2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

By Dijo Jackson

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R ഇന്ത്യയില്‍ പുറത്തിറങ്ങി. 84,675 രൂപയാണ് പുതിയ സിബി ഹോര്‍ണറ്റ് 160R ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). 2018 ഓട്ടോ എക്‌സ്‌പോയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച പുതിയ സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

നാലു വകഭേദങ്ങളിലായാണ് 2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R ന്റെ ഒരുക്കം. മുന്‍ ഡിസ്‌ക് ബ്രേക്കുള്ള സ്റ്റാന്‍ഡേര്‍ഡ്, പിന്‍ ഡിസ്‌ക് ബ്രേക്കുള്ള സിബിഎസ്, എബിഎസ് സ്റ്റാന്‍ഡേര്‍ഡ്, എബിഎസ് ഡീലക്‌സ് വകഭേദങ്ങളില്‍ പുതിയ സിബി ഹോര്‍ണറ്റ് 160R ലഭ്യമാണ്.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍
Variant Price
STD Rs 84.675
CBS Rs 89,175
ABS STD Rs 90,175
ABS DLX Rs 92,675

*വിലകളെല്ലാം ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

നിലവിലുള്ള 162.71 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ ബൈക്കിന്റെയും വരവ്. എഞ്ചിന് പരമാവധി 14.9 bhp കരുത്തും 14.5 Nm torque ഉം സൃഷ്ടിക്കാനാവും.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ സിബി ഹോര്‍ണറ്റ് 160R ല്‍. ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ പുതിയ സിബി ഹോര്‍ണറ്റ് അവകാശപ്പെടുന്നില്ല.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

എന്നാല്‍ ബൈക്കിന് പുതുതായി ലഭിച്ച എല്‍ഇഡി ഹെഡ്‌ലൈറ്റ് ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. ഇതിന് പുറമെ പുതിയ നിറങ്ങളും പരിഷ്‌കരിച്ച ഗ്രാഫിക്‌സും 2018 സിബി ഹോര്‍ണറ്റ് 160R ന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

എക്‌സ്-ബ്ലേഡിന് ശേഷം എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭിക്കുന്ന ശ്രേണിയിലെ രണ്ടാമത്തെ ബൈക്കാണ് സിബി ഹോര്‍ണറ്റ് 160R. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും 'X' ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലൈറ്റും പുതിയ ബൈക്കിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

ഓപ്ഷനലായി സിംഗിള്‍ ചാനല്‍ എബിഎസ് ലഭിക്കുന്ന ശ്രേണിയിലെ ആദ്യ മോഡല്‍ കൂടിയാണ് സിബി ഹോര്‍ണറ്റ് 160R. മുന്നില്‍ 276 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 220 mm ഡിസ്‌ക്/130 mm ഡ്രം ബ്രേക്കും ബൈക്കില്‍ ബ്രേക്കിംഗ് നിറവേറ്റും.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

മുന്‍തലമുറകളുടെ ഡയമണ്ട് ടൈപ് ഫ്രെയിമാണ് പുതിയ ഹോര്‍ണറ്റിനും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന് വേണ്ടി ബൈക്കിലുള്ളത്.

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160R വിപണിയില്‍; വില 84,675 രൂപ മുതല്‍

ടിവിഎസ് അപാച്ചെ RTR 160 4V, സുസൂക്കി ജിക്‌സര്‍, ബജാജ് പള്‍സര്‍ NS 160, യമഹ FZ-S FI മോഡലുകളാണ് വിപണിയില്‍ ഹോണ്ട സിബി ഹോര്‍ണറ്റ് 160R ന്റെ പ്രധാന എതിരാളികള്‍.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

02.പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ?

03.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

04.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

05.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

More from DriveSpark

Article Published On: Monday, March 26, 2018, 19:10 [IST]
English summary
2018 Honda CB Hornet 160R Launched In India. Read in Malayalam.
കൂടുതല്‍... #honda motorcycle #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X