സല്‍മാന്‍ ഖാന്‍ സുസൂക്കി ഗിക്‌സര്‍ ബൈക്ക് അവതരിപ്പിച്ചു

Posted By:

സുസൂക്കി മോട്ടോര്‍സൈക്കിള്‍ രണ്ട് പുതിയ വാഹനങ്ങള്‍ വിപണിയിൽ അവതരിപ്പിച്ചു. ഗിക്‌സര്‍ എന്ന 155 സിസി മോട്ടോര്‍സൈക്കിൾ വിപണിയിലവതരിപ്പിച്ചത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനാണ്. ലെറ്റ്‌സ് എന്ന പേരിലുള്ള സ്‌കൂട്ടറും ഇതോടൊപ്പം വിപണിയിലെത്തിയിട്ടുണ്ട്.

പുതിയ ഗിക്‌സര്‍ മോട്ടോര്‍സൈക്കിളിനെ സുസൂക്കി അവതരിപ്പിക്കുന്നത് 'ലിറ്റര്‍ ക്ലാസ് ബൈക്കുകളില്‍ നിന്നുള്ള അനുഭവങ്ങളെ ആധാരമാക്കി നിര്‍മിച്ചത്' എന്നാണ്. പ്രകടനത്തിന്റെ കാര്യത്തില്‍ ഈ ബൈക്ക് കുറെ മുന്നിലാണ് എന്നും സ്‌പോര്‍ടിയായ ഡിസൈനില്‍ വാഹനം വരുന്നുണ്ട് എന്നുമെല്ലാം ഈ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടാകാം. എന്തായാലും നമുക്ക് വാഹത്തെ ഒന്നടുത്ത് പരിചയപ്പെടാം.

കുറച്ചുമാത്രം വിവരങ്ങള്‍
  

കുറച്ചുമാത്രം വിവരങ്ങള്‍

ഗിക്‌സര്‍ ബൈക്കിനെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ കമ്പനി പുറത്തുവിട്ടിട്ടുള്ളൂ. 155 സിസി ശേഷിയാണ് എന്‍ജിനുള്ളത്.

എന്‍ജിന്‍ സാങ്കേതികത
  

എന്‍ജിന്‍ സാങ്കേതികത

പുതിയ എന്‍ജിന്‍ സാങ്കേതികതയിലാണ് ഗിക്‌സര്‍ വരുന്നത്. സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് എന്നാണിതിന് പേര്. ഇതേതാണ്ട് ഹോണ്ട ഇക്കോ സാങ്കേതികതയ്ക്ക് സമാനമാണ്.

ഇന്ധനക്ഷമത
  

ഇന്ധനക്ഷമത

കരുത്തിലും പ്രകടനത്തിലും വിട്ടുവീഴ്ച ചെയ്യാതെ ഇന്ധനക്ഷമത വര്‍ധിക്കുകയാണ് രണ്ട് സാങ്കേതികതയുടെ ഫലമായി സംഭവിക്കുന്നത്.

ലോഞ്ച്
  

ലോഞ്ച്

ജൂലൈ മാസത്തില്‍ ഈ വാഹനം വിപണിയിലെത്തിയേക്കുമെന്നറിയുന്നു. മികച്ച സ്റ്റൈലിംഗില്‍ വരുന്ന ഈ വാഹനം മികവുറ്റ പ്രകടനവും പുറത്തെടുക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍പം കാത്തിരിക്കേണ്ടതായി വരും.

Story first published: Monday, January 27, 2014, 16:03 [IST]
English summary
Suzuki Motorcycle India's brand ambassador Salman Khan has just unveiled a new 150cc segment motorcycle called Gixxer.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark