പ്യാജിയോ വെസ്പയുടെ എലഗന്റ് എന്ന പേരിലുള്ള പ്രത്യേക പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. സെപ്തംബര്‍ 16നാണ് ലോഞ്ച് ചെയ്യുക. വിലയും മറ്റു വിവരങ്ങളും അന്ന് ലഭ്യമാകും. ഷോറൂമുകളിലേക്ക് വാഹനം 20ന് എത്തിച്ചേരും.
വെസ്പ വിഎക്‌സ് പതിപ്പിനെ ആധാരമാക്കിയാണ് എലഗന്റ് പ്രത്യേക പതിപ്പ് നിര്‍മിച്ചിട്ടുള്ളത്. സ്‌കൂട്ടറിന്റെ ഡിസൈന്‍ വെസ്പ പ്രൈമവേറ മോഡലിനെ ആധാരമാക്കിയുള്ളതാണ്. 125 സിസി ശേഷിയുള്ള 3 വീല്‍വ്, 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. എന്‍ജിന്‍ കരുത്ത് 9.85 കുതിരശക്തി. 10.06 എന്‍എം ആണ് ചക്രവീര്യം.
മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് എലഗന്റ് മോഡലിനുള്ളത്. സ്പ്ലിറ്റ് സീറ്റുകളാണ് ഈ മോഡലിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിലൊന്ന്. ക്രോമിയം കെയ്‌സിനകത്ത് സ്ഥിതി ചെയ്യുന്ന ഹെഡ്‌ലൈറ്റുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍. പേള്‍ വൈറ്റ്, മറാക്കേഷ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. താഴെ വെസ്പ എലഗന്റിന്റെ ചിത്രങ്ങള്‍ കാണാം.
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം
പ്യാജിയോ വെസ്പ എലഗന്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications