സുസൂക്കി ഇനസുമ ലോഞ്ച് ചെയ്തു

Posted By:

സുസൂക്കി ഇനസുമ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 250 സിസി ശേഷിയുള്ളതാണ് ഈ ബൈക്ക്.

250 സിസി സെഗ്മെന്റില്‍ നടന്നുവരുന്ന വന്‍മത്സരത്തിലേക്ക് ഇനസുമ എരിവും ഒരല്‍പം പുളിയും ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. സുസൂക്കി ബൈക്കുകള്‍ക്ക് പൊതുവിലുള്ള വിലക്കൂടുതല്‍ ഇനസുമയുടെയും പ്രത്യേകതയാണെങ്കിലും ബൈക്കിന് സ്വന്തമായുള്ള ബ്രാന്‍ഡ് മൂല്യം വെച്ചുമാത്രം കുറെയെല്ലാം മുമ്പോട്ടുന്താന്‍ സുസൂക്കിക്ക് സാധിക്കും.

ട്വിൻ സിലിണ്ടർ എൻജിൻ
  

ട്വിൻ സിലിണ്ടർ എൻജിൻ

നേക്കഡ് ബൈക്കുകള്‍ക്കിടയിൽ ട്വിൻ സിലിണ്ടർ എൻജിനുമായി നിലവിലില്ല എന്നത് ശ്രദ്ധിക്കണം. ഫെയേഡ് ബൈക്കുകളെ പരിഗണിച്ചാലും നിഞ്ജ 300ൽ മാത്രമാണ് ട്വിൻ സിലിണ്ടറുള്ളത്. സുസൂക്കി ഇനസുമയുടെ വിലക്കൂടുതലിനെ ഇത് ന്യായീകരിക്കുന്നുണ്ട്.

എതിരാളികൾ
  

എതിരാളികൾ

നിഞ്ജ 300, ഹോണ്ട സിബിആര്‍ 250, ഹ്യോസംഗ് ജിടി 250 ആര്‍, കെടിഎം ഡ്യൂക്ക് 250 എന്നിവയെയാണ് ഇന്നത്തെ ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഇനസുമയ്ക്ക് എതിരാളികളായി കാണേണ്ടത്.

ക്രൂയിസർ
  

ക്രൂയിസർ

ടൂ സിലിണ്ടർ എൻജിൻ സുസൂക്കി ഇനസുമയുടെ പ്രകടനശേഷി വർധിപ്പിക്കുന്ന ഘടകമാണ്. ടൂ സിലിണ്ടര്‍ എന്‍ജിന്‍ ക്രൂയിസിംഗിന് മികച്ച പിന്തുണ നല്‍കുന്നു. ടൂറിംഗ് ബൈക്കായി ഉപയോഗിക്കാന്‍ എന്തുകൊണ്ടും പര്യാപ്തമായ ഒരു വാഹനമാണിത്.

വില
  

വില

ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 3,10,121 രൂപയാണ് സുസൂക്കി ഇനസുമയുടെ വില.

English summary
Suzuki Inazuma Launched in India.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark