പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

Written By:

പുതിയ 2018 പള്‍സര്‍ 150 യെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ബജാജ് പൂര്‍ത്തിയാക്കി. പുതിയ പള്‍സര്‍ 150 യുടെ അനൗദ്യോഗിക ബുക്കിംഗ് ബജാജ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചതായാണ് വിവരം. ഉടന്‍ തന്നെ പുതിയ പള്‍സര്‍ 150 യെ ബജാജ് വിപണിയില്‍ എത്തും.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

എന്നാല്‍ വരവിന് മുമ്പെ 2018 പള്‍സറിന്റെ വിലവിവരങ്ങള്‍ പുറത്തു വന്നു. 92,900 രൂപ ഓണ്‍റോഡ് വിലയിലാണ് 2018 ബജാജ് വിപണിയില്‍ ലഭ്യമാവുകയെന്ന് ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ ഡ്രൈവ്‌സ്പാര്‍ക്കിനോട് വെളിപ്പെടുത്തി.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

പുതിയ സ്റ്റോക്ക് എത്തുന്നതിന് പിന്നാലെ 2018 പള്‍സര്‍ 150 യുടെ വിതരണം ഡീലര്‍ഷിപ്പുകള്‍ തുടങ്ങും. കാഴ്ചയില്‍ പുതിയ പള്‍സര്‍ 150 യും പഴയ പള്‍സര്‍ 150 യും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

കഴിഞ്ഞ ദിവസം പുറത്തുവന്ന ബൈക്കിന്റെ ചിത്രമാണ് ഇതു വെളിപ്പെടുത്തിയത്. പിന്‍ ഡിസ്‌ക് ബ്രേക്കിന്റെ സാന്നിധ്യമാണ് പുതിയ 2018 പള്‍സറിന്റെ പ്രധാന സവിശേഷത.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

230 mm പിന്‍ ഡിസ്‌ക് ബ്രേക്കാണ് ഇക്കുറി പള്‍സര്‍ 150 യില്‍. ഒപ്പം പള്‍സര്‍ 180 യില്‍ നിന്നും കടമെടുത്ത 260 mm മുന്‍ ഡിസ്‌കും പുതിയ ബൈക്കിന് ലഭിച്ചിട്ടുണ്ട്.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

ഡിസൈനില്‍ മാറ്റങ്ങളില്ലെങ്കിലും പുതിയ ഗ്രാഫിക്‌സാണ് പള്‍സര്‍ 150 യ്ക്ക് ലഭിച്ചിട്ടുള്ളത്. ഒപ്പം സ്പ്ലിറ്റ് സീറ്റുകളും, സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. ഇവ രണ്ടും പള്‍സര്‍ 180 യില്‍ നിന്നും കമ്പനി നേരെ പകര്‍ത്തിയതാണ്.

Recommended Video - Watch Now!
Aprilia SR 125; Walkaround, Details, Specifications, Features - DriveSpark
പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും ബ്രഷ്ഡ് ചെയ്‌തെടുത്ത ഹീറ്റ് ഷീല്‍ഡും പള്‍സറിലുണ്ട്. പുതിയ ബൈക്കിന്റെ ഫൂട്ട്‌പെഗുകള്‍ നിലവിലുള്ള മോഡലില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാണ്.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

വീതിയേറിയ ഫോര്‍ക്കും ബൈക്കിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് മുന്നില്‍. അതേസമയം പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകള്‍ തന്നെയാണ് തുടരുന്നത്.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

അതേസമയം എബിഎസിനെ ഇക്കുറിയും ബജാജ് നല്‍കില്ലെന്നാണ് സൂചന. ഏപ്രില്‍ ഒന്നു മുതല്‍ 125 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് സിംഗിള്‍ ചാനല്‍ എബിഎസ് നിര്‍ബന്ധമാകും.

പുതിയ ബജാജ് പള്‍സര്‍ 150 യുടെ വിലവിവരങ്ങള്‍ പുറത്ത്!

ഈ പശ്ചാത്തലത്തില്‍ 2018 പള്‍സര്‍ 150 യെ ഈ ആഴ്ച തന്നെ ബജാജ് അവതരിപ്പിച്ചേക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

02.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

03.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

04.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

05.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

കൂടുതല്‍... #bajaj
English summary
2018 Bajaj Pulsar 150 Price Revealed. Read in Malayalam.
Story first published: Tuesday, March 27, 2018, 12:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark