സുസൂക്കി ജിക്‌സര്‍: കൂടുതല്‍ വിവരങ്ങള്‍

കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ച സുസൂക്കി ജിക്‌സര്‍ മോട്ടോര്‍സൈക്കിളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സുസൂക്കിയുടെ ബ്രാന്‍ഡ് അംബാസ്സഡറായ സല്‍മാന്‍ ഖാനായിരുന്നു

യമഹ എഫ്‌സി, സിബി ട്രിഗര്‍, ബജാജ് പള്‍സര്‍ തുടങ്ങിയ ബൈക്കുകളോട് എതിരിടേണ്ട സുസൂക്കി ജിക്‌സറിന്റെ വിപണിപ്രവേശം വളരെ ആകാംക്ഷയോടെയാണ് ഓട്ടോ ഉലഹം നോക്കിക്കാണുന്നത്. ബൈക്കിന്റെ വിശദാംശങ്ങള്‍ താഴെ വായിക്കാം.

വില

വില

150 സിസി സെഗ്മെന്റിലെ മറ്റ് വാഹനങ്ങളെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും സുസൂക്കി ജിക്‌സര്‍ വിപണിയിലെത്തുക. വളറെ ആകര്‍ഷകമായ ഡിസൈന്‍ ശൈലി വാഹനത്തെ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നു തന്നെയാണ് കരുതേണ്ടത്.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു ജിക്‌സറില്‍. പിന്നില്‍ കനമേറിയ ട്യൂബ്ലെസ് ടയര്‍ ഘടിപ്പിച്ചിട്ടുണ്ട്.

സീറ്റിംഗ്

സീറ്റിംഗ്

ജിക്‌സറില്‍ സ്പ്ലിറ്റ് സീറ്റ് കൊടുത്തിരുന്നെങ്കില്‍ കുറെക്കൂടി മികച്ചതാകുമായിരുന്നു എന്നു തോന്നാം. ഈ തോന്നല്‍ പക്ഷേ, സുസൂക്കിക്കുണ്ടായിട്ടില്ല. വിലയില്‍ മത്സരക്ഷമ നിലനിര്‍ത്തേണ്ടതുണ്ടെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഇത് വലിയ പ്രശ്‌നമായി തോന്നില്ല.

എക്‌സോസ്റ്റ്

എക്‌സോസ്റ്റ്

ഡിസൈനില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന സംഗതികളിലൊന്ന് ബൈക്കിന്റെ എക്‌സോസ്റ്റാണ്. ലാ കാവസാക്കി എക്‌സോസ്റ്റ് കാന്‍ ആണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

എന്‍ജിന്‍

എന്‍ജിന്‍

155 സിസി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് സാങ്കേതികതയില്‍ നിര്‍മിച്ചിരിക്കുന്ന ഈ എന്‍ജിന്‍ കൂടിയ മൈലേജ് പകരുന്നു. പ്രകടനശേഷിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഇത് സാധ്യമാകുന്നു എന്നതാണ് ഇക്കോ പെര്‍ഫോമന്‍സ് സാങ്കെതികതയുടെ പ്രത്യേകത.

മത്സരക്ഷമത

മത്സരക്ഷമത

വിലയില്‍ മത്സരക്ഷമത ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഈ വാഹനത്തില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കാനാവുന്നു. ഫ്രെയിമിനോട് വെല്‍ഡ് ചെയ്ത് ഘടിപ്പിച്ചിട്ടുള്ള ഫൂട് റെസ്റ്റ് ഒരുദാഹരണമാണ്. ഇത്തരം നിരവധി ഘടകങ്ങള്‍ ചേര്‍ന്ന് വിലക്കുറവോടെ വാഹനം വിപണിയിലെത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌പോര്‍ടിനെസ്

സ്‌പോര്‍ടിനെസ്

സുസൂക്കിയുടെ സ്‌പോര്‍ട്‌സ് ബൈക്ക്, ജിഎസ്എക്‌സ്-ആര്‍ ലിറ്റര്‍ ക്ലാസ് ബൈക്കിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ജിനീയര്‍മാര്‍ തന്നെയാണ് ജിക്‌സര്‍ നിര്‍മിക്കുന്നതിലും പങ്കാളികളായിട്ടുള്ളത് എന്നാണ് സുസൂക്ക് പറയുന്നത്. ഹയബൂസയില്‍ നിന്നുള്ള ഡിസൈന്‍ സവിശേഷതകള്‍ സ്വീകരിച്ചാണ് ഇന്‍സ്ട്രൂമെന്റ് കണ്‍സോള്‍ നിര്‍മിച്ചിരിക്കുന്നതെന്നും സുസൂക്കി പറയുന്നു. ഇത് എന്തരാണെന്ന് നോക്കിയിട്ടും നോക്കിയിട്ടും ഞങ്ങള്‍ക്ക് തിരിപാട് കിട്ടിയില്ല. നിങ്ങളുംകൂടൊന്ന് തപ്പിനോക്ക്.

സുരക്ഷ

സുരക്ഷ

ന്യൂട്രലില്‍ കിടക്കുമ്പോള്‍ എന്‍ജിന്‍ നേരിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയില്ല ഈ ബൈക്കില്‍. ചെറുതായി ക്ലച്ച് ഹോള്‍ഡ് ചെയ്തിട്ടുവേണം സ്റ്റാര്‍ട്ട് ചെയ്യുവാന്‍.

 
English summary
The Suzuki Gixxer, meanwhile will be universally accepted as aggressive and an attractive looking modern motorcycle.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X