പരിണീതിയിലൂടെ സൂസൂക്കിയുടെ ആക്ടിവ എതിരാളി

സുസൂക്കി ലെറ്റ്‌സ് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 110 സിസി സെഗ്മെന്റിലേക്കുള്ള ഈ ബൈക്ക് ഹോണ്ട ആക്ടിവ ഐ-യെ നേരിട്ടെതിര്‍ക്കാനുള്ള സുസൂക്കിയുടെ തുറുപ്പുചീട്ടാണ്. നിലവില്‍ 125 സിസി സെഗ്മെന്റില്‍ മാത്രം ആക്‌സസ്, സ്വിഷ് എന്നീ ബൈക്കുകളുമായി ഒതുങ്ങി നില്‍ക്കുകയാണ് സുസൂക്കി.

മറ്റൊരു വാര്‍ത്ത, പരിണീതി ചോപ്രയെ പുതിയ ബ്രാന്‍ഡ് അംബാസ്സഡറായി സുസൂക്കി നിയമിച്ചതാണ്. സല്‍മാന്‍ ഖാനാണ് സുസൂക്കി ബൈക്കുകളുടെ അംബാസ്സഡര്‍.

ലോഞ്ച്

ലോഞ്ച്

ഇപ്പോള്‍ ഈ വാഹനത്തിന്റെ അവതരണം മാത്രമാണ് നടന്നിട്ടുള്ളത്. ലോഞ്ച് വരുന്ന ജൂലൈ മാസത്തോടെ നടക്കുമെന്നറിയുന്നു.

എന്‍ജിന്‍

എന്‍ജിന്‍

112.8 സിസി എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്. 8.7 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കുന്നു, 7500 ആര്‍പിഎമ്മില്‍. 5500 ആര്‍പിഎമ്മില്‍ 9 എന്‍എം ചക്രവീര്യം പകരുവാനും വാഹനത്തിന് ശേഷിയുണ്ട്.

സാങ്കേതികത

സാങ്കേതികത

സുസൂക്കി ഇക്കോ പെര്‍ഫോമന്‍സ് സാങ്കേതികതയിലാണ് എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നു. പ്രകടനശേഷിയിലും കരുത്തിലുമൊന്നും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെയാണ് ഇത് സാധിക്കുന്നത്.

മൈലേജ്

മൈലേജ്

സുസൂക്കി അവകാശപ്പെടുന്നതു പ്രകാരം ലിറ്ററിന് 63 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് വാഹനം. സെഗ്മെന്റിലെ മറ്റ് വാഹനങ്ങളോട് സമാനമാണ് ഈ മോലേജ് നിരക്ക്.

അളവുതൂക്കങ്ങള്‍

അളവുതൂക്കങ്ങള്‍

1810 മില്ലിമീറ്റര്‍ നീളമാണ് സുസൂക്കി ലെറ്റ്‌സിനുള്ളത്. 660 മില്ലിമീറ്റര്‍ വീതിയും വാഹനത്തിനുണ്ട്. ഉയരം 1120 മില്ലിമീറ്ററും വീല്‍ബേസ് 1250 മില്ലിമീറ്ററുമാണ്. സ്‌കൂട്ടറിന്റെ മൊത്തം ഭാരം 98 കിലോഗ്രാം. സീറ്റുയരം 765 മില്ലിമീറ്റര്‍. 5.2 ലിറ്റര്‍ സംഭരണശേഷിയുള്ള ഇന്ധനടാങ്കാണ് വാഹനത്തിലുള്ളത്.

യുവാക്കളിലേക്ക്

യുവാക്കളിലേക്ക്

യുവാക്കളെ ലക്ഷ്യം വെച്ചാണ് വാഹനം വരുന്നത്. കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ വാഹനത്തിന് സ്വീകാര്യത ലഭിക്കുമെന്ന് കരുതുന്നു കമ്പനി. യമഹ റേ, ആക്ടിവ ഐ എന്നീ വാഹനങ്ങളെ കൃത്യമായി എതിരിടുന്നു ലെറ്റ്‌സ്.

ഉല്‍പാദനം

ഉല്‍പാദനം

പ്ലാസ്റ്റിക്കിന്റെ ഉദാരമായ ഉപയോഗം കാണാം ഈ സ്‌കൂട്ടറില്‍. ഇത് ഉല്‍പാദനച്ചെലവ് കുറയ്ക്കുവാന്‍ സുസൂക്കിയെ സഹായിച്ചിരിക്കണം. വിലയിടുന്നതില്‍ ഇത് പ്രതിഫലിക്കുമെങ്കില്‍ മത്സരക്ഷമമായ നിലയില്‍ നിലപാടുറപ്പിക്കാന്‍ വാഹനത്തിന് സാധിക്കും.

നിറങ്ങള്‍

നിറങ്ങള്‍

പേള്‍ മിറ റെഡ്, മെറ്റാലിക് ട്രിറ്റണ്‍ ബ്ലൂ, പേള്‍ മിറേജ് വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, മെറ്റാലിക് സോണിക് സില്‍വര്‍ എന്നീ നിറങ്ങളില്‍ ലെറ്റ്‌സ് ലഭ്യമാകും.

 
English summary
Suzuki Let's is the Japanese two wheeler manufacturer's new scooter model for the Indian market.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X