകയും ചെയ്തു.

പുതിയ സംഭവം, വാര്‍ഡേഞ്ചി മോട്ടോഴ്‌സിന്റെ ബൂത്തില്‍ ഒരു കസ്റ്റം ബൈക്ക് അവതരിപ്പിക്കപ്പെട്ടതും അവിടെ സമീറ റെഡ്ഢി വന്ന് സംഗതി കൊഴിപ്പിച്ചതുമാണ്. താഴെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാം.

അവതരണച്ചടങ്ങ്
  

അവതരണച്ചടങ്ങ്

ഒരു കസ്റ്റം സൂപ്പര്‍ബൈക്ക് അവതരിപ്പിക്കാനാണ് സമീറ റെഡ്ഢി ദില്ലി ഓട്ടോ എക്‌സ്‌പോയിലെത്തിയത്.

അക്ഷയ്
  

അക്ഷയ്

വാര്‍ഡേഞ്ചിയുടെ ഉടമകളിലൊരാളായ അക്ഷയ് വാര്‍ഡേയാണ് സമീറ റെഡ്ഢിയുടെ ഭര്‍ത്താവ്.

വിവാഹം
  

വിവാഹം

കഴിഞ്ഞ മാസം 21നാണ് സമീറ അക്ഷയ് വാര്‍ഡേയെ വിവാഹം കഴിച്ചത്.

മുബൈയില്‍
  

മുബൈയില്‍

മുംബൈയില്‍ നടന്ന വിവാഹച്ചടങ്ങ് അതിഗംഭീരമായിരുന്നു.

കസ്റ്റം ബൈക്ക് നിര്‍മാണം
  

കസ്റ്റം ബൈക്ക് നിര്‍മാണം

ഇന്ത്യയിലെ കസ്റ്റം ബൈക്ക് നിര്‍മാതാക്കളില്‍ ഏറ്റവും മുന്‍നിരയിലാണ് വാര്‍ഡേഞ്ചിയുടെ സ്ഥാനം.

താരം
  

താരം

നിരവധി സെലിബ്രിറ്റികള്‍ വാര്‍ഡേഞ്ചി കസ്റ്റമൈസ് ചെയ്ത ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ട്.

മോട്ടോ മോറിനി
  

മോട്ടോ മോറിനി

ഇറ്റാലിയന്‍ കമ്പനിയായ മോട്ടോ മോറിനിയുടെ രണ്ട് ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കാന്‍ വാര്‍ഡേഞ്ചി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

മോട്ടോ മോറിനി സ്‌കാമ്പ്‌ലര്‍
  

മോട്ടോ മോറിനി സ്‌കാമ്പ്‌ലര്‍

മോട്ടോ മോറിനിയുടെ സ്‌ക്രാമ്പ്‌ലര്‍ ബൈക്ക് വാര്‍ഡേഞ്ചി ഇറക്കുമതി ചെയ്യുന്നുണ്ട്.

കരുത്ത്
  

കരുത്ത്

1187 സിസി ശേഷിയുള്ള ഈ ബൈക്കിന്റെ എന്‍ജിന്‍ 118 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 105 എന്‍എം ചക്രവീര്യും ഈ എന്‍ജിന്‍ പകരും.

മോട്ടോമോറിനി ഗ്രാന്‍പാസ്സോ
  

മോട്ടോമോറിനി ഗ്രാന്‍പാസ്സോ

സ്‌ക്രാമ്പ്‌ലറില്‍ ഘടിപ്പിച്ച അതേ എന്‍ജിനാണ് ഈ വാഹനത്തിലുമുള്ളത്.

ലോഞ്ച്
  

ലോഞ്ച്

ഈ ബൈക്കുകള്‍ വാര്‍ഡേഞ്ചി എന്ന് വിപണിയിലിറക്കും എന്ന വിവരം അറിവായിട്ടില്ല.

സമീറ
  

സമീറ

മോട്ടോ മോറിനി ബൈക്കുകള്‍ ലോഞ്ച് ചെയ്യുന്നിടത്തും സമീറയുടെ സാന്നിധ്യമുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
Sameera Reddy at 2014 Auto Expo To Unveil Vardenchi Bike.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark